Image

കുടുംബ വേഷങ്ങള്‍ താത്‌പര്യം: നസ്രിയ

Published on 11 June, 2013
കുടുംബ വേഷങ്ങള്‍ താത്‌പര്യം: നസ്രിയ
തനിക്ക്‌ കുടുംബ വേഷങ്ങള്‍ ചെയ്യാനാണ്‌ താത്‌പര്യമെന്ന്‌ യുവ നടി നസ്രിയ വെളിപ്പെടുത്തി. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ്‌ തനിക്ക്‌ ഇഷ്ടമെന്നും ഇപ്പോള്‍ ഗ്ലാമറസ്‌ വേഷങ്ങളിലേയ്‌ക്കില്ലെന്നും നസ്രിയ പറഞ്ഞു.

കുറെ സിനിമകള്‍ ചെയ്യുന്നതിനേക്കാളും നല്ല സിനിമകള്‍ ചെയ്യുന്നതിനാണ്‌ ഞാന്‍ പ്രധാന്യം നല്‍കുന്നത്‌.'നസ്രിയ പറഞ്ഞു.

തിരുമണം എന്നും നിക്കാഹ്‌ എന്ന സിനിമയിലാണ്‌ നസ്രിയ തമിഴില്‍ ആദ്യമായി അഭിനയിച്ചത്‌. എന്നാല്‍ പ്രദര്‍ശനത്തിനെത്തിയത്‌ അല്‍ഫോണ്‍സ്‌ പുത്തരേന്‍ സംവിധാനം ചെയ്‌ത നേരവും.

'തിരുമണം എന്നും നിക്കാഹ്‌ എന്ന ചിത്രത്തില്‍ ഒരു അയ്യങ്കാര്‍ പെണ്‍കുട്ടിയായാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. അതിനു ശേഷം യുവ ആല്‍ബം ചെയ്‌തു. അതാണ്‌ അഭിനയ രംഗത്ത്‌ എന്നെ പിടിച്ചു നിര്‍ത്തിയത്‌. അല്ലെങ്കില്‍ ശാസ്‌ത്രജ്ഞയാകാനായിരുന്നു എനിക്ക്‌ ഇഷ്ടം'നസ്രിയ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

ധനുഷിന്രെ നായികയായി നെയ്യാണ്ടി എന്നി ചിത്രത്തിലും നയന്‍താരആര്യ എന്നിവരുടെ രാജാറാണി എന്നി ചിത്രത്തിലും നസ്രിയ വേഷമിടുന്നുണ്ട്‌. തിരുവനന്തപുരത്താണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌.
കുടുംബ വേഷങ്ങള്‍ താത്‌പര്യം: നസ്രിയകുടുംബ വേഷങ്ങള്‍ താത്‌പര്യം: നസ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക