Image

102 -ാം ജന്മദിനം486 അടി ഉയരത്തില്‍ നിന്നും താഴേക്കു ചാടി ആഘോഷിച്ചു

പി. പി. ചെറിയാന്‍ Published on 04 June, 2013
102 -ാം ജന്മദിനം486 അടി ഉയരത്തില്‍ നിന്നും താഴേക്കു ചാടി ആഘോഷിച്ചു
ട്വിന്‍ ഫോള്‍സ് : അമേരിക്കയുടെ 'സ്വീറ്റ് ഹാര്‍ട്ട് ആയി അറിയപ്പെടുന്ന ഡൊറോത്തി സാഹസികതകൊണ്ട് പ്രായത്തെ വെല്ലുവിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.

മനുഷ്യ ബുദ്ധിസക്ക് അപ്രാപ്യവും, അവിശ്വസനീയവുമായ സഹസികതയാണ് 102-ാം വയസില്‍ ഡൊറൊത്തി അരയും തലയും മുറുക്കി രംഗത്തെത്തിയത്.

486 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കൈവരികളില്‍ കയറി നിന്നു കൊണ്ട് താഴെ കുലം കുത്തി ഒഴുകുന്ന നദിയിലേക്ക് ചാടുവാന്‍ ഡൊറൊത്തിക്ക് ഒരു പാരച്യൂട്ട് മാത്രമേ വേണ്ടി വന്നുളളൂ. താഴേക്ക് എത്തുന്നതിനു മുമ്പ് പാരച്യൂട്ട് വിടര്‍ന്നതാണ് ഡൊറോത്തിയെ ദുഃഖിപ്പിച്ചത്. താഴേക്ക് ചാടി കുറച്ചു കൂടി കഴിഞ്ഞിട്ടു മതിയായിരുന്നു പാരച്യൂട്ട് വിടരാന്‍ ഡൊറൊത്തി മനസ്സിലെ ആഗ്രഹം പങ്കിട്ടു.

ജൂണ്‍ രണ്ടിന് ഞായറാഴ്ച 102-ാം ജന്മദിനത്തില്‍ ചെയ്തതിനപ്പുറമായി 103-ാം ജന്മദിനത്തില്‍ അതി സാഹസികതയ്‌ക്കൊരുങ്ങുകയാണ് ഡൊറൊത്തി.

ഡൊറൊത്തിയും ഒപ്പം ഉണ്ടായിരുന്ന ഇന്‍സ്ട്രക്റ്ററും സുരക്ഷിതമായി നദിയുടെ മറുകരയില്‍ ലാന്റ് ചെയ്തു.
102 -ാം ജന്മദിനം486 അടി ഉയരത്തില്‍ നിന്നും താഴേക്കു ചാടി ആഘോഷിച്ചു
Join WhatsApp News
Jack Daniel 2013-06-04 03:31:16
ജീവിതം മടിത്തിട്ടു ചാകാൻ എടുത്തു ചാടുന്നതായിരിക്കും. അല്ലെങ്കിൽ നൂറ്റി രണ്ടാം വയസിൽ എന്ത് സാഹിസികത?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക