Image

ഫോട്ടോ എടുത്തത് പോരേ.. പ്രവാസികളേ… എവിടെ പ്രവാസിയുണ്ടോ… അവിടെ രവിസാറുമുണ്ട്…

അനില്‍ പെണ്ണുക്കര Published on 11 June, 2013
ഫോട്ടോ എടുത്തത്  പോരേ.. പ്രവാസികളേ… എവിടെ പ്രവാസിയുണ്ടോ… അവിടെ രവിസാറുമുണ്ട്…
നമുക്കൊരു വിദേശകാര്യമന്ത്രിയുണ്ട് സല്‍മാന്‍ ഖുര്‍ഷി. ഒരു സഹമന്ത്രിയുണ്ട്! ഈ. അഹമ്മദ് മതേതര പ്രതിനിധി. രാജ്യത്തെമ്പാടുമായി പൊരുതിക്കിട്ടിയ രണ്ടുപേരില്‍ ഒരാള്‍.

ഇനി മറ്റൊരാളുണ്ട്. പ്രവാസികാര്യമാണ് കക്ഷിയുടേത്. അതായത് സ്വന്തം നാടുവിട്ട് അന്യദേശത്തുപണിയെടുക്കുന്ന വിദേശ ഇന്ത്യാക്കാരെ കളിപ്പിക്കാനൊരു വകുപ്പ്. തൃപ്തിപ്പെടാത്ത രാഷ്ട്രീയ നേതാക്കളേയും, സമുദായങ്ങളേയും സുഖിപ്പിക്കാന്‍വേണ്ടി സൃഷ്ടിക്കുന്ന വകുപ്പുകളില്‍ ഒന്ന്. അതിന്റെ തലവനാണ് നമ്മുടെ വയലാര്‍ജി. ഫോമാ കണ്‍വന്‍ഷന് വന്ന് ഫൊക്കാനായ്ക്ക് ആശംസനേരുന്ന വയലാര്‍ജിക്ക് പ്രായത്തിന്റെ അസ്‌കിത ഉണ്ടെങ്കിലും പറയുന്നത് വെടിപ്പായി പറയും.

ഖുര്‍ഷിയും, അഹമ്മദും സൗദിയില്‍ ചെന്നു. പ്രവാസികളേയും, രാജാവിനേയും, മന്ത്രിയേയുമൊക്കെ കണ്ടിട്ടു പറഞ്ഞു. സൗദി ഇമ്മിണി വല്യ പുലിയാ. അവരു പറയുന്നത് കേള്‍ക്കുക. ഉടന്‍ അഹമ്മദ് സാഹിബ് പറഞ്ഞു ആരും പേടിക്കേണ്ട സ്വദേശിവല്‍ക്കരണം കൊണ്ട് നാട്ടില്‍ മടങ്ങുന്നവരെ ബന്ധപ്പെട്ടവര്‍ സഹായിക്കും. അദ്ദേഹം പറഞ്ഞത് ശരിയാണ്. മടങ്ങിയെത്തുവരെ അവരുടെ 'ബന്ധപ്പെട്ടവര്‍' സഹായിക്കും എന്ന്. സഹോദരങ്ങളെയോ മക്കളേയോ തള്ളിക്കളയാന്‍ രക്തബന്ധങ്ങള്‍ക്ക് കഴിയില്ലെന്ന് അഹമ്മദ് സാഹിബിനറിയാം. ഇനി വരുന്നത് വയലാര്‍ജി. എവിടെ പ്രവാസിയുണ്ടോ അവിടെ രവി സാറുമുണ്ട്. അദ്ദേഹം സൗദി ഭരണാധികാരികളോട് സംസാരിച്ച് എല്ലാം കോപ്ലിമെന്റ്‌സാക്കി. അടുത്ത ദിവസം മുതല്‍ കുവൈറ്റിലും തുടങ്ങി സ്വദേശിവല്‍ക്കരണം!

സൗദിയില്‍ നിന്ന് രവിസാര്‍ നേരെപോയത് കേരളത്തിലെ ചാനല്‍ ഓഫീസുകളിലേക്കാണ്. സമുദായ സംഘടനാ നേതാക്കളുടെ ചെവി പിടിച്ചു പൊന്നാക്കാന്‍. ഇതിനപ്പുറം എന്തുവേണം പ്രവാസി?

അമേരിക്കയിലെ ഒസിഐ കാര്‍ഡ് കൊണ്ട് ഒരു സിം കാര്‍ഡു പോലും എടുക്കാന്‍ പറ്റില്ലെന്നാണ് പല നേതാക്കളും പറയുന്നത്. നിങ്ങളാരും ഒന്നും പേടിക്കേണ്ട. അഹമ്മദ് സാറും, വയലാര്‍ജിയുമുണ്ട് നിങ്ങളെ രക്ഷിക്കാന്‍! ഒന്നുകില്‍ വിദേശത്ത് ജയിലില്‍ കിടക്കുക. ഇല്ലെങ്കില്‍ എല്ലാം വിറ്റു പെറുക്കി നാട്ടില്‍ വരിക. നാട്ടില്‍ വന്നാല്‍ ആദ്യം തന്നെ ആധാര്‍ കാര്‍ഡും, വോട്ടര്‍ കാര്‍ഡും എടുക്കണം. കാരണം നാളെ വോട്ടു വരും!...മന്ത്രിസഭ വരും… അന്ന് ആരെന്നും എന്തെന്നും അറിയില്ല.

വാല്‍ക്കഷണം:
വിദേശ-പ്രവാസി മന്ത്രിമാര്‍ സിന്ദാബാദ്. കുവൈറ്റ്, സൗദി സിന്ദാബാദ്. പട്ടിണി കോലങ്ങള്‍ മൂര്‍ദ്ദാബാദ്.
ഫോട്ടോ എടുത്തത്  പോരേ.. പ്രവാസികളേ… എവിടെ പ്രവാസിയുണ്ടോ… അവിടെ രവിസാറുമുണ്ട്…
vayalar ravi
Join WhatsApp News
John Chicago 2013-06-11 09:57:48
Vayalar Ravi is one of the useless/waste minister. He wants to do lots of foreign trips. He won't do anything for pravasi mallus. OCI card issue is an example. Another one is the amount of gold you carry to India. What he did in these matters?
Koshy George 2013-06-11 10:55:06

I agree with the above writer John Chicago. He is just a lazy, unfit, selfish Minister. "Oh? That is not my fortfolio, that belongs to Finace Ministry or Home ministry or ask the consulate officer" that is the answer from our pravasi minister. Then what for he is there? Abolish his post and save money or give him some garbage or lavatory, kakkoose or refuse portfolio? He think he is great man. What to do we have to carry such good for nothing fellow.
new yorker 2013-06-11 11:17:00
john, unfortunatley we have mallu buttlickers of these cheap politicians here. that's why ravi and other bloodsuckers r able to get treated here in usa as well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക