Image

ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം

പി.പി.ചെറിയാന്‍ Published on 28 September, 2011
ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ റാന്നി അസോസ്സിയേഷന്റെ നേതൃത്വത്തില്‍ ഓണം 2011 എന്ന പേരില്‍ നടത്തിയ ഓണസംഗമം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയവും അവിസ്മരണീയവുമായി മാറി. സെപ്റ്റംബര്‍ 24ന് ശനിയാഴ്ച രാവിലെ സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വെച്ചുനടന്ന കുടുംബ സംഗമത്തില്‍ പ്രസിഡന്റ് കെ.എസ്.ഫിലിപ്പോസ് പുല്ലമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. വേദിയോട് ചേര്‍ന്ന് അംഗങ്ങള്‍ ഒരുക്കിയ അത്തപൂക്കളം ശ്രദ്ധേയമായി.

തുടര്‍ന്ന് സംഗമത്തിന്റെ പ്രദ്യോഗിക ഉദ്ഘാടന വേദിയില്‍ ആഗതരായ കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കെ.എസ്.ഫിലിപ്പോസ് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. കള്ളവും ചതിയും ഇല്ലാത്ത ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതോടൊപ്പം മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് നാം കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് ഹ്യൂസ്റ്റണ്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി ബ്ലസ്സന്‍ ഹ്യൂസ്റ്റണ്‍, ഏബ്രഹാം മാത്യു മണ്ണില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അസോസ്സിയേഷന്റെ പ്രവര്‍ത്തന പരിപാടികളില്‍ ഒരു പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടുകൊണ്ട്, റാന്നിയിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെയും, സാധുജനങ്ങളെയും സഹായിക്കുന്നതിനായി റാന്നി ജീവ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു.ഫിനാന്‍സ് കണ്‍വീനര്‍ ബാബു കൂടത്തിനാലില്‍ വൈസ് പ്രസിഡന്റ് റെജി ചിറയില്‍ എന്നിവര്‍ ആദ്യ സംഭാവനകള്‍ നല്‍കി കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതവും ഓണം ജനറല്‍ കണ്‍വീനര്‍ റോയി തോമസ് നന്ദിയും അറിയിച്ചു.

തുടര്‍ന്ന് വിപുലവും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ നടന്നു. ബിജു സഖറിയ പ്രദര്‍ശിപ്പിച്ച 'റാന്നി മലയോരങ്ങളുടെ റാണി' എന്ന ഹ്രസ്വ വീഡിയോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു. ഹ്യൂസ്റ്റനിലെ പ്രശസ്ത ഗായകരായ അനില്‍ ജനാര്‍ദ്ദനന്‍, റോഷി മീര സാഖ്, ബിജു വേരങ്ങാട്ട്, ജോസ് മാത്യു എന്നിവര്‍ കര്‍ണാനുകരമായ ഗാനങ്ങള്‍ കൊണ്ട് ഒരുക്കിയ സംഗീത വിരുന്ന് സദസ്സിന് ഒന്നടങ്കം ആവേത്തിലാക്കി. രാജു തടത്തിലും അനിലും ചേര്‍ന്ന് പാടിയ നാടന്‍ പാട്ടുകള്‍ ശ്രദ്ധയാകര്‍ഷിച്ചു. റെയ്‌നാ ജോസ്, മെറിന്‍ ജോസഫ് എന്നിവര്‍ നൃത്തച്ചുവടുകളുടെ താളങ്ങളില്‍ കരഘോഷങ്ങള്‍ ഏറ്റുവാങ്ങി. ജിന്‍സി മാത്യു, നേതൃത്വത്തില്‍ നടത്തിയ വള്ളപ്പാട്ടിന് ചെണ്ടയടിയുടെ താളക്കൊഴുപ്പുമുണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന 'റാന്നി മന്നന്‍', 'റാന്നി മങ്ക' മത്സരങ്ങള്‍ വ്യത്യസ്ഥതകൊണ്ട് മറ്റു മലയാളി സംഘടനകള്‍ക്ക് മാതൃകയായി. അത്യന്തം ആവേശകരമായി നറുക്കടുപ്പില്‍ കൂടി നടത്തിയ മത്സരത്തില്‍ ഷിജു ജോര്‍ജ്ജ് തച്ചനാലില്‍ റാന്നി മന്നനായും, ജൂലി ജോര്‍ജ്ജ് റാന്നി മങ്കയായും തിരഞ്ഞെടുക്കപ്പെട്ടു. സംഗമത്തില്‍ പങ്കെടുത്ത എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വെവ്വേറെ നടന്ന നറുക്കെടുപ്പില്‍ വിജയികളായി തീര്‍ന്നത് ദമ്പതികള്‍ ആണ് എന്നത് യാദൃശ്ചികമെങ്കിലും, അത്യന്തം കൗതുകമുണര്‍ത്തി. റാന്നി മന്നനെ പ്രസിഡന്റും റാന്നി മങ്കയെ ലീലാമ്മ ഫിലിപ്പോസും കിരീടങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് നടന്ന റാന്നി ഭാഗ്യവാന്‍ തിരഞ്ഞെടുപ്പില്‍ ബാബു മാത്യു പനവേലില്‍ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട് വാഴക്കുല സമ്മാനമാനത്തിന് അര്‍ഹനായി. ബ്ലൂസന്‍ ഹ്യൂസ്റ്റണ്‍ അദ്ദേഹത്തിന് സമ്മാനം നല്‍കി.

പരിചയസമ്പന്നരായ ബെറിന്‍ ജോണ്‍, ക്രിസ്റ്റീനാ തോമസ് എന്നിവര്‍ അവതാരികമാരായിരുന്നത് ഓണസംഗമത്തിന് മാറ്റുകൂട്ടി.

രാജന്‍ നിരണം ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. റോയി തോമസ് ജനറല്‍ കണ്‍വീനറായി, ജിമോന്‍ റാന്നി, ബാബു കൂടത്തിനാലില്‍, ബിജു തച്ചനാലില്‍, ഷിജു ജോര്‍ജ്ജ്, ജിന്‍സി മാത്യു, ബിജു സാക്, ടോം തോമസ്, തോമസ് തോമസ്, റെജി ചിറയില്‍, ലീലാമ്മ ഫിലിപ്പോസ്, എബ്രഹാം മാത്യു മണ്ണില്‍, ഡോ.ജോസഫ് ഫിലിപ്പ് തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കലാപരിപാടികള്‍ക്ക് ശേഷം കേരളീയ ശൈലിയില്‍ ഇലയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം ഹ്യൂസ്റ്റണില്‍ റാന്നി ഓണസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക