Image

വിശ്വാസാചാരങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത

പി.പി. ചെറിയാന്‍ Published on 08 June, 2013
 വിശ്വാസാചാരങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത
ഡാലസ്: തലമുറകളായി മാര്‍ത്തോമ്മാ സഭാ കാത്തുസൂക്ഷിക്കുന്ന വിശ്വാസ ആചാരങ്ങളേയും പാരമ്പര്യങ്ങളേയും കളങ്കപ്പെടുത്തുവാന്‍ ആരേയും അനുവദിക്കുകയില്ലായെന്ന് മാര്‍ത്തോമ്മ സഭാധിപന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ മാത്രമല്ല കേരളത്തിലും മാര്‍ത്തോമ്മാ സഭയുടെ അന്തസ് കളങ്കപ്പെടുത്തുന്ന പ്രവണതകള്‍ തലപൊക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി. സഭാ പിതാക്കന്മാരുടെ കട്ടൗട്ടുകളും, ഫïക്‌സ് ബോര്‍ഡുകളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനെ മെത്രാപ്പൊലീത്ത ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അതുപോലെ പരിശുദ്ധമായി സൂക്ഷിക്കേണ്ട ദേവാലയത്തിനകത്തും പരിസരങ്ങളിലും ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനേയും മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത വിമര്‍ശിച്ചു.മാരാമണ്‍ മാര്‍ത്തോമ്മ പളളിയില്‍ നിന്നും ആരംഭിച്ച നവീകരണം കൂടുതല്‍ ശക്തിയോടെ പ്രാവര്‍ത്തികമാക്കേണ്ട കാലഘട്ടമാണിതെന്നും തിരുമേനി അഭിപ്രായപ്പെട്ടു. മാര്‍ത്തോമ്മ ദേവാലയങ്ങള്‍ക്കുളളില്‍ ചില ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് അനുവദിക്കാനാവില്ലെന്നും അത് എടുത്തു മാറ്റുന്നതിനുളള നിര്‍ദ്ദേശം ഉടനെ നല്‍കുമെന്നും തിരുമേനി പറഞ്ഞു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തി വരുന്ന മെത്രാപ്പൊലീത്ത ഡാലസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ജൂണ്‍ 7 വെളളിയാഴ്ച വൈകിട്ടാണ് ഈ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

പൂര്‍വ പിതാക്കന്മാര്‍ ഏതൊരു സത്യത്തിനുവേണ്ടി നിലകൊണ്ടുവോ, അതു പിന്തുടരുന്നതിനുളള പൂര്‍ണ ഉത്തരവാദിത്വം എന്നില്‍ സഭാ വിശ്വാസികള്‍ അര്‍പ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും അണുവിട വ്യതിചലിക്കാതെ സഭയെ നയിക്കുവാന്‍ എല്ലാവരുടേയും പ്രാര്‍ഥനയും സഹകരണവും ആവശ്യമാണെന്നും തിരുമേനി അഭ്യര്‍ഥിച്ചു. പ്രായാധിക്യത്തിലും ക്ഷീണിച്ചു പോകാതെ കര്‍മനിരതനായിരിക്കുവാന്‍ കഴിയുന്നത് ദൈവിക ശക്തിയിലുളള അചഞ്ചലമായ വിശ്വാസമാണെന്നും തിരുമേനി പറഞ്ഞു.

നോര്‍ത്ത് അമേരിക്കന്‍ -യൂറോപ്പ് ഭദ്രാസന വിഭജനത്തെക്കുറിച്ചു യാതൊരു തീരുമാനവും നാളിതുവരെ കൈകൊണ്ടിട്ടില്ലെന്നും തിരുമേനി പറഞ്ഞു.

സഭയുടെ ആത്മീക വളര്‍ച്ചയില്‍ ഊന്നല്‍ നല്‍കുന്നതിനു അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും തിരുമേനി അഭിപ്രായപ്പെട്ടു.

സഭ അനുശാസിക്കുന്ന പ്രമാണങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കൈസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ പാരിഷ് ഹാളുകളില്‍ പോലും യാതൊരു ചിത്രമോ, കട്ടൗട്ടുകളോ സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും തിരുമേനി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഡാലസിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച ഹൂസ്റ്റണിലേക്കു പോകുമെന്നും തിരുമേനി അറിയിച്ചു.
 വിശ്വാസാചാരങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത  വിശ്വാസാചാരങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത  വിശ്വാസാചാരങ്ങളെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക