Image

നടി രചനയും വിവാഹമോചനത്തിന്‌

Published on 20 June, 2013
നടി രചനയും വിവാഹമോചനത്തിന്‌
സിനിമ സീരിയല്‍ നടി രചനയും വിവാഹമോചനത്തിന്‌. നടി നല്‍കിയ കേസിന്റെ കൗണ്‍സലിംഗില്‍ തീരുമാനമാകാത്തതിനാല്‍ കേസ്‌ അടുത്ത മാസം എട്ടിലേക്കു മാറ്റി.

കേസ്‌ തൃശൂര്‍ കുടുംബ കോടതി ജഡ്‌ജ്‌ പി.കെ.ഭഗവത്‌സിംഗിന്റെ മുന്നിലാണ്‌ കൗണ്‍സലിംഗ്‌ നടത്തി.2011 ജനുവരി ഒമ്പതിനാണ്‌ വിവാഹം കഴിഞ്ഞത്‌. 2012 മാര്‍ച്ച്‌ 14നാണ്‌ വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌. ഇതിനുശേഷം പിരിഞ്ഞാണ്‌ താമസിക്കുന്നത്‌. ഭര്‍ത്താവ്‌ ആലപ്പുഴ സ്വദേശി അരുണും ഇന്ന ലെ കുടുംബ കോടതിയില്‍ എത്തിയിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വി വാഹ മോചനം ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കിയത്‌.

ഭര്‍ത്താവ്‌ അരുണും കഴിഞ്ഞ ദിവസം കുടുംബ കോടതിയില്‍ ഹാജറായിരുന്നു. ഇതിനിടെ രചനയുടെ വിവാഹവാര്‍ത്തകളും ചിത്രങ്ങളും നെറ്റില്‍ പ്രചരിക്കുന്നുണ്ട്‌. മഴവില്‍ മനോരമയിലെ 'മറിമായം' എന്ന സീരിയലിലെ വല്‍സലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ്‌ രചന ഏറെ പ്രശസ്‌തയായത്‌. അതിനു മുന്‍പ്‌ തീര്‍ത്ഥാടനം, കാലചക്രം, നിഴല്‍ക്കുത്ത്‌ എന്നീ ചിത്രങ്ങളില്‍ രചന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. വല്‍സലാമാഡം വന്‍വിജയമായതോടെയാണ്‌ 'ലക്കി സ്റ്റാറി'ല്‍ ജയറാമിന്റെ നായികയാവാനുള്ള അവസരം രചനയെത്തേടിയെത്തിയത്‌. തുടര്‍ന്ന്‌ ഈ വര്‍ഷം ആമേന്‍ , വല്ലാത്ത പഹയന്‍ , 101 ചോദ്യങ്ങള്‍ എന്നീ ചിത്രങ്ങളിലും രചന അഭിനയിച്ചു.
നടി രചനയും വിവാഹമോചനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക