Image

വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാടനം സെപ്റ്റംബര്‍ ഏഴിന്

Published on 18 June, 2013
വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാടനം സെപ്റ്റംബര്‍ ഏഴിന്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇന്ത്യക്കാരായ കത്തോലിക്കാ വിശ്വാസികളുടെ സംഘടന, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍(ഐഎസിഎ), വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാടനം സംഘടിപ്പിക്കുന്നു. അമേരിക്കാസ് കാത്തലിക് ചര്‍ച്ച് എന്നറിയപ്പെടുന്നതും ദേശീയ തീര്‍ഥാടന കേന്ദ്രവുമായ അമലോത്ഭവ മാതാവിന്റെ ബസിലിക്കയില്‍ സെപ്റ്റംബര്‍ ഏഴിനാണു ചടങ്ങ്.

തീര്‍ഥാടനത്തോടനുബന്ധിച്ച് ഏഴിനു സംഘടിപ്പിക്കുന്ന ആഘോഷമായ ദിവ്യബലിക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡൊണാള്‍ഡ് യുറെല്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 

അമലോത്ഭവ മാതാവിന്റെ ബസിലിക്കയില്‍ സീറോ മലബാര്‍ റീത്തിലുള്ള  കുര്‍ബാന നടക്കുന്നത് ഇതാദ്യമായാണ്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസിഎ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാടനത്തില്‍ ഇത്തവണയും നിരവധി പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.  
വേളാങ്കണ്ണി മാതാവിന്റെ തീര്‍ഥാടനം സെപ്റ്റംബര്‍ ഏഴിന്
Join WhatsApp News
Vdakkan 2013-06-18 07:29:23
നാട്ടില് നിന്ന് ആ മാതാവിനെ അമേരിക്കയിലേയ്ക്കും വിളിച്ചോണ്ട് വന്നോ ? ഹൊഎന്തൊരു അനാവശ്യ ഭക്തി. ഇവിടെ ഉള്ള മാതാവ് പോരഞ്ഞിട്ട് വേളാങ്കണ്ണി മാതാവിനെ അമേരിക്കയിലേയ്ക്ക് ഇമ്മിഗ്രഷനും കൊടുത്തു.ഇതാണോ വിശ്വാസം. ആദ്യം നമ്മുടെ സ്പര്ധയും വിഭാഗീയതയും അവസനിപിയ്ക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക