Image

ടഗോര്‍ പ്രതിമ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഭ പാട്ടീല്‍ അനാവരണം ചെയ്യും

ജോസ്‌ കുമ്പിളുവേലില്‍ Published on 29 September, 2011
ടഗോര്‍ പ്രതിമ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഭ പാട്ടീല്‍ അനാവരണം ചെയ്യും
ബര്‍ലിന്‍: ഇന്ത്യയുടെ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സെപ്‌റ്റംബര്‍ മുപ്പതിന്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സന്ദര്‍ശനത്തിനു പുറപ്പെടും. എട്ടു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ അവര്‍ ഓസ്‌ട്രിയയിലും എത്തുന്നുണ്‌ട്‌.

നൊബേല്‍ സമ്മാന ജേതാവ്‌ രബീന്ദ്രനാഥ്‌ ടഗോറിന്റെ അര്‍ധകായ പ്രതിമ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഭ പാട്ടീല്‍ അനാവരണം ചെയ്യും. സ്വിസ്‌ പ്രസിഡന്റ്‌ മിഷലിന്‍ കാമി-റേ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തും. വ്യാപാരവും നിക്ഷേപവും പരസ്‌പരം വര്‍ധിപ്പിക്കുന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

ലോസേന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒക്‌ടോബര്‍ നാലിനാണ്‌ ടഗോര്‍ പ്രതിമ അനാച്ഛാദനം. അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോട്‌ അനുബന്ധിച്ചാണ്‌ പ്രതിമ സ്ഥാപിക്കുന്നത്‌. യൂണിവേഴ്‌സിറ്റിയില്‍ ടഗോര്‍ ചെയര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്‌ക്കുന്നതും രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിലായിരിക്കും.

ഒക്‌ടോബര്‍ നാലു മുതല്‍ ഏഴു വരെയാണ്‌ ഓസ്‌ട്രിയ സന്ദര്‍ശനം. അവിടെ പ്രസിഡന്റ്‌ ഹീന്‍സ്‌ ഫിഷര്‍ അടക്കമുള്ള ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും.

പാട്ടീല്‍ ഇരുരാജ്യങ്ങളിലെയും ബിസിനസ്‌ ഫോറം നേതാക്കളെയും ഇന്‍ഡ്യന്‍ സമൂഹത്തെയും കൂടിക്കാണും.
ടഗോര്‍ പ്രതിമ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഭ പാട്ടീല്‍ അനാവരണം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക