Image

ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ എയര്‍പ്പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സ്‌ എയര്‍ലൈയ്‌ന്‍സ്‌ സര്‍വീസ്‌ ആരംഭിക്കുന്നു

ആന്‍ഡ്രൂസ്‌അഞ്ചേരി Published on 29 September, 2011
ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ എയര്‍പ്പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സ്‌ എയര്‍ലൈയ്‌ന്‍സ്‌ സര്‍വീസ്‌ ആരംഭിക്കുന്നു
ഡാളസ്‌: ഡാളസ്‌ഫോര്‍ട്ട്‌വര്‍ത്ത്‌ (ഡി.എഫ്‌.ഡബ്‌ളിയു) എയര്‍പ്പോര്‍ട്ടില്‍ നിന്നുംഎമിറേറ്റ്‌സ്‌എയര്‍ലൈയ്‌ന്‍സ്‌ 2012 ഫെബ്രുവരി 2 മുതല്‍ ദുബായിലേക്കു സര്‍വീസ്‌ ആരംഭിക്കുന്നു. നോര്‍ത്ത്‌ടെക്‌സാസ്‌,ഓക്‌ലഹോമ നിവാസികളായ ഇന്ത്യാക്കാരുടെയും പ്രത്യേകിച്ചു മലയാളികളുടെയും ദീര്‍ഘകാല സ്വപ്‌നം ഇതോടെ പൂവണിയുകയാണ്‌.

ഇന്ത്യന്‍ അമേരിക്കന്‍ ഫ്രെണ്‍ട്‌ഷിപ്പ്‌കൗണ്‍സില്‍, ഇന്ത്യാ അസോസിയേഷന്‍ ഓഫ്‌നോര്‍ത്ത്‌ടെക്‌സാസ്‌, ഡാളസ്‌കേരളാഅസോസിയേഷന്‍, വേള്‍ഡ്‌മലയാളികൗണ്‍സില്‍, തെലുങ്ക്‌അസോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌അസോസിയേഷന്‍, മലയാളവേദിഇന്റര്‍നാഷനല്‍ തുടങ്ങിയുള്ള നിരവധി സംഘടനകളുടെയുംവ്യക്‌തികളുടെയുംഅനേക വര്‍ഷങ്ങള്‍ നീണ്‌ടകൂട്ടായ പരിശ്രമത്തിന്റെഫലമാണ്‌ എമിറേറ്റ്‌സ്‌എയര്‍ലൈയ്‌ന്‍സിന്റെ ഈ പുതിയ തീരുമാനത്തിന്റെ പിന്നിലുള്ളതെന്ന്‌ഇന്ത്യന്‍ അമേരിക്കന്‍ ഫ്രെണ്‍ട്‌ഷിപ്പ്‌ കൗണ്‍സില്‍സെക്രട്ടറി ശ്രീ. പ്രസാദ്‌ തോട്ടക്കുറ പത്രസമ്മേളനത്തില്‍അറിയിച്ചു.

2012 ഫെബ്രുവരി 2 മുതല്‍ദിവസേന ഫ്‌ലൈറ്റ്‌ഇ.കെ 222 ഡാളസ്‌ഫോര്‍ട്ട്‌വര്‍ത്ത്‌ (ഡി.എഫ്‌.ഡബ്‌ളിയു) എയര്‍പ്പോര്‍ട്ടില്‍ നിന്നും പ്രാബല്യത്തില്‍വരും. രാവിലെ 11:50 ന്‌ തിരിക്കുന്ന ഫ്‌ലൈറ്റ്‌ദുബായ്‌സമയം രാത്രി 12:20 ന്‌ അവിടെഎത്തും. ദുബായില്‍ നിന്നുംദിവസേന ഫ്‌ലൈറ്റ്‌ഇ.കെ 221 രാവിലെ 09:05ന്‌ ഡാളസ്‌ഫോര്‍ട്ട്‌വര്‍ത്ത്‌ (ഡി.എഫ്‌.ഡബ്‌ളിയു) എയര്‍പ്പോര്‍ട്ടില്‍ എത്തും. ഡാളസില്‍ നിന്നുംതിരുവനന്തപുരത്തേയ്‌ക്കുംകൊച്ചിനിലേയ്‌ക്കും പോയിവരുന്ന യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനം നല്‍കുന്നതാണ്‌എമിറേറ്റ്‌സ്‌എയര്‍ലൈയ്‌ന്‍സിന്റെ ഈ തീരുമാനം.മലയാളവേദി ഇന്റര്‍നാഷനല്‍ പ്രസിഡന്റ്‌ ബിനോയ്‌സെബാസ്റ്റ്യനും,ആന്‍ഡ്രൂസ്‌അഞ്ചേരിയും ഡാളസ്‌മീഡിയ സെന്ററില്‍ വച്ചു കൂടിയ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ എയര്‍പ്പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സ്‌ എയര്‍ലൈയ്‌ന്‍സ്‌ സര്‍വീസ്‌ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക