Image

ഹൗസ്‌ബോട്ട്‌: ഫഹദ്‌, റിമ ജോഡി മുഖ്യവേഷത്തില്‍

Published on 06 June, 2013
ഹൗസ്‌ബോട്ട്‌: ഫഹദ്‌, റിമ ജോഡി മുഖ്യവേഷത്തില്‍
നവാഗതനായ കെ സൂരജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും ഫഹദ്‌ ഫാസിലും അഭിനയിക്കുന്നു. ഒരുസംഘമാളുകള്‍ ഒരു ഹൗസ്‌ബോട്ടില്‍ യാത്രപോകുന്നതും ഇതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

നടനും ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്‌ണന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ആലപ്പുഴ, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ്‌ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ലിറ്റില്‍ കൃഷ്‌ണ ഫിലിംസിന്റെ ബാനറില്‍ ബിജു ആര്‍ പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെന ഷൂട്ടിംഗ്‌ ജൂലൈയില്‍ തുടങ്ങും.
ഹൗസ്‌ബോട്ട്‌: ഫഹദ്‌, റിമ ജോഡി മുഖ്യവേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക