Image

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി 22-ാം വാര്‍ഷികവും ഓണാഘോഷവും വര്‍ണ്ണോജ്വലമായി കൊണ്ടാടി

Published on 28 September, 2011
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി 22-ാം വാര്‍ഷികവും ഓണാഘോഷവും വര്‍ണ്ണോജ്വലമായി കൊണ്ടാടി

സെപ്റ്റംബര്‍ 17ന് ബര്‍ഗന്‍ ഫീല്‍ഡിലെ Conlon Hall-
ല്‍ വച്ച് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആഘോഷം വര്‍ണ്ണോജ്വലമായി നടത്തപ്പെട്ടു. മേരി കോശിയുടെ നേതൃത്വത്തില്‍ ഫോറം ഡാസ് സ്‌ക്കൂള്‍ കുട്ടികളുടെയും ലേഡീസ് ഫോറത്തിന്റെ സഹകരണത്തില്‍ താലപൊലിയോട്ടം നരേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെ അകമ്പടിയോടും കൂടി ഫോറം ഭാരവാഹികള്‍ മുഖ്യാത്ഥിതി പി.സി.വിഷ്ണുനാഥ് എം.എല്‍.എ ഫൊക്കാന പ്രതിനിധികള്‍ , സാമൂഹ്യ സാംസ്‌ക്കാരിക പ്രമുഖര്‍ , ചേര്‍ന്ന് മാവേലിയെ സദസിലേക്ക് ആനയിച്ചു. മാവേലി സദസിനെ വണങ്ങി. തുടര്‍ന്ന് ഫോറം കുട്ടികളുടെ പ്രാര്‍ത്ഥനാ ഡാന്‍സ്, ലേഡീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, തിരുവാതിരക്കളി, തുടങ്ങിയവ ഓണത്തനിമയെ വിളിച്ചറിയിക്കുന്നതായിരുന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാസ്റ്റര്‍ നീല്‍ ജയ്ക്കബ് അമേരിക്കന്‍ ദേശീയഗാനവും സോമി പോള്‍ ഇന്‍ഡ്യന്‍ ദേശീയ ഗാനവും പാടി. സെക്രട്ടറി ദാസ് കണ്ണംക്കുഴിയുടെ ആമുഖ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് ദേവസ്യ പാലാട്ടി സ്വാഗത പ്രസംഗം നടത്തി.

മുഖ്യാത്ഥിതി പി.സി വിഷ്ണുനാഥ് എം.എല്‍.എ ദദ്രദീപം കൊളുത്തി. ഫോറം ഭാരവാഹികളും ഫൊക്കാന പ്രതനിധികളും മറ്റു വിശിഷ്ടാതിഥികളും ഭദ്രദീപം തെളിക്കല്‍ കര്‍മ്മത്തില്‍ പങ്കു ചേര്‍ന്നു.

ചെങ്ങന്നൂര്‍ എം.എല്‍എ, കേരള യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന യുവതാരമായി ഉദിച്ചുവന്ന ശ്രീ.പി.സി.വിഷ്ണുനാഥ് ഓണസന്ദേശവും മുഖ്യ പ്രഭാഷണവും നടത്തി.

അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓണം ഒരുമയുടെ ഒരു ഒത്തുചേരല്‍ , വിളവെടുപ്പിന്റെ ആഘോഷം ഐക്യത്തിന്റെ സ്‌നേഹത്തിന്റെ സന്ദേശം, ഒരു രാജാവ് മഹാബലിയായി തീര്‍ന്ന ത്യാഗത്തിന്റെ സ്‌നേഹസന്ദേശം. കള്ളവും പൊളിയും ചതിവും ഇല്ലാത്ത ഭരണം നാടിന് നല്‍കിയ രാജാവിന്റെ ഓര്‍മ്മപുതുക്കല്‍ അതു ഇന്നത്തെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം. ആ സന്ദേശം സ്വീകരിച്ചു വീടും നാടും പുരോഗതിയിലേക്ക് നയിക്കാന്‍ അമേരിക്കന്‍ മലയാളികളെ ആഹ്വാനം ചെയ്തു. 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനയ്ക്ക് മാതൃകയാകട്ടെ എന്നും ഓര്‍മ്മപ്പെടുത്തി. അതിന്റെ പ്രവര്‍ത്തകരെ അനുമോദിച്ചു.

ഫൊക്കാനയെ പ്രതിനിധീകരിച്ചു പോള്‍ കറുകപ്പള്ളി ആശംസപ്രസംഗം നടത്തി.


തുടര്‍ന്ന് കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ജീവാണുവും പരമാണുവും സ്ഥാപക പ്രസിഡന്റു പ്രോഗാമറുമായ ടി.എസ് ചാക്കോ കേരളകള്‍ച്ചറല്‍ ഫോറത്തിന്റെ ലക്ഷ്യം, വീക്ഷണം പ്രവര്‍ത്തനമേഖല തുടങ്ങിയവയെ ആധാരമാക്കി പ്രസംഗിച്ചു. ഈ വര്‍ഷം നടപ്പാക്കിയ പ്രധാനപ്പെട്ട കള്‍ച്ചറല്‍ പരിപാടികള്‍ നടുപറമ്പില്‍ എന്‍.ജി.ലൂക്കോസ് മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ്, കര്‍ഷക ശ്രീ മത്സരം, പാചക മത്സരം , ബിരുദാനന്തര ബിരുദം നേടിയ മലയാളികളെ ആദരിക്കല്‍ , ഫൊക്കാന സ്‌പെല്ലിംഗ് ബി മത്സരം ന്യൂജേഴ്‌സി റീജനില്‍ നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സ ധനസഹായങ്ങള്‍ എല്ലാറ്റിനും ഉപരിയായി പ്രവാസി മലയാളികള്‍ കോണ്‍സുലേറ്റുകളിലും വിദേശകാര്യ വകുപ്പിലും അതു പോലെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ നടത്തിയതുമായ ആവശ്യം എന്നിവ വിദേശകാര്യ വകുപ്പ് മന്ത്രിയെ ഡല്‍ഹിയില്‍ പോയി അദ്ദേഹത്തിന്റെ ചേംബറില്‍ പോയി നേരില്‍ കണ്ട് നിവേദനം നല്‍കി ശ്രദ്ധകൊണ്ടുവരാന്‍ ഇടയായി. കൂടാതെ വളരെ ഭംഗിയായി നടത്തപ്പെടുന്ന ഘാന്‍ സ്‌ക്കുള്‍ , മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നിവ അദ്ദേഹം എടുത്തു പറയുകയുണ്ടായി. പൊതു സമ്മേളനത്തോടനുബന്ധിച്ച് നടന്ന അവാര്‍ഡ്ദാന ത്തില്‍ രാഷ്ട്രീയത്തിനു പൊതു പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ചെങ്ങന്നൂര്‍ എം.എല്‍എയായു യൂത്ത് കോണ്‍ഗ്രസ്സ് കേരള ഘടക പ്രസിഡന്റ്, ഓള്‍ ഇന്‍ഡ്യയൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ.വിഷ്ണുനാഥ് എം.എല്‍എയ്ക്ക് നല്കി ആദരിച്ചു.

ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സംഗമം പത്രാധിപനും, വെസ്റ്റ് ഓറഞ്ച് ടൗണ്‍ ഹ്യൂമന്‍ റിലേഷന്‍ കമ്മീഷന്‍സ് ആയി നിയമിതനും ഇന്‍ഡ്യ പ്രസ്സ് ക്ലബ് പ്രസിഡന്റുമായ ശ്രീ.റെജി ജോര്‍ജിനും നല്‍കി ആദരിച്ചു.

കൂടാതെ സാമൂഹ്യ പ്രവര്‍ത്തകരും ഫോറം രക്ഷാധികാരിയായ ടി.എസ് ചാക്കോ,
പ്രസിഡന്റ് ദേവസ്യ പാലാട്ടി, ജനറല്‍ സെക്രട്ടറി ദാസ് കണ്ണംക്കുഴി എന്നിവരെ പ്രത്യേകം പുസ്‌കാരം നല്‍കി ബഹുമാനിച്ചു.

ഡാന്‍സ് സ്‌ക്കൂള്‍ ടീച്ചര്‍ ബിദ്ധ്യാ പ്രസാദും പുസ്‌കാരം നല്‍ക ബഹുമാനിച്ചവരില്‍ പെടുന്നു. ഡാന്‍സ് സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ട്രോഫികള്‍ ഘാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സജിന ജയ്ക്കബ് വിതരണം ചെയ്തു. നല്ല ഡാന്‍സ് പെര്‍ഫോമന്‍സിനുള്ള ഒന്നും രണ്ടും ട്രോഫികള്‍ സജി ജോണ്‍ , മിഷേല്‍ പോത്തന്‍ എന്നിവര്‍ കരസ്ഥമാക്കി.

കര്‍ഷകശ്രീ മത്സര ക്യാഷ് അവാര്‍ഡ് ഒന്നാം സമ്മാനം ജോണ്‍ ജോര്‍ജ് റാഷ്യല്‍ പാര്‍ക്ക് രണ്ടാം സമ്മാനം തോമസ് വര്‍ഗീസ് ടീനെക് എന്നിവര്‍ കരസ്ഥമാക്കി. നൈനാന്‍ ജയ്ക്കബ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഡോ.ലാല്‍ തരകന്‍ കര്‍ഷകശ്രീ മത്സരത്തില്‍ സ്‌പോണ്‍സറായിരുന്നു. ക്യാഷ് അവാര്‍ഡുകള്‍ ഡോ.ലാല്‍ തരകന്‍ വിതരണം ചെയ്തു.

ഫൊക്കാന സ്‌പെല്ലിംഗ് ബീ പ്രൈമിറ മത്സരത്തില്‍ ഷാനസ് ജോര്‍ജ് ഒന്നാം സ്ഥാനത്തിനും നീല്‍ ജയ്ക്കബ് രണ്ടാം സ്ഥാനത്തിനും അര്‍ഹത നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഏബ്രഹാം പോത്തന്‍ ചെയര്‍മാനും മിനി മാത്യൂ, ദിനീഷ്, സീമ ജോര്‍ജ്, സിനു വര്‍ഗീസ്, രോഹിണി ജയ്ക്കബ് കമ്മറ്റിക്കാരായുള്ള സമിതി മത്സരത്തിന് നേതൃത്വം നല്‍കി. ഫൊക്കാനാ ബി മത്സരത്തിന്റെ ഡയറക്ടര്‍ മാത്യൂ കുക്കൂറ മത്സരനിയന്ത്രണം നടത്തി.

പാചക മത്സരത്തില്‍ തുഷാര എം.റ്റോം ടീനെക്ക് ഒന്നാം സമ്മാനത്തിനും മറിയാമ്മ വര്‍ഗീസ് രണ്ടാം സമ്മാനത്തിനും അര്‍ഹത നേടി. സിസിലി രാജ, ചെയര്‍ പേഴ്‌സണും സൂസന്‍ മാത്യൂ, മോളി ചാക്കോ, മിനി മാത്യൂ, സീമാ ജോര്‍ജ്, റോസമ്മ ഫിലിപ്പ് ജഡ്ജിമാരായും പ്രവര്‍ത്തിച്ചു. വിജയിക്ക് കാഷ് അവാര്‍ഡുകള്‍ ഡോ.ഓമന മാത്യു വിതരണം ചെയ്തു.

ബിരുദാനന്തര ബിരുദം നേടിയവരെ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ സദസിന് പരിചയപ്പെടുത്തി. മിനി മാത്യൂ, മോനിക്കാമ്മ മാത്യൂ, ദിനീഷ് , ചിന്നമ്മ പാലാട്ടി, നിനി ദാസ്, സോമി പോള്‍ എന്നിവരെ മെഡല്‍ നല്‍കി ആദരിച്ചു. വിവാഹ ജീവിതത്തില്‍ 25 വര്‍ഷവും അതില്‍ കൂടുതലും പിന്നിട്ട ദമ്പതികളെ പൂച്ചെണ്ട് നലകി സദസ് അനുമോദിച്ചു
.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഡാന്‍സ് സ്‌ക്കൂള്‍ കുട്ടികളുടെ വിവിധയിനം ഡാന്‍സുകള്‍ക്കു പുറമെ സെന്റ് തോമസ് കാതോലിക്ക് ചര്‍ച്ചിലെ കുട്ടികളുടെ ഡാന്‍സുകള്‍ , സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സിലെ കുട്ടികളുടെ ലേഡീസ് ഡാന്‍സ്, ഫോറം ഡാന്‍സ് അദ്ധ്യാപിക ബിദ്ധ്യാ പ്രസാദിന്റെയും ഡാന്‍സുകള്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

മാസ്റ്റര്‍ ആല്‍വിന്‍ ജോര്‍ജിന്റെ വയലിന്‍ , ജോയല്‍ ജോഷ്വാ, റിന്‍സന്‍ ജോര്‍ജ്, ഏലിയാ മാത്യൂ, എന്നിവരുടെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.

ടേസ്റ്റ് ഓഫ് ഇന്ത്യ ഒരുക്കിയ ഓണസദ്യയിലും കെ.സി.എഫ് ഒരുക്കിയ കലാവിരുന്നിലും ധാരാളം പ്രമുഖര്‍ പങ്കെടുത്തു.

ഫാ.പോള്‍ കോട്ടയ്ക്ക
ല്‍ ‍, റവ.എം.എസ്.ഡാനിയേല്‍ , റവ.ഫാ.ബാബു.കെ.മാത്യൂ , ഫൊക്കാനാ വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, അസംബ്ലി സ്ഥാനാര്‍ത്ഥി ആനി പോള്‍ , ഫൊക്കാനാ ഭാരവാഹി കുരിയപ്രം, വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.സണ്ണി മാത്യൂ, മലയാളം ടി.വി ഡയറക്ടര്‍ സുനില്‍ , അിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് , കൈരളി ടി.വിയുടെ ജോസ് കാടാംപുറം, ഏഷ്യാനെറ്റ് പ്രതിനിധി, കൈരളി പത്രാധിപന്‍ ജോസ് തൈയല്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ സന്നിദ്ധരായിരുന്നു.

ഫ്രീഡം റെന്റ് എ കാര്‍ ടീനെക്ക്, ഡോ.ഓമന മാത്യൂ പീഡിയാട്രീഷന്‍ ബെര്‍ഗന്‍ ഫീല്‍ഡ്, ഡോ.മാത്യൂ വര്‍ഗീസ് എം.ഡി ആസ്ത്മാ ആന്റ് അലര്‍ജി സൈനസ് സെന്റര്‍ ബെര്‍ഗന്‍ ഫീല്‍ഡ്, ഡോ.ലാല്‍ സി.തങ്കച്ചന്‍ ആള്‍ സ്‌മൈല്‍സ് ഡെന്റല്‍ സെന്റര്‍ ടീനെക്ക്, റോയി മാത്യൂ തുടങ്ങിയ സ്ഥാനങ്ങളും വ്യക്തികളും പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തും ധനസഹായം നല്‍കിയും പ്രസ്ഥാനത്തെ സഹായിച്ചു.

ജോ.സെക്രട്ടറി ആന്റണി കുര്യന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി 22-ാം വാര്‍ഷികവും ഓണാഘോഷവും വര്‍ണ്ണോജ്വലമായി കൊണ്ടാടികേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി 22-ാം വാര്‍ഷികവും ഓണാഘോഷവും വര്‍ണ്ണോജ്വലമായി കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക