Image

590 മില്യണ്‍ ഡോളര്‍ ഭാഗ്യക്കുറി സമ്മാനം 84 വയസ്സുള്ള വിധവയ്ക്ക്

പി.പി.ചെറിയാന്‍ Published on 06 June, 2013
590 മില്യണ്‍ ഡോളര്‍ ഭാഗ്യക്കുറി സമ്മാനം 84 വയസ്സുള്ള വിധവയ്ക്ക്
തല്‍ഹാസി(ഫ്‌ളോറിഡ): അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വ്യക്തി നേടുന്ന ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 590 മില്യണ്‍ ഡോളര്‍ ടിക്കറ്റുമായി മയിനില്‍ നിന്നുള്ള 84 വയസ്സുക്കാരി വിധവ ലോട്ടറി അധികൃതരുടെ മുമ്പില്‍ ജൂണ്‍ 5 ബുധനാഴ്ച ഹാജരായി.

മെയ് 18ന് നടന്ന ജാക്ക്‌പോട്ട് ലോട്ടറിയുടെ ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഗ്ലോറിയാ സി. മെക്കനൈസ് രംഗപ്രവേശനം ചെയ്തത്. നാലുമക്കളുടെ മാതാവായ ഇവര്‍ക്കു നികുതിയെല്ലാം കഴിഞ്ഞ് 270 മില്യണ്‍ ഡോളര്‍ ലഭിക്കും. ടാമ്പായിലെ പള്ബിക്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റിലെ കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്.

ടിക്കറ്റ് വാങ്ങുന്നതിന് ക്യൂ നില്‍ക്കുമ്പോള്‍ തൊട്ട് മുമ്പിലുള്ള വ്യക്തിയുടെ നിര്‍ദ്ദേക പ്രകാരം മുന്നില്‍ കയറി നിന്ന് വാങ്ങിയതാണ് ഈ ടിക്കറ്റെന്ന് ഇവര്‍ പറഞ്ഞു. നാലു ടിക്കറ്റഅ വാങ്ങിയതില്‍ ഒന്നിലാണ് 590 മില്യണ്‍ ഡോളര്‍ സമ്മാനം ഒളിഞ്ഞിരുന്നത്.

രണ്ടു അറ്റോര്‍ണിമാരും, കുടുംബാംഗങ്ങളുമായി ബുധനാഴ്ച ലോട്ടറി അധികാരികളുടെ മുമ്പില്‍ എത്തിയ ഗ്ലോറിയ കൂടുതല്‍ വിശദാംസങ്ങളിലേക്ക് കടന്നില്ല.

മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതോടെ ഗ്ലോറിയായ്ക്ക് സമ്മാനതുക ലോട്ടറി അധികൃതര്‍ കൈമാറും.
590 മില്യണ്‍ ഡോളര്‍ ഭാഗ്യക്കുറി സമ്മാനം 84 വയസ്സുള്ള വിധവയ്ക്ക്
Join WhatsApp News
അസൂയ 2013-06-06 04:33:28
ലോട്ടറി അടിക്കാൻ കണ്ട ഒരു പ്രായം!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക