Image

മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി

അയ്മനം സാജന്‍ Published on 15 June, 2013
മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി
കോട്ടയം :ഭദ്രകാളിക്കും. ദാരികനും കൃഷ്ണനും യക്ഷനുമായി എന്തു ബന്ധം എന്ന സംശയം മുന്‍നിര്‍ത്തി കേരളീയ പാരമ്പര്യ പശ്ചാത്തലത്തില്‍ സുനീഷ് നീണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "കൃഷ്ണയക്ഷ" എന്ന മിത്തോളജിക്കല്‍ ചലച്ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.

പരമ്പരാഗത ക്ഷേത്രകലയായ മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണന്റെയും യക്ഷന്റേയും കഥ പറയുമ്പോള്‍ ഭദ്രകാളി നന്മയുടെ പ്രതീകമാകുന്നു. ദാരികന്‍ തിന്മയുടെ പ്രതീകമാകുമ്പോള്‍ കൃഷ്ണയക്ഷയില്‍ ദാരികന്റെ വേഷക്കാഴ്ച യക്ഷനിലേക്കാണ്. വിധിയുടെ നേര്‍ക്കാഴ്ചയായി യക്ഷന്‍ മാറുമ്പോള്‍ മുടിയേറ്റ് എന്ന കലാരൂപം കൃഷ്ണയക്ഷയില്‍ നന്മയുടേയും തിന്മയുടേയും പ്രതീകമായി മാറുന്നു.

നാരായണപുരം എന്ന പുരാതന ഗ്രാമത്തിന്റെ കാവല്‍ക്കാരനും, രക്ഷകനുമാണ് കൃഷ്ണന്‍ നാരായണപുരത്തുകാരുടെ കുലദൈവവും സത്യനാരായണമൂര്‍ത്തിയാണ്. അവിടെ ആരും കളവു പറയാറില്ല. സത്യസന്ധതയ്ക്ക് പേരുകേട്ട നാരായണപുരത്തില്‍ മറ്റൊരു കഥയുണ്ട്. ആ കഥയില്‍ തിന്മയുടെ പ്രതീകമായി യക്ഷന്‍ നിലകൊള്ളുന്നു. എന്നാല്‍ കാലപ്രവാഹത്തില്‍ നാട്ടുകാര്‍ യക്ഷനെമറന്നു. പക്ഷെ യക്ഷന് തനിക്കു സംഭവിച്ച ദുരന്തത്തില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ യക്ഷന്റെ ആഗ്രഹം സാധിക്കുമ്പോഴേക്കും മറ്റൊരു മഹാ ദുരന്തം സത്യനാരായണ പുരത്തേക്ക് കടന്നുവരികയായിരുന്നു.

സമകാലിക സമൂഹത്തിലെ ഒരു കുടുംബത്തിന്റെ കഥയുമായി ഭാരതീയ മിത്തോളജിയെ ബന്ധപ്പെടുത്തുമ്പോള്‍ മുടിയേറ്റ് എന്ന കലാരൂപം ഈ സിനിമയില്‍ ഒരു പ്രത്യേക കഥാപാത്രമാകുന്നു.

സിനിമയ്ക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളോടെയാണ് കോട്ടയത്ത് മുടിയേറ്റ് ചിത്രീകരിച്ചത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കേന്ദ്രഗവണ്‍മെന്റ് ഫെലോഷിപ്പ് ലഭിക്കുന്ന മുടിയേറ്റ് പ്രതിഭ കീഴില്ലം ഉണ്ണികൃഷ്ണന്‍ നന്മയുടെ പ്രതീകമായ ഭദ്രകാളിയായും, പാമ്പുകാട് പ്രേംരാജ് തിന്മയുടെ പ്രതീകമായ ദാരികനായും വേഷമിടുമ്പോള്‍ കൃഷ്ണയക്ഷ പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.

മഹാത്മാ സൗത്ത് ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ നൊമ്പരം എന്ന ചിത്രത്തിനുശേഷം സുനീഷ് നീണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സംഗീതത്തിന് ഏറെപ്രാധാന്യമുണ്ട്. ഏഴ് ഗാനങ്ങളും അഞ്ച് കവിതകളും ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നവാഗതരായ അഞ്ച് സംഗീതസംവിധായകര്‍ ഈ ചിത്രത്തിലൂടെ സിനിമയിലെത്തുന്നു. അഡ്വ. ഗലാവുദ്ദീന്‍ കേച്ചേരി, ഷീലാ മോന്‍സ് മുരിക്കന്‍, ശശീന്ദ്രന്‍ കീഴൂര്‍, പീറ്റര്‍ നീണ്ടൂര്‍, ബിജു ഗോപാല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് കുമാര്‍ വല്‍സല്, കൈപ്പുഴ ബിനോയ്, ഇമ്മാനുവേല്‍ ജോണ്‍സണ്‍, മഹാദേവ അയ്യര്‍, മാത്യൂ കൊല്ലോല എന്നിവരാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

ക്യാമറ റജി വി.കുമാര്‍, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്: അനില്‍ പെണ്ണുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കെ.സുരേഷ് കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനൂപ്, അനില്‍, പി.ആര്‍.ഓ അയ്മനം സാജന്‍.

ഉണ്ണികൃഷ്ണന്‍ കീഴില്ലം, പ്രേം രാജ് പാമ്പുകാട്, അരുണ്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ കറുകുറ്റി, റഫീഖ് കൂരിയാട്, സുനില്‍ ലക്ഷ്മണ്‍, ജയകുമാര്‍, വൈശാഖ് കോഴിക്കോട്, ബിന്ദു സുകുമാര്‍, ദീപാ നമ്പ്യാര്‍ എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും അഭിനയിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.

തഞ്ചാവൂര്‍, തേനി, മധുര, കൊടൈക്കനാല്‍, കുമിളി, കായംകുളം, കോട്ടയം എന്നിവടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന കൃഷ്ണയക്ഷ സെപ്റ്റംബറില്‍ റിലീസ് ചെയ്യും.
Photos: Anil Pennukkara
K Suresh Kumar
Premraj
Reji V kumar
Suneesh Neendoor
മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി മുടിയേറ്റിന്റെ പശ്ചാത്തലത്തില്‍ ഭക്തിയും പ്രണയവുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക