Image

സൗത്തെന്‍ഡിലെ താളം ഫാമിലി ക്ലബിന്റെ വാര്‍ഷികവും ഓണാഘോഷവും നടത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 29 September, 2011
സൗത്തെന്‍ഡിലെ താളം ഫാമിലി ക്ലബിന്റെ  വാര്‍ഷികവും ഓണാഘോഷവും നടത്തി
സൗത്തെന്‍ഡ്‌ഓണ്‍സീ: സൗത്തെന്‍ഡിലെ താളം ഫാമിലി ക്ലബിന്റെ മൂന്നാമതക്ക വാര്‍ഷികവും ഓണാഘോഷവും ലിറ്റില്‍ ഏഞ്ചല്‍സ്‌ യുകെ ബാന്‍ഡ്‌ ഉജ്വലമാക്കി. 24ന്‌ വൈകിട്ട്‌ നാലോടെ സെന്റ്‌ സേവ്യേഴ്‌സ്‌ ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ ആരംഭിച്ചു. പരിപാടികള്‍ക്ക്‌ ക്ലബ്‌ ട്രഷറര്‍ ദേവസിക്കുട്ടി കല്ലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ദമ്പതികള്‍ അവതരിപ്പിച്ച അവതരണ ഗാനാവിഷ്‌കാരം ഹൃദ്യമായി.

ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോജ്‌ സെബാസ്‌റ്റിയന്‍ അധ്യക്ഷത വഹിച്ചു, യോഗത്തില്‍ ക്ലബ്‌ പ്രസിഡന്റ്‌ ജോയ്‌ എബ്രഹാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി സാബു സെബാസക്കറ്റിയന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ക്ലബിന്റെ വിഭാഗങ്ങളായ താളം ഡ്രാമ ക്ലബ്‌, താളം ഡാന്‍സ്‌ സ്‌കൂള്‍, താളം മ്യൂസിക്‌ സ്‌കൂള്‍ എന്നിവയുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടി.

തുടര്‍ന്ന്‌ ആറരയോടെ സ്‌റ്റേജില്‍ എത്തിയ കാര്‍ഡിഫ്‌ ലിറ്റില്‍ ഏഞ്ചല്‍സ്‌ സൗത്തെന്‍ഡില്‍ സംഗീതത്തിന്റെ അലകടല്‍ തീര്‍ത്ത്‌ ഏവരേയും ആവേശഭരിതരാക്കി. സഹോദരിമാരായ യെം പിപ്‌സ്‌(12) യെന്‍ പിപ്‌സ്‌ (10), ഡോണ്‍ പിപ്‌സ്‌ എന്നിവര്‍ ഏഴു ഭാഷകളിലായി നടത്തിയ ഗാനമേളയും വയലിന്‍ ഫ്യൂഷന്‍, വയലിന്‍ സോളോ എന്നിവ ഹൃദ്യവും അനന്യവുമായിരുന്നു. കാര്‍ഡിഫ്‌ ലിറ്റില്‍ ഏഞ്ചല്‍സ്‌ യുകെ താളം ക്ലബിന്റെ സ്‌നേഹോപഹാരം ക്ലബിന്റെ സ്‌ഥാപക പ്രസിഡന്റും ഗിറ്റാറിസ്‌റ്റും കീ ബോര്‍ഡ്‌ പ്ലെയറുമായ ടോമി തോമസ്‌ കുരിശിങ്കല്‍ നല്‍കി.

കുഞ്ഞു മാലാഖമാര്‍ താളം ക്ലബിന്‌ പ്രചോദനവും മാതൃകയുമാകട്ടെയെന്നു അദ്ദേഹം ആശംസിച്ചു. അതിനവരെ ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവരുടെ മാതാപിതാക്കളായ കുമരകം തങ്കതോണിയില്‍ ഡോ: പിപ്‌സ്‌ ജോസഫ്‌, ഗിഗി പിപ്‌സ്‌ എന്നിവരെ താളം ക്ലബിന്റെ പേരില്‍ അദ്ദേഹം അഭിനന്ദിച്ചുു. കേരളം റെസ്റ്റോറന്റ്‌ ഒരുക്കിയ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. ചടങ്ങുകള്‍ക്കക്ക ക്ലബ്‌ ഓര്‍ഗനൈസര്‍ റോയി ഫിലിപ്പ്‌ നന്ദി രേഖപ്പെടുത്തി.

ജോര്‍ജ്‌ കുര്യന്‍, സനിദ തോമസ്‌, സന്തോഷ്‌ അഗസക്കറ്റിന്‍, ബിന്‍സണ്‍ യേശുദാസ്‌, ഷിബു ഷാരോണ്‍, മനുകുട്ടന്‍, ജോജി മാത്യുസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
സൗത്തെന്‍ഡിലെ താളം ഫാമിലി ക്ലബിന്റെ  വാര്‍ഷികവും ഓണാഘോഷവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക