Image

ഹ്യൂസ്റ്റനില്‍ മാവേലി എഫ്.എം.ഷോ അത്യന്തം വിജയകരമായി

എ.സി.ജോര്‍ജ് Published on 29 September, 2011
ഹ്യൂസ്റ്റനില്‍ മാവേലി എഫ്.എം.ഷോ അത്യന്തം വിജയകരമായി

ഹ്യൂസ്റ്റന്‍ :
ഇക്കൊല്ലത്തെ അമേരിക്കയിലെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു പിടി താരനിര പ്രസിദ്ധ സിനിമാതാരം റഹ്മാന്റെ നേതൃത്വത്തില്‍ "മാവേലി എഫ്.എം.2011" എന്ന പേരില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോ കളിലെ ഏറ്റവും അവസാനത്തെ പരിപാടിയായിരുന്നു സെപറ്റംബര്‍ 25-ാം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ച് നടത്തിയത്.

ഹ്യൂസ്റ്റന്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ സിനിമാതാര കലാസന്ധ്യ അത്യന്തം മികവുപുലര്‍ത്തിയതിനോടൊപ്പം അമേരിക്കയില്‍ നിന്നുള്ള ഒരു വിട വാങ്ങല്‍ - മടക്കയാത്ര മംഗങ്ങള്‍ എന്ന രീതിയില്‍
ഹൃദ്യയാവര്‍ജകം കൂടിയായിരുന്നു. താലപ്പൊലി ചെണ്ടമേളം-ഉല്‍സവ തിമിര്‍പ്പിന്റെ ആര്‍പ്പുവിളികളോടെ മാവേലി രാജനേയും മാവേലി എഫ്.എം.സിനിമാ കലാകാരന്മാരേയും കലാകാരികളേയും സ്റ്റേജിലേയ്ക്കാനയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. ഹ്യൂസ്റ്റന്‍ ആര്‍ട്‌സിലെ ജയന്‍ അരവിന്ദാക്ഷന്‍ സ്വാഗതപ്രസംഗം നടത്തി. മെഗാ സ്‌പോണ്‍സറായ ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ള ഭദ്രദീപം തെളിയിച്ചു. പരിപാടിയിലെ മീഡിയാ സ്‌പോണ്‍സറായ ബോംടി.വിയിലെ ജോര്‍ജ് തെക്കേമലയും സദസ്സിനെ അദിസംബോധന ചെയ്തു. ജാന്‍സി ജേക്കബ് അവതാരകയായിരുന്നു.

നാട്ടിലെ ടി.വി റേഡിയോ റിയാലിറ്റി ഷോയുടെ ദൃശ്യ-ശ്രാവ്യനുകരണം നര്‍മ്മത്തിന്റെ പരിവേഷത്തില്‍ സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ കാണികളുടെ നിലയ്ക്കാത്ത കൈയ്യടി. മിമിക്രിയും, നൃത്തവും സംഗീതവും കോര്‍ത്തിണക്കിയ ഷോ ആദ്യാന്തം വരെ കാണികളെ ആനന്ദത്തിന്റെ പാരമ്യത്തില്‍ നിലനിര്‍ത്തി. റഹ്മാന്‍ , വീനീത് ശ്രീനിവാസന്‍ , ജ്യോതിര്‍മയി, മഞ്ജു പിള്ള, ധന്യാ മേരി വര്‍ഗ്ഗീസ്, രമ്യാ നമ്പീശന്‍ , സയനോര, സച്ചിന്‍ വാര്യര്‍ , ഷാന്‍ റഹ്മാന്‍ , കലാഭവന്‍ ജിന്റോ, പ്രകാശ് കുടപ്പനക്കുന്ന്, പ്രതീപ് ലാല്‍, ജേക്കബ് ജോണ്‍ , സണ്ണി സാമുവേല്‍ എന്നിവര്‍ ഒന്നിച്ചു ഈ ഷോ സംവിധാനം ചെയ്തത് പ്രസിദ്ധ സിനിമാ സംവിധായകനായ ജി.എസ്. വിജയനാണ്. ഈ സ്റ്റേജ് ഷോയില്‍ നിന്നും ലഭ്യമായ തുകയുടെ ഒരംശം നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഹ്യൂസ്റ്റണ്‍ ആര്‍ട്‌സ് പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കാണികളെ സാക്ഷിയാക്കി ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ചു മാതൃക കാട്ടി. ഹ്യൂസ്റ്റന്‍ ആര്‍ടിസിനു വേണ്ടി അനില്‍ ജനാര്‍ദനന്‍ നന്ദി പ്രസംഗം നടത്തി.

ഹ്യൂസ്റ്റന്‍ ആര്‍ട്‌സിലെ പ്രവര്‍ത്തകരായ ജയന്‍ അരവിന്ദാക്ഷന്‍ , രാജ് മോഹന്‍ കുതിയി
ല്‍ ‍, അജിത്ത് കുമാര്‍, ജോ തീക്കനാത്ത്, രമേഷ് അതിയോടി, അനില്‍ ജനാര്‍ദനന്‍ ‍, സാജു മാളിയേക്കല്‍ , രാജേഷ് കുമാര്‍ , റോണി ജേക്കബ്, പ്രസന്ന കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിറമിഴികളോടെ താരങ്ങള്‍ ഏതാണ്ട് ഒരു മാസം നീണ്ട അവരുടെ അമേരിക്കയിലെ അവസാനത്തെ ഷോയോടെ കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറായി.
ഹ്യൂസ്റ്റനില്‍ മാവേലി എഫ്.എം.ഷോ അത്യന്തം വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക