Image

ഫൊക്കാനയ്ക്കും ഫോമയ്ക്കും വേള്‍ഡ് മലയാളി സംഘടനകള്‍ക്കും ഒരു മണിക്കൂര്‍ പ്രോഗ്രാമുകള്‍

Published on 28 September, 2011
ഫൊക്കാനയ്ക്കും ഫോമയ്ക്കും വേള്‍ഡ് മലയാളി സംഘടനകള്‍ക്കും ഒരു മണിക്കൂര്‍ പ്രോഗ്രാമുകള്‍
നോര്‍ത്തമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷനില്‍ , അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘാടനകള്‍ക്കു വേണ്ടി ഒരു മണിക്കൂര്‍ നീക്കി വച്ചു എന്ന് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി എബ്രഹാം ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഈ ഒരു സംവിധാനത്തെ ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, സെക്രട്ടറി ബോബി ജേക്കബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ സ്വാഗതം ചെയ്യുകയും ഫൊക്കാനയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി.

അതോടൊപ്പം തന്നെ ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ , സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌സ് എന്നിവരും സന്തോഷത്തോടെ സ്വാഗതം ചെയ്തു.

സംഘടനകളുടെ സംഘടനക്കൊപ്പം നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന വേള്‍ഡ് മലയാള കൗണ്‍സില്‍ ഭാരവാഹികളായ ആന്‍ഡ്രൂ പാപ്പച്ചന്‍ , റെജന്‍ കാക്കനാട് എന്നിവരും ഈ കാര്യത്തെ സ്വാഗതം ചെയ്തു.

ഇനിയുള്ള സംഘടനകളുടെ സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും മലയാളം ടെലിവിഷനിലൂടെ ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമം നടക്കുമെന്ന് മലയാളം ടെലിവിഷന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇതിനോടകം അമേരിക്കയിലെ നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വിഷ്വല്‍സ് ലഭിക്കുവാനുള്ള സംവിധാനം തയ്യാറാക്കിക്കഴിഞ്ഞതായും മലയാളം ടെലിവിഷന്റെ ഭാരവാഹികള്‍ പറഞ്ഞു.

നോര്‍ത്തമേരിക്കയിലെ ഫൊക്കാന, ഫോമ, ഡബ്ല്യൂ.എം.സി അനുഭാവമുള്ള എല്ലാ സംഘടനകളും അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മലയാളം ടെലിവിഷനെ അറിയിക്കണമെന്ന് ഈ പ്രോഗ്രാമിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു. വിവരങ്ങള്‍ അ
ിയിക്കേണ്ട ഇമെയില്‍ അഡ്രസ്സ് :   mtyusanews@gmail.comഅല്ലെങ്കില്‍ ഫോണില്‍ കൂടി ബന്ധപ്പെടാം 1-732-648-0576 ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം കാണാനായി www.freeiptvbox.com സന്ദര്‍ശിച്ച് മലയാളം ഐ.പി.ടി.വി. വരിക്കാരാവൂ. ഇപ്പോള്‍ സെറ്റ് റ്റോപ് ബോക്‌സ് സൗജന്യമായി നല്‍കുന്നു.
ഫൊക്കാനയ്ക്കും ഫോമയ്ക്കും വേള്‍ഡ് മലയാളി സംഘടനകള്‍ക്കും ഒരു മണിക്കൂര്‍ പ്രോഗ്രാമുകള്‍
ഫൊക്കാനയ്ക്കും ഫോമയ്ക്കും വേള്‍ഡ് മലയാളി സംഘടനകള്‍ക്കും ഒരു മണിക്കൂര്‍ പ്രോഗ്രാമുകള്‍
ഫൊക്കാനാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക