Image

ഹന്‍സകി ഗായികയാകുന്നു

Published on 08 June, 2013
ഹന്‍സകി ഗായികയാകുന്നു
തമിഴിലെ പ്രശസ്‌ത സംവിധായകനായ എ.ആര്‍ മുരുഗദോസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഹന്‍സകി മോട്‌വാനി ഗായികയാകുന്നു. ഗാനം ആലപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും 'മുരുഗദോസിനെ പോലുള്ള പ്രശസ്‌ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യമായി കാണുന്നുവെന്നും ഹന്‍സകി പറഞ്ഞു.

തമിഴില്‍ കാര്‍ത്തി നായകനായുള്ള ബിരിയാണി, സൂര്യ നായകനായി സിങ്കം 2 തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കില്‍ നില്‍ക്കുമ്പോഴാണ്‌ പുതിയ പരീക്ഷണം ഹന്‍സികയെ തേടിയെത്തിയിരിക്കുന്നത്‌. പാട്ടു പാടാനുള്ള അവസരം ലഭിച്ചതന്റെ സന്തോഷത്തിലാണ്‌ താരം.

മുരോഗദോസിന്റെ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകും. പേരും മറ്റ്‌ കാര്യങ്ങളും പുറത്തുവിട്ടിട്ടില്ല.
ഹന്‍സകി ഗായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക