Image

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി

ഗണേഷ് നായര്‍ Published on 28 September, 2011
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക് : ഗ്ലന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഏവര്‍ക്കും ഹൃദ്യമായി. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നടന്നതില്‍ ഏറ്റവും വലിയ ഓണാഘോഷ പരിപാടികള്‍ക്ക് ഗ്ലന്‍ ഓക്‌സ് ഹൈസ്‌ക്കൂള്‍ സാക്ഷ്യം വഹിച്ചു. അത്തപ്പൂക്കളവും ചെണ്ടമേളവും താലപൊലിയും മഹാബലിയെ എതിരേറ്റുകൊണ്ടുള്ള ഘോഷയാത്രയും ഘനഗംഭീരമായി.

മധ്യ തിരുവിതാംകൂര്‍ ശൈലിയിലുള്ള സദ്യവട്ടങ്ങള്‍ ഒരുക്കിയത് ശ്രീമതി ബീനാ മേനോനും സംഘവുമാണ്. ഇലയിട്ടു വിളമ്പിയ നാടന്‍ സദ്യയില്‍ സ്വാദ് ഊറും വിഭവങ്ങള്‍ ധാരാളമായിരുന്നു. സാമൂഹിക സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് സമൂഹത്തിന്റെ നാനാതുറയിലുള്ള ധാരാളം പ്രതിനിധികള്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ചേര്‍ന്നിരുന്നു. ഫൊക്കാനയെ പ്രതിനിധീകരിച്ച് പോള്‍ കറുകപള്ളി, ഗണേഷ് നായര്‍ , കേരള സമാജം പ്രസിഡന്റ് സണ്ണി പണിക്കര്‍ , ഫോമ ഗോപിനാഥ് കുറുപ്പ്, കെ.എച്ച്.എന്‍.എ ജോയിന്റ് സെക്രട്ടറി വിനോദ് കിര്‍ക്ക്, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ചെയര്‍മാന്‍ രാജു നാണു, മഹിമ പ്രസിഡന്റ് ബാബു ഉത്തമന്‍ , വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, അയ്യപ്പ സേവാസംഘം പ്രതിനിധി ആര്‍.ബി. രാജന്‍ , എസ്.എന്‍.എ പ്രസിഡന്റ് ജനാര്‍ദന്‍ ഗോവിന്ദന്‍ , ഐ.എന്‍.ഓ.സി. കേരള ചാപ്റ്റര്‍ സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്ണന്‍ , കെ.ഇ.എ.എന്‍ പ്രസിഡന്റ് പ്രീതാ നമ്പ്യാര്‍ , ഓണ സന്ദേശം നല്‍കുവാനായി എത്തിയ സ്വാമി ബോധി തീര്‍ത്ഥാനന്ദ, സെനറ്റര്‍ ടോണി എന്നീ മുഖ്യ അതിഥികള്‍ ചടങ്ങിന്റെ ഭാഗമായി.

സെക്രട്ടറി ജയപ്രകാശ് നായരുടെ അവതരണ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സുനില്‍ നായര്‍ സ്വാഗതം ആശംസിക്കുകയുണ്ടായി. എന്‍.ബി.എ യുടെ ഈ വര്‍ഷത്തേ നടന്നു വന്ന എല്ലാ പരിപാടികളും വന്‍ വിജയം ആക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് സുനില്‍ നായര്‍ തന്റെ കടപ്പാട് രേഖപ്പെടുത്തുകയുണ്ടായി.

എന്‍.ബി.എ യിലെ വര്‍ഷങ്ങള്‍ ആയുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം പ്രസ്തുത ചടങ്ങില്‍ ശ്രീ ജയപ്രകാശ് നായര്‍ , ശ്രീ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്ക് നല്‍കുകയുണ്ടായി. എന്‍.ബി.എ പ്രവര്‍ത്തനങ്ങളുടെ സജീവ പങ്കാളിയും, എന്‍.ബി.എ മുന്‍ പ്രസിഡന്റ് നാളിതുവരെയുള്ള സാമൂഹ്യ സേവനത്തിന്റെ പ്രശസ്തി പത്രം എന്‍.ബി.എ മുന്‍ പ്രസിഡന്റ് ശ്രീ.ഗോപിനാഥ് കുറുപ്പ് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളക്ക് സമ്മാനിച്ചു.

 എന്‍.ബി.എ കള്‍ച്ചറല്‍ പരിപാടികളുടെ കോര്‍ഡിനേഷന്‍ നാളിതുവരെ ഭംഗിയായി നിര്‍വഹിച്ചു വന്ന കലാമേനോന് പ്രശംസാഫലകം പ്രസിഡന്റ് സുനില്‍ നായര്‍ സമ്മാനിച്ചു. എന്‍.ബി.എ യുവതലമുറയുടെ വാഗ്ദാനമായ പ്രശാന്ത് നായര്‍ക്ക് സമ്മാന ഫലകം സമ്മാനിക്കയുണ്ടായി. യു.എസ് നാഷണല്‍ ക്രിക്കറ്റ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയാണ് പ്രശാന്ത്.

ഭാഗവതപാരായണ മാഹാത്മ്യം യുവജനങ്ങളിലേക്ക് എത്തിക്കുവാനും അതോടൊപ്പം എന്‍.ബി.എ ഭാഗവത സപ്താഹ മാഹായജ്ഞങ്ങളില്‍ എല്ലാം പൗരാണികനായി പ്രവര്‍ത്തിക്കുകയും ചെയ്ത സെക്രട്ടറി ജയപ്രകാശ് നായര്‍ക്കും അതോടൊപ്പം കഴിഞ്ഞ 2 വര്‍ഷത്തെ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗോപിനാഥ കുറുപ്പിനും പ്രശംസാഫലകം നല്‍കി ആദരിക്കയുണ്ടായി.
 
കലാപരിപാടികളുടെ എം.സി. ആയി ഡോ. ഗീതാ മേനാന്‍ പ്രവര്‍ത്തിച്ചു. പാര്‍ത്ഥസാരഥി പിള്ള, ജയപ്രകാശ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നാടകം കാണികളുടെ മുക്ത കണ്ഠം പ്രശംസ പിടിച്ചു പറ്റി.

എന്‍ബിഎ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.അപ്പുകുട്ടന്‍ നായര്‍ ആശംസാ പ്രസംഗം നടത്തുകയുണ്ടായി. മഹാബലിയുടെ കഥ സദസ്യരെ പറഞ്ഞു മനസിലാക്കുകയും എന്‍ബിഎ നടത്തിവരുന്ന സംസ്‌കൃതം, മലയാളം ക്ലാസ്സുകളുടെ പ്രാധാന്യവും, ഭജന പഠന കളരിയുടെ നടത്തിപ്പിനെ കുറിച്ചും സദസ്സിനോട് വിശദീകരിക്കുകയുണ്ടായി.

ഭജന പഠന കളരിക്ക് നേതൃത്വം നല്‍കി വരുന്ന പ്രഭാകരന്‍ നായരെ തദ് അവസരത്തില്‍ അനുമോദിക്കുകയും പ്രശംസാഫലകം നല്‍കി ആദരിക്കുകയും ഉണ്ടായി. എന്‍ബിഎയിലെ കുരുന്നുകള്‍ക്കായി സംസ്‌കൃതം ക്ലാസ്സുകള്‍ നടത്തി വരുന്ന ബാലകൃഷ്ണന്‍ നായര്‍ , രുക്മിണി ദമ്പതികളെ അഭിനന്ദിക്കുകയും എന്‍ബിഎയുടെ സ്‌നേഹാദരവുകള്‍ നിറഞ്ഞ സദസ്സിന് മുന്‍പില്‍ ട്രസ്റ്റീ ചെയര്‍മാന്‍ ശ്രീ. അപ്പുകുട്ടന്‍ നായര്‍ നല്‍കുകയും ഉണ്ടായി. എന്‍ബിഎ അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് കിരണ്‍ പിള്ള, ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍ബിഎയിലെ കുരുന്നുകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളോടെ കലാപരിപാടികള്‍ക്ക് സമാപനമായി.

ശ്രീമതി വനജ നായര്‍ , എന്‍ബിഎ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മുഴുവന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും എല്ലാ സഹായ സഹകരണങ്ങള്‍ക്കും തന്റെ നന്ദി രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും അതോടൊപ്പം കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. എന്‍ബിഎ നടത്തിവരുന്ന മലയാളം, സംസ്‌കൃതം, ഭജനക്ലാസ്സുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ nairsusa.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്.
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക