Image

ഹജ്ജ്‌: വിമാനത്താവളങ്ങളില്‍ ഒരുക്കം പൂര്‍ത്തിയാകുന്നു

Published on 29 September, 2011
ഹജ്ജ്‌: വിമാനത്താവളങ്ങളില്‍ ഒരുക്കം പൂര്‍ത്തിയാകുന്നു
അബൂദബി: വിശുദ്ധ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാന്‍ യു.എ.ഇയില്‍നിന്ന്‌ പോകുന്നവരുടെ യാത്ര സുഗമമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. ഇതിന്‍െറ ഭാഗമായി അബൂദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്‌. റോഡ്‌ മാര്‍ഗം പോകുന്നവര്‍ക്ക്‌ യു.എ.ഇസൗദി അതിര്‍ത്തിയിലെ അല്‍ഖുവൈഫ ചെക്‌ പോയിന്‍റ്‌ കേന്ദ്രീകരിച്ചും സൗകര്യങ്ങള്‍ ഏര്‍പെടുത്തും.

അബൂദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്ക്‌ വിശ്രമിക്കാനും എളുപ്പത്തില്‍ ലഗേജുകള്‍ അയക്കാനും മറ്റും പ്രത്യേക സൗകര്യങ്ങളുണ്ടാകും. ലഗേജിന്‍െറ കാര്യത്തില്‍ ഹാജിമാരെ സഹായിക്കാന്‍ വിമാനത്താവളത്തിലെ പ്രവേശന കവാടങ്ങളില്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കും.
ഷാര്‍ജയിലെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി യോഗം ചേര്‍ന്നു. ഷാര്‍ജ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ അലി സാലിം അല്‍മിദ്‌ഫഇന്‍െറ നേതൃത്വത്തില്‍ നടന്ന യോഗം, വിമാനത്താവളത്തിലെ ഒരുക്കങ്ങളും മറ്റും അവലോകനം ചെയ്‌തു. തീര്‍ഥാടകര്‍ക്കു വേണ്ടി ഷാര്‍ജയില്‍ പ്രത്യേക ലോഞ്ച്‌ ഒരുക്കും. ലഗേജ്‌ കൈകാര്യം ചെയ്യാന്‍ പ്രത്യേക ജീവനക്കാരുണ്ടാകും. ഹജ്ജ്‌ കര്‍മങ്ങളുമായി ബന്ധപ്പെട്ട്‌ തീര്‍ഥാടകരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ വ്യത്യസ്‌ത ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പണ്ഡിതരുടെ സേവനവും ലഭ്യമാക്കുമെന്ന്‌ യോഗത്തിന്‌ ശേഷം അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക