Image

ഉള്ളിലെ നന്മ (കവിത: രാജു തോമസ്‌)

Published on 20 June, 2013
ഉള്ളിലെ നന്മ (കവിത: രാജു തോമസ്‌)
എത്രയോ പേരെ സല്‍ക്കാവ്യങ്ങളായെന്‍
പൊന്‍പെങ്ങള്‍ പാടിപ്പുകഴ്‌ത്തിയിരിക്കവെ,
ഒരു സ്വാധിയെ കാണ്മൂ ഞാന്‍, നേദിച്ച നല്‍-
സൂനങ്ങള്‍ക്കേറ്റവുമര്‍ഹമാം പാത്രമായ്‌.

ശ്രേഷ്‌ഠര്‍പലര്‍ക്കീ കവയിത്രി കല്‌പിച്ച
മേന്മകളൊക്കെയാ ഹൃത്തിനു സ്വന്തമേ;
ഇത്രമേല്‍ നന്മകള്‍ മങ്ങാതെ കാത്തുകൊ-
ണ്ടിത്രമേല്‍ ഗുണകരും ജീവിപ്പതാരോ!

മാതാപിതാക്കളോ മണ്‍മറഞ്ഞെങ്കിലും
മായാതെ നിര്‍ത്തുമായോര്‍മ്മയിന്‍ കോവിലില്‍
നിത്യവും പ്രാര്‍ത്ഥിച്ചു പുണ്യം പുതുക്കുന്ന
നിസ്‌തുലേ, വാഴുക പൊന്‍പ്രഭ ചിന്നിയേ!
Join WhatsApp News
വിദ്യാധരൻ 2013-06-20 10:19:11
വളരെ നല്ല കവിത. പണം ബന്ധങ്ങളെ അളക്കാനുള്ള മാനദണ്ഡമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു സഹോദരൻ സഹോദരിയെക്കുരിച്ചു ഇത്തരം ഒരു കവിത എഴുതുന്നത്ത്‌ മറ്റുള്ളവര്ക്ക് ഒരു മാര്ഗ്ഗദര്ശനം തന്നെയാണ്. കവി വളരെ പ്രധാനം ആയാ മറ്റൊരു സത്യം ഈ കവിതയിൽകൂടി വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ മറ്റുള്ളവരിൽ നിന്ന് ആഗ്രഹിക്കുന്നത് നിങ്ങൾ അവര്ക്ക് നല്കാന് ശ്രമിക്കുക. മറ്റുള്ളവര്ക്ക് നമ്മ ആഗ്രഹിക്കുന്നവര്ക്ക് നന്മ വന്നു ഭാവിക്കുന്നതിൽ അതുഭുടം ഇല്ല. കാരണം അത് സൃഷ്ടാവിന്റെ ശൈലിയാണ്. നിര്ഭാഗ്യകരം എന്ന് പറയട്ടെ അമേരിക്കയിൽ മിക്ക എഴുത്തുകാരും ചെയ്യുന്നത് നേരെ മറിച്ചാണ്. എല്ലാം എനിക്കാദ്യം. പിന്നെ മറ്റുള്ളവര്ക്ക്. ഈ മനോഭാവം സൃഷ്ടി ചിതനത്തിന്റെ സ്വഭാവ വിശേഷവുമായി എട്ടു മുട്ടുന്നു. ആ ഏറ്റുമുട്ടലിൽ മിക്ക കവികളും എഴുത്തുകാരും ധുര്മരനം അടയുന്നു. കവിയും കവിയുടെ സഹോദരി കവിയിത്രിയിലും കാണുന്ന ഒരു സവിശേഷത വിനയം ആണ് "നെഞ്ചാലും വിനയമോടെന്യേ പൌരഷത്താൽ നീഞ്ചാരു ദ്യുടി കന്മാതില്ലോരാലും കൊഞ്ചൽ തെങ മണി മൊഴി നിത്യ കന്യകേ നിന് മ്ജ്ച്ചത്തിൻ മനും അരികില്ല മൂര്ത്തി മാറും" കവിക്ക്‌ അഭിനന്തനങ്ങൾ
Moncy kodumon 2013-06-21 05:43:12
This poem is good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക