Image

നടി ജിയാ ഖാന്‍ കാമുകന്‌ അയച്ച അവസാന കത്ത്‌ കണ്ടെടുത്തു

Published on 09 June, 2013
നടി ജിയാ ഖാന്‍ കാമുകന്‌ അയച്ച അവസാന കത്ത്‌ കണ്ടെടുത്തു
മുംബൈ: തിങ്കളാഴ്‌ച അര്‍ധരാത്രി തൂങ്ങിമരിച്ച ബോളിവുഡ്‌ നടി ജിയാ ഖാന്‍ കാമുകന്‌ അയച്ച അവസാന കത്ത്‌ മുറിയില്‍നിന്ന്‌ കണ്ടെടുത്തു. കാമുകന്‍ സൂരജ്‌ പഞ്ചൊലിക്ക്‌ എഴുതിയ കത്താണ്‌ കണ്ടെടുത്തത്‌. ജുഹുവിലെ സാഗര്‍ സംഗീത്‌ അപാര്‍ട്ട്‌മെന്‍റിലെ മുറിയില്‍നിന്ന്‌ സഹോദരിമാരാണ്‌ ആറ്‌ പേജുള്ള ജിയയുടെ കത്ത്‌ കണ്ടെടുത്തത്‌.

കാമുകനായ സൂരജ്‌ പ്രണയത്തിന്‌ വില കല്‍പിച്ചില്ലെന്നും ചതിച്ചെന്നും കത്തില്‍ പറയുന്നു. ഇത്‌ വായിക്കുമ്പോള്‍ താന്‍ ഈ ലോകത്തുണ്ടാകില്ലെന്നും ജിയ എഴുതിയിട്ടുണ്ട്‌. കത്ത്‌ ബന്ധുക്കള്‍ പൊലീസിന്‌ കൈമാറും. കത്ത്‌ പരിഗണിക്കുന്നത്‌ സംബന്ധിച്ച്‌ നിയമോപദേശം തേടുമെന്ന്‌ പൊലീസ്‌ അറിയിച്ചു. കത്ത്‌ ജിയാ ഖാന്‍ എഴുതിയതാണോ എന്ന്‌ ഉറപ്പുവരുത്തേണ്ടതുമുണ്ട്‌.

ബോളിവുഡ്‌ നടന്‍ ആദിത്യ പഞ്ചൊലിയുടെ മകനാണ്‌ സൂരജ്‌. എട്ടു മാസം മുമ്പും ജിയ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു. അന്നുമുതല്‍ വിഷാദ രോഗത്തിന്‌ ചികിത്സയും നടത്തിവരുകയായിരുന്നു. ആദ്യ ആത്മഹത്യാ ശ്രമത്തിനു ശേഷം ന്യൂയോര്‍ക്കിലായിരുന്ന ജിയയുടെ അമ്മ റാബിയാ ഖാനെ സൂരജ്‌ വിളിച്ചുവരുത്തുകയായിരുന്നു. ജിയയുമായുള്ള ബന്ധത്തില്‍നിന്ന്‌ വിട്ടുനില്‍ക്കാന്‍ ആദിത്യ പഞ്ചൊലി മകന്‍ സൂരജിനോട്‌ ആവശ്യപ്പെട്ടിരുന്നെന്നും പൊലീസ്‌ പറയുന്നു.
നടി ജിയാ ഖാന്‍ കാമുകന്‌ അയച്ച അവസാന കത്ത്‌ കണ്ടെടുത്തു
നടി ജിയാ ഖാന്‍ കാമുകന്‌ അയച്ച അവസാന കത്ത്‌ കണ്ടെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക