Image

`കേരളാ വനിതാ കോഡ്‌ കരട്‌ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണം'

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
`കേരളാ വനിതാ കോഡ്‌ കരട്‌ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണം'
ഷിക്കാഗോ: ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ കമ്മീഷന്റെ കേരളാ വനിതാ കോഡ്‌ കരട്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ അവഗണിക്കണമെന്നും തള്ളിക്കയണമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സെക്രട്ടറി സണ്ണി വള്ളിക്കളം ഒരു പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരില്‍ നിന്നും പിഴ ഈടാക്കുക, ഭ്രൂണഹത്യയും, വിവാഹമോചനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെ, ഭരണഘടന അനുവദിക്കുന്ന പൗരന്റെ മൗലീക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഭ്രൂണത്തിലെ കുഞ്ഞിനുപോലും പരിരക്ഷ നല്‍കുന്ന ഭാരതത്തിലാണ്‌ ഭ്രൂണഹത്യയ്‌ക്ക്‌ അനുമതി നല്‍കണമെന്ന്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.

ഇത്തരം കാടത്തമായ നിര്‍ദേശങ്ങള്‍ ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരില്‍ നിന്നും ഉണ്ടായതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്ന്‌ വള്ളിക്കളം പറഞ്ഞു.

കേരളം എത്രയോ മാറിയിരിക്കുന്നു. പഴയകാലങ്ങളില്‍ കൂട്ടുകുടുംബങ്ങളില്‍ എട്ടും പത്തും കുട്ടികള്‍ ഉണ്ടായിരുന്നിടത്ത്‌ ഇന്ന്‌ വെറും ഒന്നോ, രണ്ടോ കുട്ടികള്‍ ഉള്ള അണുകുടുംബങ്ങളായി മാറിയിരിക്കുന്നു. ഇതുമൂലം കുടുംബങ്ങളില്‍ സന്തോഷവും, സുരക്ഷിതത്വബോധവും നഷ്‌ടപ്പെട്ട്‌ ഒരുതരം അരക്ഷിതത്വബോധം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പ്രബുദ്ധരായ കേരള ജനതയ്‌ക്ക്‌ ഇതുപോലെയുള്ള നിര്‍ദേശങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ.

കേരള വിമന്‍സ്‌ കോഡ്‌ ബില്ല്‌ കഴിയുന്നത്ര എല്ലാവരടേയും പിന്തുണയോടെ നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ പിന്‍വലിക്കണമെന്നും സണ്ണി വള്ളിക്കളം ആവശ്യപ്പെട്ടു.
`കേരളാ വനിതാ കോഡ്‌ കരട്‌ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക