Image

ജനകീയ കണ്‍വന്‍ഷന്‍, അതാണെന്റെ സ്വപ്നം: അനിയന്‍ ജോര്‍ജ്

അനിയന്‍ ജോര്‍ജ് (Convention Chair) Published on 05 June, 2013
ജനകീയ കണ്‍വന്‍ഷന്‍, അതാണെന്റെ സ്വപ്നം:  അനിയന്‍ ജോര്‍ജ്
കഴിഞ്ഞ നാലഞ്ച് ദശാബ്ദങ്ങളായി അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പ്രവാസികള്‍, അമേരിക്കയുടെ ആദ്യതലസ്ഥാനമായ ഫിലാഡല്‍ഫിയായില്‍ 2014 ല്‍ ,ഒന്നിയ്ക്കുക, സന്തോഷത്തോടെ, നാല് ദിനങ്ങള്‍ പങ്കിടുക, യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രയോജനകരമായ സെമിനാറുകള്‍, കായിക മല്‍സരങ്ങള്‍, കലാമേളകള്‍ സംഘടിപ്പിയ്ക്കുക ഇതൊക്കെയാണ് കണ്‍വന്‍ഷനെപ്പറ്റിയുള്ള എന്റെ സങ്കല്‍പ്പങ്ങള്‍.
പാറശാല മുതല്‍ നീലേശ്വരം വരെയുള്ള സ്ഥലങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്ത മലയാളികള്‍ ജാതി മത വര്‍ഗ്ഗങ്ങള്‍ക്കതീതമായി, വടക്കേ അമേരിക്കയിലെ സാംസ്‌ക്കാരി സംഘടനയായ ഫോമയുടെ ബാനറില്‍ ഒന്നിയ്ക്കുമ്പോള്‍, ലോക മലയാളികള്‍ക്ക് ഒരു മാതൃകയായി മാറ്റുകയാണ് ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ ലക്ഷ്യം.
ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരന്‍ നായര്‍ ഹ്യൂസ്റ്റനില്‍ തെളിയിച്ച ദീപശിഖ, ലാസ് വേഗാസില്‍ ജോണ്‍ ടൈറ്റസിലൂടെ കൈമാറി, കാര്‍ണിവല്‍ ഗ്ലോറിയില്‍ ജോണ്‍ ഊരാളില്‍ ഏറ്റുവാങ്ങിയപ്പോള്‍, ഫോമയുടെ യശസ്സ് ലോകമെമ്പാടും എത്തുകയായിരുന്നു.
ഇപ്പോഴിതാ, ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ജോര്‍ജ് മാത്യൂസും, ചിക്കാഗോയില്‍ നിന്നുള്ള ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസും , ന്യൂയോര്‍ക്കില്‍ നിന്നുള്ള ക്യാപറ്റന്‍ രാജു ഫിലിപ്പും, പെന്‍സില്‍വാനിയായില്‍ നിന്നുള്ള വര്‍ഗീസ് ഫിലിപ്പും, സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള റെനി പൗലോസും, ലോസ് ആഞ്ചലന്‍സില്‍ നിന്നുള്ള സജീവ് വേലായുധനും, ഒത്തൊരുമിച്ച് ഫിലാഡല്‍ഫിയയില്‍ 2014 ജൂണ്‍ 24നും ദീപശിഖ ഏറ്റുവാങ്ങുമ്പോള്‍, അത് ഒരു ജനകീയ കൂട്ടായ്മയായിരിക്കണമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എനിയ്ക്ക് നിര്‍ബന്ധമുണ്ട്.
ഫോമായുടെ 2012-2014 ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, നാഷ്ണല്‍ കമ്മിറ്റിയും, അഡൈ്വസറി കൗണ്‍സിലും ജുഡീഷ്യറി കൗണ്‍സിലും, വുമന്‍സ് ഫോറവും, 51 അംഗസംഘടനകളും തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അമേരിക്കന്‍ മലയാളികള്‍ക്ക് എക്കാലവും ഓര്‍മ്മിയ്ക്കാവുന്ന ഒരു കണ്‍വന്‍ഷന്‍ പിറവിയെടുക്കും എന്നുള്ളതില്‍ ഒരു സംശയവുമില്ല. എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിയ്ക്കുവാന്‍ നിങ്ങളുടെയെല്ലാം സഹായ സഹകരണങ്ങള്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക