Image

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഉത്സവ്‌ 2011 ശ്രദ്ധേയമായി

ലിസ്സി തോട്ടപ്പുറം Published on 28 September, 2011
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഉത്സവ്‌ 2011 ശ്രദ്ധേയമായി
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണ പദ്ധതിക്കുവേണ്ടി നടത്തിയ ഉത്സവ്‌ 2011 ശ്രദ്ധേയമായി. നിര്‍ദ്ധനരായ വനിതകളെ വിവാഹം കഴിച്ചയ്‌ക്കുക എന്ന നല്ല ഒരാശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഉത്സവ്‌ 2011 ല്‍ ചിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്‌തതായി വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ പറഞ്ഞു.

എണ്‍പത്‌ വയസ്സിന്‌ മുകളില്‍ പ്രായമുള്ള 11 അമ്മച്ചിമാരായ ഏലി കുന്നത്തുകിഴക്കേതില്‍, ഏലി ഇടിയാലില്‍, ഏലിയാമ്മ ചുമ്മാര്‍, അന്നാ തോട്ടപ്പുറം, അന്നമ്മ കനത്തുകാട്ട്‌, ചിന്നമ്മ ചൂട്ടുവേലി, ചിന്നമ്മ വെട്ടിക്കാട്ട്‌, മറിയാമ്മ കളപ്പുരയ്‌ക്കല്‍, മറിയാമ്മ വിളങ്ങുകല്ലിങ്കല്‍, മേരി കുപ്ലിക്കാട്ട്‌ എന്നിവരെ പ്രതിനിധീകരിച്ചുകൊണ്ട്‌ അന്നമ്മ നെടിയകാലായില്‍ ഭദ്രദീപം തെളിച്ച്‌ ഉത്സവ്‌ 2011 ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. മോണ്‍. എബ്രഹാം മുത്തോലത്ത്‌, സിറയക്‌ കൂവക്കാട്ടില്‍, ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

യോഗത്തില്‍ സെക്രട്ടറി ലിസ്സി തോട്ടപ്പുറം സ്വാഗതവും, വൈസ്‌ പ്രസിഡന്റ്‌ ഡെല്ല നെടിയകാലായില്‍ കൃതജ്ഞതയും പറഞ്ഞു. മനീഷ്‌ കൈമൂലയുടെ പ്രാര്‍ത്ഥനാഗാനത്തോട്‌ ആരംഭിച്ച യോഗത്തില്‍ ജോ. സെക്രട്ടറി പ്രതിഭാ തച്ചേട്ട്‌, ട്രഷറര്‍ മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍ എം.സി.മാരായിരുന്നു. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ ഷിങ്കരി മക്കോറ, ലിസ്സി തോട്ടപ്പുറം, പ്രതിഭാ തച്ചേട്ട്‌, ചിന്നു തോട്ടം, ജോസ്‌മി ഇടുക്കുതറ, ഷൈനി വിരുത്തിക്കുളങ്ങര, ഡോളി കിഴക്കേതില്‍, ഡെന്നി തുരുത്തുവേലില്‍, മഞ്ചു പടിഞ്ഞാറേല്‍, എത്സമ്മ പൂഴിക്കുന്നേല്‍, മോളമ്മ നെടിയകാലായില്‍, ബ്രിന്ദാ ഇടുക്കുതറ, ഡെന്നി പുല്ലാപ്പള്ളി, ക്രിസ്റ്റി സാബു, ജിനു വര്‍ഗീസ്‌, സാനു കുന്നത്തുകിഴക്കേതില്‍, തോമസ്‌ ഒറ്റക്കുന്നേല്‍, ഡെല്ല നെടിയകാലായില്‍, അനീഷാ കദളിമറ്റം, ഷാലോം പിള്ളവീട്ടില്‍, ജോസ്‌ മണക്കാട്‌, ജിജി കുന്നത്തുകിഴക്കേതില്‍, അത്സമ്മ ചൊള്ളമ്പേല്‍, മോളമ്മ തൊട്ടിച്ചിറ, നീതാ ചെമ്മാച്ചേല്‍, നീനാ കുന്നത്തുകിഴക്കേതില്‍, നിഷ മാപ്പിളശ്ശേരില്‍, ഷേര്‍ലി കണ്ടാരപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ഉത്സവ്‌ 2011 സ്‌പോണ്‍സേഴ്‌സായ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍, ജോയി നെടിയകാലായില്‍, ഡോ. തോമസ്‌ നാരന്താനത്ത്‌, സ്റ്റീവ്‌ ക്ലിഫേയ്‌സ്‌, ഷാജി എടാട്ട്‌, ഫെബിന്‍ കണിയാലി, സജി ഇറപുറം, ഫിലിപ്പ്‌ മുണ്ടപ്ലാക്കില്‍, സണ്ണി മുത്തോലം, ഡോ. സൂസന്‍ ഇടുക്കുതറ, സിറിയക്‌ പുത്തന്‍പുരയില്‍, രാജു നെടിയകാലായില്‍, സോമന്‍ കോട്ടൂര്‍, എലൈറ്റ്‌ കേറ്ററിംഗ്‌ എന്നിവരെ വിമന്‍സ്‌ ഫോറം പ്രത്യേകമായി ആദരിച്ചു. കെ.സി.എസ്‌. സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ സദസ്സിന്‌ നന്ദി രേഖപ്പെടുത്തി. കലാപരിപാടികള്‍ക്ക്‌ മെര്‍ലിന്‍ തിരുനെല്ലിപ്പറമ്പില്‍, അനു മുത്തോലം എന്നിവര്‍ എം.സി.മാരായിരുന്നു.
കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഉത്സവ്‌ 2011 ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക