Image

പെന്തക്കോസ്‌ത്‌ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
പെന്തക്കോസ്‌ത്‌ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ ഫിലാഡല്‍ഫിയയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 2 വരെ നടത്തപ്പെടും. ഫിലാഡല്‍ഫിയ എബനേസര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (2605 വെല്‍ഷ്‌ റോഡ്‌) വൈകിട്ട്‌ 6.30-ന്‌ പൊതുയോഗം ആരംഭിക്കും.

പ്രശസ്‌ത സുവിശേഷകനും ടിവി പ്രഭാഷകനും വേദാധ്യാപകനുമായ റവ. വര്‍ഗീസ്‌ മത്തായി മുഖ്യ പ്രഭാഷകനായിരിക്കും. ഐ.പി.സി ക്വയറിന്റെ പ്രത്യേക സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ വെസ്ലി ദാനിയേല്‍ (215 677 0670), രണ്‍ജി മാത്യു (215 342 6816).
പെന്തക്കോസ്‌ത്‌ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക