Image

`മഞ്ചി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു

ഫ്രാന്‍സിസ്‌ തടത്തില്‍ Published on 04 June, 2013
`മഞ്ചി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ പുതുതായി രൂപംകൊണ്ട സാംസ്‌കാരിക-സന്നദ്ധസംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌) ഔദ്യോഗികമായി നിലവില്‍വന്നു. ജൂണ്‍ രണ്ടിന്‌ ഞായറാഴ്‌ച വൈകുന്നേരം മോണ്ട്‌ ക്ലെയറിലുള്ള ഫസ്റ്റ്‌ കോണ്‍ഗ്രിഗേഷണല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ്‌ പോള്‍ കറുകപ്പള്ളില്‍ ദീപംകൊളുത്തി മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു.

അംഗത്വ വിതരണോദ്‌ഘാടനം ഫൊക്കാന ഉന്നതാധികാര ഉപദേശക സമിതിയംഗം ടി.എസ്‌ ചാക്കോ മഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ജയിംസ്‌ ജോയിക്ക്‌ നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. മഞ്ചിന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം കേരള എന്‍ജിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്ക (കെ.ഇ.എ.എന്‍) പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ഫിലിപ്പ്‌ നിര്‍വഹിച്ചു.

നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉദ്‌ഘാടന സമ്മേളത്തില്‍ സന്നിഹിതരായിരുന്ന ഭൂരിഭാഗംപേരും മഞ്ചിന്റെ സ്ഥിരാംഗത്വമെടുത്തു.

സംഘടനയുടെ പ്രഥമ ഭാരവാഹികളെ ജയിംസ്‌ ജോയി പ്രഖ്യാപിച്ചു. ഷാജി വര്‍ഗീസാണ്‌ പ്രഥമ പ്രസിഡന്റ്‌. ഉമ്മന്‍ ചാക്കോ (അനില്‍) ആണ്‌ സെക്രട്ടറി. സുജ ജോസ്‌ ട്രഷറര്‍ ആയിരിക്കും. മറ്റു ഭാരവാഹികളെ പിന്നീടു പ്രഖ്യാപിക്കുമെന്ന്‌ ജയിംസ്‌ ജോയി അറിയിച്ചു.

ന്യൂജേഴ്‌സിയിലെ മലയാളികളുടെ എല്ലാ ആവശ്യങ്ങളിലും മഞ്ചിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകണമെന്ന്‌ പോള്‍ കറുകപ്പള്ളില്‍ ചടങ്ങ്‌ ഉദ്‌ഘാടനംചെയ്‌തുകൊണ്ട്‌ പറഞ്ഞു. സംഘടനാപരമായ ഏത്‌ ഉപദേശങ്ങള്‍ക്കും സഹായംനല്‍കാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധരാണെന്ന്‌ പോള്‍ പറഞ്ഞു. മഞ്ചിനെ ഫൊക്കാനയിലേക്ക്‌ അദ്ദേഹം സ്വാഗതംചെയ്‌തു.

മഞ്ചിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്കും യുവതലമുറയ്‌ക്കും നൂതനമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന്‌ ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഷാജി അറിയിച്ചു. വയോജനങ്ങള്‍ക്ക്‌ ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച്‌ ബോധവത്‌കരിക്കാനും പരിപാടിയുണ്ട്‌.

മഞ്ച്‌ സെക്രട്ടറി സുജ ജോസ്‌, കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി ഗണേഷ്‌ നായര്‍, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബോസ്‌ കുരുവിള, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ ദേവസി പാലാട്ടി, ഫൊക്കാനാ വനിതാഫോറം സെക്രട്ടറി ലിസി അലക്‌സ്‌, ഫൊക്കാനാ സെവന്‍സ്‌ ബോറൗ പ്രസിഡന്റ്‌ മത്തായി പി. ദാസ്‌, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഭാരവാഹികളായ അലക്‌സ്‌ മാത്യു, ജയിംസ്‌ ഇളമ്പുരയിടത്തില്‍, റെജീന ജയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു. രാജൂ ജോയി സ്വാഗതവും സെക്രട്ടറി ഉമ്മന്‍ ചാക്കോ നന്ദിയും പറഞ്ഞു.

ചടങ്ങിനുശേഷം കലാഭവന്‍ അബി, പ്രദീപ്‌ ലാല്‍ എന്നിവരുടെ മിമിക്രിയും, ലൂസി, ജയിംസ്‌-ജോസ്‌-രാജു സഹോദരന്മാരുടെ ഗാനമേളയും ഉണ്ടായിരുന്നു.
`മഞ്ചി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു
Join WhatsApp News
Thomas 2013-06-05 13:17:43
Oh GOD, Another fundraising
Jack Daniel 2013-06-05 13:38:56
There was a shortage for one organization. This snkhadana will make it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക