Image

ബിനോയ്‌- രഞ്‌ജിനി പ്രശ്‌നം: ഫോമ നീതിയുടെ ഭാഗത്തെന്ന്‌ ജോര്‍ജ്‌ മാത്യു

അനില്‍ പെണ്ണുക്കര Published on 07 June, 2013
ബിനോയ്‌- രഞ്‌ജിനി പ്രശ്‌നം: ഫോമ നീതിയുടെ ഭാഗത്തെന്ന്‌ ജോര്‍ജ്‌ മാത്യു
കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച്‌ നടിയും അവതാരകയുമായ രഞ്‌ജിനി ഹരിദാസും അമേരിക്കന്‍ മലയാളിയായ ബിനോയി ചെറിയാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഫോമ നീതിയുടെ ഭാഗത്താണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു.

ഫോമാ ദേശീയ കണ്‍വെന്‍ഷന്‍ വിശേഷങ്ങളും മുന്നൊരുക്കങ്ങളും വിശദീകരിക്കുവാന്‍ കോട്ടയം പ്രസ്‌ ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ ഫോമയുടെ നയം പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു വ്യക്തമാക്കിയത്‌.

പത്രപ്രവര്‍ത്തകര്‍ക്കും `രഞ്‌ജിനി ഇഷ്യു'വിനോടായിരുന്നു താത്‌പര്യം.

കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന പ്രതിഭകള്‍ക്ക്‌ അംഗീകാരവും ആദരവും നല്‍കിയാണ്‌ അമേരിക്കന്‍ മലയാളികള്‍ സ്വീകരിക്കുന്നത്‌. അവിടെയെത്തുന്ന സെലിബ്രിറ്റികള്‍ ഞങ്ങളുടെ അതിഥികളാണ്‌. പക്ഷെ നെടുമ്പാശേരിയിലുണ്ടായ വിഷയം ഖേദകരമായിപ്പോയി എന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു.

രഞ്‌ജിനിയെ അമേരിക്കയില്‍ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന്‌ ജോര്‍ജ്‌ മാത്യു മറുചോദ്യം ചോദിച്ചു: രഞ്‌ജിനിയെ അമേരിക്കയിലേക്ക്‌ ഇനി ക്ഷണിക്കുമോ എന്ന്‌ ചോദിക്കുക?

ഈ പ്രശ്‌നത്തില്‍ ഫോമയ്‌ക്ക്‌ ഇടപെട്ടുകൂടെ എന്ന ചോദ്യത്തിന്‌ നിയമ പ്രശ്‌നവും കേസും ഉള്ളതിനാല്‍ താത്‌പര്യമില്ലെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ `സെലിബ്രിറ്റി'കള്‍ക്ക്‌ പുറത്തേക്കു വരാന്‍ പ്രത്യേക ക്യൂ സംവിധാനം ഉണ്ടാക്കിയാല്‍ പ്രവാസികള്‍ക്ക്‌ അല്‍പം ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനോയ്‌- രഞ്‌ജിനി പ്രശ്‌നം: ഫോമ നീതിയുടെ ഭാഗത്തെന്ന്‌ ജോര്‍ജ്‌ മാത്യു
Join WhatsApp News
jose cheripuram 2013-06-08 06:41:14
I agree with you ,Let the court decide The issue if justice is not done then we will step in .We can make one decision wheather such persons should be invited or not.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക