Image

ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍ Published on 03 June, 2013
ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ന്യൂജേഴ്‌സി: ഫാ. മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ എട്ടാം വാര്‍ഷികവും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുന്നത്തിന്റെ 82-ാം പിറന്നാളും അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 53-ാം വാര്‍ഷികവും നട്‌ലി ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ പള്ളിയില്‍ നടന്നു. മേയ്‌ 19ന്‌ വൈകുന്നേരം നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലില്‍ ഉദ്‌ഘാടനംചെയ്‌തു.

അമേരിക്കയിലെ ഈ കൊച്ചുകൂട്ടായ്‌മയില്‍നിന്ന്‌ കേരളത്തിലെ നിര്‍ധനരായ നിരവധിപേര്‍ക്ക്‌ ഇത്രയേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനംചെയ്‌തുകൊണ്ട്‌ മുഖ്യാതിഥിയായ ജോര്‍ജ്‌ കള്ളിവയലില്‍ പറഞ്ഞു. നന്മകള്‍ മാത്രംചെയ്യുന്ന ഈ പ്രസ്ഥാനത്തിന്റെ നായകന്‍ മാത്യുഅച്ചന്റെ സെന്റനറി പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ ഭാഗ്യംലഭിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും കള്ളിവയലില്‍ പറഞ്ഞു.

സീറ്റന്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പിരിച്ച്വല്‍ ചാപ്ലിന്‍ മോണ്‍സിഞ്ഞോര്‍ ഡേവിഡ്‌ ഹബ്ബ, മൗണ്ട്‌ കാര്‍മല്‍ പള്ളി വികാരി ഫാ. ഡെന്നീസ്‌ റീഫ്‌, ഫൗണ്ടേഷനിലെ അമേരിക്കന്‍ പ്രതിനിധി ലേണാര്‍ഡ്‌ ഗ്രേ, ഫൗണ്ടേഷന്‍ അംഗങ്ങളെ പ്രതിനിധീകരിച്ച്‌ ലിസ തോട്ടുമാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫൗണ്ടേഷന്‍ അംഗങ്ങളുടെ മക്കളില്‍നിന്ന്‌ ആദ്യമായി മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. ഷെറിന്‍ തുമ്പയിലിനെ ഫാ. മാത്യു കുന്നത്ത്‌ ആദരിച്ചു.

ഫൗണ്ടേഷന്‍ സെക്രട്ടറി സിറയക്‌ കുന്നത്ത്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഫാ. മാത്യു കുന്നത്ത്‌ മറുപടിപ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ഡയറക്ടര്‍ബോര്‍ഡ്‌ അംഗം ഫ്രാന്‍സിസ്‌ തടത്തില്‍ സ്വാഗതവും വര്‍ക്കിംഗ്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ റോസ്‌്‌ലിന്‍ തോട്ടുമാരി നന്ദിയും പറഞ്ഞു.

ഷീന സജിമോന്‍, ബ്ലസി മാത്യു എന്നിവര്‍ എം.സിമാരായിരുന്നു. ഫാ. തോമസ്‌ കുന്നത്ത്‌, ഫാ. ജോര്‍ജ്‌ ഷാര്‍പ്പ്‌, ഫാ. ആരോഗ്യനാഥ്‌, ഫാ. മൈക്കിള്‍, ഡീക്കന്‍മാരായ അസോ അന്‍റേയാല, റേ ടിനിഡാസ്‌, ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ എലിസബത്ത്‌ മദര്‍ ഡെലഗേറ്റ്‌ മദര്‍ ലില്ലി പെരേപ്പാടന്‍, ന്യൂജേഴ്‌സി മുന്‍ സെനറ്റര്‍ കാര്‍മന്‍ ഒറേക്യോ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന്‌ ഫൗണ്ടേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. അമല്‍ ജോസഫ്‌ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അനിറ്റ മാമ്പിള്ളി, ബ്രയന്‍ ഫിലിപ്പ്‌ മംഗലത്ത്‌, അമന്‍ഡ ജോസ്‌ മലയില്‍, ആഷ്‌ലി ഷിജിമോന്‍, ഇവ സജിമോന്‍, സ്‌റ്റെഫി മലയില്‍, ഐറീന്‍ തടത്തില്‍ എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു.
രേശുജോയ്‌, ഐറീന്‍ തടത്തില്‍, സിയാന്‍ രേശു, ചെല്‍സി രേശു, ലിയോണ്‍ ബെന്നി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജ്യോതി മരുതനേല്‍ പുല്ലാങ്കുഴല്‍ വായിച്ചു.

സണ്ണി മാമ്പിള്ളിയുടെ നേതൃത്വത്തില്‍ സ്‌കിറ്റ്‌ അവതരിപ്പിച്ചു. ഫാ. മാത്യു കുന്നത്ത്‌ പിറന്നാള്‍ കേക്ക്‌ മുറിച്ചു. നേരത്തേ ഫാ. മാത്യു കുന്നത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. നിരവധി അമേരിക്കന്‍ വൈദികരും സഹകാര്‍മികരായിരുന്നു.
ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
jomon t Jose 2013-06-04 23:26:06
നന്മകള്‍ മാത്രംചെയ്യുന്ന ഫാ. മാത്യു കുന്നത്ത്‌
മാത്യുഅച്ചന്റെ 100 പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ ഭാഗ്യംലഭിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും

Jomon T Jose
Kottayam
web www.epochendia.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക