Image

ചികിത്സയ്‌ക്കായി രജനീകാന്ത്‌ സിംഗപ്പൂരില്‍

Published on 30 May, 2011
ചികിത്സയ്‌ക്കായി രജനീകാന്ത്‌ സിംഗപ്പൂരില്‍
ചെന്നൈ: കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്‌ ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വിദഗ്‌ധ ചികിത്‌സക്കായി സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. രജനിയുടെ അവയവങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ചുകൂടി നന്നാകാനും സ്വകാര്യതക്കും വേണ്ടിയാണ്‌ സിംഗപ്പുരിലേക്ക്‌ പോകുന്നത്‌. ആരാധകര്‍ ആവലാതിപ്പെടേണ്ടതില്ലെന്നും രജനീകാന്തിന്റെ പത്‌നി ലത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക