Image

എന്തിനും ഏതിനും പ്രതികരണങ്ങള്‍ - ആനി മാളിയേക്കല്‍

ആനി മാളിയേക്കല്‍, ഡാളസ് Published on 03 June, 2013
എന്തിനും ഏതിനും പ്രതികരണങ്ങള്‍ - ആനി മാളിയേക്കല്‍
എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളികള്‍ പ്രതികരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒട്ടും പാഴാക്കാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ ആണല്ലോ പ്രതികരണത്തിന്റെ പ്ലാറ്റ്‌ഫോം. അമേരിക്കന്‍ മലയാളിയെ സംബന്ധിച്ച് രഞ്ജിനി ഹരിദാസുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ വായിക്കാനിടയായി.

ഇന്റര്‍നാഷണല്‍ ടെറിറ്ററിയില്‍ ആയതു കൊണ്ടാ
ണ് നാം ഒരു ക്യൂ പാലിച്ചതെന്ന് തന്നെ പറയാം. ഇന്ത്യയില്‍ എത്തിയാല്‍ ക്യൂ എല്ലാം ആണുങ്ങള്‍ക്ക് വേറെ, പെണ്ണുങ്ങള്‍ക്ക് വേറെ, പിന്നെ കയ്യൂക്കുള്ളവന്‍ കാര്യക്കാരനും. ഇവിടെ രഞ്ജിനി ക്യൂ തെറ്റിച്ച് മുന്നില്‍ കയറി എന്നാണ് ബിനോയിയുടെ ആക്ഷേപം. രഞ്ജിനി പറയുന്നു അങ്ങിനെ തെറ്റിച്ചിട്ടില്ലെന്ന്, തര്‍ക്കം മൂത്തു അസഭ്യ വര്‍ഷം ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്നു. ഇവിടെ സ്വാധീനമുപയോഗിച്ച് ബിനോയിയെ കസ്റ്റഡിയില്‍ എടുക്കുകയും ബിനോയിക്ക് മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ബിനോയി പറയുന്നു ആഭ്യന്തര വകുപ്പ് വളരെ നല്ല രീതിയില്‍ പെരുമാറി എന്ന്. സംഭവം ഇപ്പോള്‍ കോടതിയിലാണ്. സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ക്കും പല സംഘടനകള്‍ക്കും ആഗോള മലയാളികള്‍ക്കും സംസാര വിഷയം. ഒരു സംഘടന ആവശ്യപ്പെടുന്നു സെലിബ്രെറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന്.(നമ്മള്‍ ഇവിടേക്ക് ചുമന്നു കൊണ്ടുവരുന്ന എല്ലാവരും സെലിബ്രെറ്റീസ് ആണ്). ഈ ഒരു ചോദ്യം ചോദിക്കാന്‍ അവസരം ഉണ്ടാക്കിതന്ന ബിനോയിയോടും രഞ്ജിനിയോടും നിങ്ങള്‍ കടപ്പെട്ടവരാണ്. കാരണം നിങ്ങളുടെ എല്ലാം മുഖങ്ങള്‍ പത്രങ്ങളില്‍ അടിച്ചു വന്നു.
രഞ്ജിനി , ചാനലുകളിലൂടെ വളര്‍ന്നുവന്ന നല്ല ഒരു അവതാരകയാണ്. ഒരു മലയാളി അവതാരക ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. അതിനുപരി സ്ത്രീ ശക്തി ബലപ്പെടുത്തണമെന്ന് ആഹോരാത്രം മുറവിളി കൂട്ടുന്ന മലയാളികള്‍ എന്നും രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ അടിച്ചമര്‍ത്താനെ ശ്രമിച്ചിട്ടുള്ളൂ. സ്ത്രീകളുടെ മുമ്പില്‍ ആളാകുക എന്നുള്ളത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതാണ്.

ദീര്‍ഘ ദൂരയാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചില്ലറ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ച് വലുതാക്കാതെ ആത്മസംയമനത്തിന്റേയും, സമാധാനത്തിന്റേയും വക്താക്കളാണ് പ്രവാസി മലയാളികള്‍ എന്ന മുഖമുദ്ര നിലനിര്‍ത്തുന്നതാണ് നമുക്കുചിതം. ആരുമായും പക്ഷം പിടിക്കാനല്ല. വല്ലപ്പോഴും വീണു കിട്ടുന്ന അവധിദിനങ്ങള്‍ അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ വിട്ടുവീഴ്ചകളുടെ പാതയില്‍ പോകുന്നതല്ലെ നമുക്ക് നല്ലത്!
Join WhatsApp News
Tom Abraham 2013-06-03 07:32:20
Excellent Article  for non violent , peaceful relationships.  Use your vacation peacefully, man.
To err is human, to forgive Devine, Binoy .
achen 2013-06-03 10:02:18
Forgive to poor, weak and helpless. Forgive to women who cannot walk, talk and stand. But no compromise to injustice…whoever…Ranjini or Binoy..
P.P.Cherian 2013-06-03 15:05:16
നന്നായിരിക്കുന്നു ആനീ , ഇതും ഒരു പ്രതികരണം അല്ലെ ? പി .പി .ചെറിയാൻ ,
ഉടക്ക് വാസു 2013-06-04 03:42:27
"മലയാളികള്‍ എന്നും രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ അടിച്ചമര്‍ത്താനെ ശ്രമിച്ചിട്ടുള്ളൂ. സ്ത്രീകളുടെ മുമ്പില്‍ ആളാകുക എന്നുള്ളത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതാണ്."
മേൽപ്പറഞ്ഞതിൽ നിന്നും നിങ്ങളുടെ ഉള്ളിൽ പുരുഷന്മാരെകുറിച്ചുള്ള അടിച്ചമർത്തപെട്ട രോക്ഷത്തിന്റെ ചില തീപ്പൊരികൾ കാണാം. നിങ്ങൾക്ക്, രണ്ജനിയും ബിനോയിയും, നിങ്ങളുടെ അമർഷം രേഖപെടുത്താൻ കണ്ട ഉരു മാർഗ്ഗം എന്നല്ലാതെ ആരോടും വലിയ കടപ്പാട് ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ സ്വയം ഒന്ന് ചോദിച്ചു നോക്കുക 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക