Image

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ (കോതമംഗലം) ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം ഒക്‌ടോബര്‍ 1,2 തീയതികളില്‍ (ശനി, ഞായര്‍) കൊണ്ടാടുന്നതാണ്‌.

ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും, ഡിന്നറും ഉണ്ടായിരിക്കും. ഞായറാഴ്‌ച രാവിലെ 8.45-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും, ബാവയുടെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ സ്‌നേഹവിരുന്നോടുംകൂടി പെരുന്നാള്‍ സമാപിക്കും.

ബാബു വെട്ടിക്കാട്ടും കുടുംബവുമാണ്‌ ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ റവ.ഫാ. ജോസി ഏബ്രഹാം അടിച്ചിറ നേതൃത്വം നല്‍കും. എല്ലാവരും നേര്‍ച്ച കാഴ്‌ചകളോടുകൂടിവന്ന്‌ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക