Image

മഞ്‌ജു വാര്യര്‍ തിരിച്ചുവരുന്നു

Published on 07 June, 2013
മഞ്‌ജു വാര്യര്‍ തിരിച്ചുവരുന്നു
പ്രശസ്‌ത നടി മഞ്‌ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു. ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കുമത്രേ മഞ്‌ജുവിന്റെ തിരിച്ചുവരവ്‌. ഗീതു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും കഥ ഏറെ ഇഷ്ടപ്പെട്ട മഞ്‌ജു അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നുമാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മഞ്‌ജു വാര്യര്‍, സിനിമയുടെകാര്യത്തിനായി ഗീതുവും മഞ്‌ജുവും ഒട്ടേറെ തവണ തമ്മില്‍ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. ഗീതുവിന്റെ ഭര്‍ത്താവ്‌ രാജീവ്‌ രവിയായിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നായികയ്‌ക്ക്‌ പ്രാധാന്യം നല്‍കിയെടുക്കുന്ന ഈ ചിത്രം മഞ്‌ജുവിന്റെ തിരിച്ചുവരവിന്‌ കളമൊരുക്കുമെന്ന്‌ കരുതാം. മഞ്‌ജുവും ഗീതുവും വളരെ നല്ല സുഹൃത്തുക്കളാണ്‌.

ഇപ്പോള്‍ ഏറെ അസ്വാരസ്യങ്ങളുള്ള അവരുടെ കുടുംബബന്ധം പൂര്‍ണമായും തകരുമെന്നാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. മഞ്‌ജുവും ദിലീപും പിരിയാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ദിലീപും മഞ്‌ജുവിന്റെ കുടുംബവും നിഷേധിച്ചിട്ടുണ്ടെങ്കിലും ഇവരും തമ്മിലുള്ള ബന്ധത്തില്‍ ഏറെ വിള്ളലുകളുണ്ട്‌.
മഞ്‌ജു വാര്യര്‍ തിരിച്ചുവരുന്നുമഞ്‌ജു വാര്യര്‍ തിരിച്ചുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക