Image

ഫൊക്കാന പ്രവര്‍ത്തക സമ്മേളനം ഹൂസ്റ്റണില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 September, 2011
ഫൊക്കാന പ്രവര്‍ത്തക സമ്മേളനം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഫൊക്കാന കണ്‍വന്‍ഷന്‍ 2012ന്റെ പ്രവര്‍ത്തക സമ്മേളനം ഹൂസ്റ്റണില്‍ നടന്നു. പ്രസിഡന്റ്‌ ജി.കെ. പിള്ളയുടെ അദ്ധ്യക്ഷതയില്‍ ഹൂസ്റ്റണിലെ കേരള ഹൗസില്‍ കൂടിയ സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തി.

പ്രസിദ്ധമായ ആറന്മുള വള്ളംകളി മത്സരം സ്‌പോണ്‍സര്‍ ചെയ്‌ത ആദ്യത്തെ കേരളാ പ്രവാസി സംഘടന എന്ന ബഹുമതി നേടിയെടുത്ത ഫൊക്കാന നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളെക്കുറിച്ചും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ വിശദീകരിക്കുകയും ശേഷമുള്ള കമ്മിറ്റികളിലേക്കുള്ള നോമിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്ന്‌ അറിയിച്ചു.

ആറന്മുള വള്ളംകളിയെപ്പറ്റിയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ സന്ദര്‍ശിച്ചതും അദ്ദേഹത്തെ കണ്‍വന്‍ഷന്റെ ഉത്‌ഘാടകനായി ക്ഷണിച്ചതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ട്രഷറര്‍ ഷാജി ജോണ്‍ യോഗത്തില്‍ അവതരിപ്പിച്ചു.

അനന്തപുരി എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന കണ്‍വന്‍ഷന്‍ നഗറില്‍ അനന്തപുരിയുടെ മഹാരാജാവുതന്നെ ഉദ്‌ഘാടനച്ചടങ്ങ്‌ നടത്തുന്ന ചരിത്ര സംഭവത്തോടൊപ്പം, മറ്റു പല നൂതന സംരംഭങ്ങള്‍ക്കും 2012 ഫൊക്കാന കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിക്കുമെന്ന്‌ പബ്ലിക്‌ റിലേഷന്‍സ്‌ ചെയര്‍മാന്‍ ചാര്‍ളി വി. പടനിലം അറിയിച്ചു.

നഴ്‌സസ്‌ സെമിനാര്‍, വനിതകളുടെ വിവിധ പ്രോഗ്രാമുകള്‍ എന്നിവയെക്കുറിച്ച്‌ കണ്‍വീനര്‍ പൊന്നു പിള്ളയും, യൂത്ത്‌ പ്രോഗ്രാമുകളെക്കുറിച്ച്‌ രാജീവ്‌ മാത്ര|വും വിശദീകരണം നല്‍കി. ഫിലിപ്പ്‌ എബ്രഹാം, തോമസ്‌ മാത്യു, റെജി ജോണ്‍, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, ജോസ്‌ ജോണ്‍, ഡയസ്‌ ദാമോദരന്‍, ടി.എന്‍. സാമുവേല്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ വിവിധ ക്രമീകരണങ്ങളെക്കുറിച്ച്‌ സംസാരിച്ചു.
ഫൊക്കാന പ്രവര്‍ത്തക സമ്മേളനം ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക