Image

വെസ്റ്റ്‌ നയാക്‌ പള്ളിയില്‍ ദുഖ്‌റാനോ പെരുന്നാള്‍ 1,2 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
വെസ്റ്റ്‌ നയാക്‌ പള്ളിയില്‍ ദുഖ്‌റാനോ പെരുന്നാള്‍ 1,2 തീയതികളില്‍
ന്യൂയോര്‍ക്ക്‌: കോതമംഗലത്ത്‌ കബറടങ്ങിയ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ 326-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 1,2 (ശനി, ഞായര്‍) തീയതികളിലായി നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ശനിയാഴ്‌ച വൈകുന്നേരം ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി വെരി റവ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, വെരി റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചാനയിക്കും. 6 മണിക്ക്‌ പെരുന്നാള്‍ കൊടിയേറ്റത്തെ തുടര്‍ന്ന്‌ പ്രാര്‍ത്ഥനാ യോഗം നടത്തപ്പെടും. 7 മണിക്ക്‌ സന്ധ്യാ പ്രാര്‍ത്ഥനയും, ആശീര്‍വാദം, നേര്‍ച്ച വിരുന്ന്‌ എന്നിവയാണ്‌ പ്രഥമ ദിന പരിപാടികള്‍.

ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന. യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുസ്‌മരണാ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്‌. ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവയാണ്‌ മറ്റ്‌ പ്രധാന ചടങ്ങുകള്‍.

ഇടവകാംഗമായ വര്‍ഗീസ്‌ പുതുവാംകുന്നത്തും കുടുംബവുമാണ്‌ ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌. വൈദീകശ്രേഷ്‌ഠരുടെ നേതൃത്വത്തില്‍ അലക്‌സ്‌ മേലേത്ത്‌ (സെക്രട്ടറി), ജോസഫ്‌ ഐസക്ക്‌ (ട്രസ്റ്റി) എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (518 928 6261), വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ (845 517 5340), വര്‍ഗീസ്‌ പുതുവാംകുന്നത്ത്‌ (പ്രസുദേന്തി) 201 388 3547, അലക്‌സ്‌ മേലേത്ത്‌ (സെക്രട്ടറി) 914 260 2269, ജോസഫ്‌ ഐസക്ക്‌ (ട്രസ്റ്റി) 201 939 8944, റെജി പോള്‍ (201 790 3075). ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
വെസ്റ്റ്‌ നയാക്‌ പള്ളിയില്‍ ദുഖ്‌റാനോ പെരുന്നാള്‍ 1,2 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക