Image

വള്ളത്തോള്‍ പോറ്റിയ കുയിലിനെ സി.ബി.എസ്‌.ഇ-ക്കാരന്‍ തല്ലിക്കൊന്നു...

അനില്‍ പെണ്ണുക്കര Published on 19 June, 2013
വള്ളത്തോള്‍ പോറ്റിയ കുയിലിനെ സി.ബി.എസ്‌.ഇ-ക്കാരന്‍ തല്ലിക്കൊന്നു...
മലയാളം ശ്രേഷ്‌ഠഭാഷയായി. സി.ബി.എസ്‌.ഇയും കരുതലോടെ ഭാഷാസംരക്ഷണത്തിനും പോഷണത്തിനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. ഭാഷാദേശത്തേക്കിറങ്ങിയ സി.ബി.എസ്‌.ഇയുടെ ഭാഷാപട്ടാളം ആദ്യമായി കണ്ടത്‌ വള്ളത്തോള്‍ പോറ്റി വളര്‍ത്തിയ കുയിലിനെയാണ്‌. കക്ഷി മാന്തളിര്‍ തിന്നു സുഖിക്കുകയാണ്‌.

കൊടുത്തു ഒരു വെടി... മദിച്ചകുയില്‍ വിവരക്കേടിന്റെ വെടിയു
ണ്ടയേറ്റ്‌ വീണു. പിന്നെ പപ്പുംപൂടയും പറിച്ച്‌ സി.ബി.എസ്‌.ഇയുടെ ആറാംക്ലാസ്സിലെ പാഠപുസ്‌തകത്തിലേക്ക്‌ എറിഞ്ഞു; ഒരു ഗമയോടെ. ചിക്കന്‍തീനികള്‍ അവശിഷ്‌ടങ്ങള്‍ റോഡിലേക്ക്‌ എറിയുന്നതുപോലെ.!

ഒന്നും മനസ്സിലായില്ലേ? സംഗതി രസമുള്ളതാണ്‌. പക്ഷേ അടികൊടുക്കേതാണ്‌ കേട്ടോ.
ഒരു നദി വിഷലിപ്‌തമായാല്‍ തീരങ്ങള്‍ക്കേ ഭീഷണിയാകു. ഒരു അദ്ധ്യാപകന്‍ വിവര ദോഷിയാല്‍ സമൂഹമാകെ വിഷലിപ്‌തമാകും. അക്ഷരമറിയാത്തവര്‍ പാഠപുസ്‌തകം എഴുതുവാനും മഹാന്മാരുടെ കൃതികളില്‍ കൈവെച്ച്‌ വെട്ടിയൊരുക്കല്‍ നടത്താനും തുടങ്ങിയാല്‍ ഇതാണ്‌ ഗതി..

വള്ളത്തോള്‍ക്കവിയുടെ പ്രശസ്‌തമായ ഒരു താരാട്ടുപ്പാട്ടാണ്‌ 'ഒരുറക്കുപ്പാട്ട്‌'. സി.ബി.എസ്‌.ഇ ഇത്‌ ആറാംക്ലാസ്സില്‍ പഠിക്കാന്‍ മലയാളം പാഠപുസ്‌തകത്തില്‍ ചേര്‍ത്തി
ട്ടുണ്ട്‌ . പക്ഷേ നിരക്ഷരകുക്ഷികള്‍ ആ കവിയെ അവഹേളിച്ചും കവിതയെ വികൃതമാക്കിയും ആത്മസംതൃപ്‌തി നേടിയിരിക്കുകയാണ്‌. കവിതയെ അംഗഭംഗംവരുത്തി വാസവദത്ത പ്രായമാക്കി കവിയുടെ പേരും എഴുതിവെച്ചു. കവിത വായിച്ചാല്‍ വള്ളത്തോള്‍ ബധിരന്‍ മാത്രമല്ല അക്ഷരമറിയാത്തൊരു പൊട്ടന്‍ കൂടിയാണെന്നും തോന്നും..

`എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍ക്കുഞ്ഞുറങ്ങിക്കൊള്‍കെന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം..' എന്ന ശീലും അതിന്റെ ആവര്‍ത്തനവുമാണ്‌ ഈ കവിതയുടെ ഭംഗിയും ജീവനും. കവി
യില്‍ ഏഴിടത്ത്‌ ഈ ആവര്‍ത്തനണ്ട്‌. എന്നാല്‍ സിബി.എസ്‌.ഇ മഹാന്മാര്‍ക്കത്‌ അറിയാനാനോ ആസ്വദിക്കാനോ ആയില്ല. അവര്‍ക്കീ ആവര്‍ത്തനവും വരികളും അധികപ്പറ്റായി. നിര്‍ദ്ദയം വെട്ടിയൊടിച്ചു ആ കാവ്യവല്ലിയുടെ ചില്ലകള്‍..
മഹാപാതകം..

പിന്നെ മറ്റുവാക്കുകള്‍ പരിഷ്‌ക്കരിച്ചു കൂട്ടിച്ചേര്‍ത്തു. അബദ്ധബുധദ്ധികള്‍. 'ഈ മുഗ്‌ദ്ധത്തെന്നലേറ്റ്‌....' എന്നവരിയിലെ മുഗ്‌ദ്ധ തെറ്റെന്നു കരുതി യുദ്ധ എന്നു തിരുത്തി. മുഗ്‌ദ്ധ എന്നപദത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാ.

പിന്നെ നോക്കുമ്പോള്‍ ദാ വള്ളത്തോളിന്റെ കുയിലിരുന്നു മാന്തളിര്‍ തിന്നു മദിക്കുന്നു.. സഹിക്കാനാകുമോ ഈമഴക്കാലത്ത്‌ മാന്തളിരെല്ലാം കൂടി തിന്നാല്‍ പിന്നെ മരുന്നി
നും മന്ത്രത്തിനുമൊന്നും സ്‌കൂള്‍ മാനേജുമെന്റിന്റെ പക്കല്‍ പണമൊന്നുമില്ല. കൊടുത്തു വിവരക്കേടിന്റെ വെടി.

വള്ളത്തോളിന്റെ മദിച്ചകുയില്‍ മരിച്ച കുയിലായി മാറി.. ചരമയറിയിപ്പും നല്‌കി. അല്ല അതിനവരെ കുറ്റംപയരുത്‌. ഇത്രകാലമായി ഒള്ളമാന്തളിരെ
ല്ലാം കൂടി തിന്ന്‌ ദഹനക്കേട്‌ വന്നാണ്‌ പാവം കുയില്‍ മരിച്ചത്‌. (മനുഷ്യനേ മരിക്കൂ.അല്ലാത്ത ജീവികളൊക്കെ ചാവുകേയേ ഉള്ളു. ഭാഷാനിയമം കേട്ടിട്ടുള്ളത്‌ ഓര്‍ത്തുപോവുകയാണ്‌. കള്ളവും അഴിമതിയും കാട്ടാളത്തവുമില്ലാത്ത ജന്തുക്കള്‍ക്കളുടെ പ്രാണന്‍പോയാല്‍, മരിക്കുക, അന്തരിക്കുക, കാലംകൂടുക, ദിവംഗിതനാകുക എന്നൊന്നും പ്രയോഗിക്കാന്‍ അര്‍ഹതയില്ല. അതൊക്കെ നമ്മള്‍ മാന്യമാര്‍ക്കുള്ളതാണ്‌)

മുഗ്‌ദ്ധമെന്ന പദത്തിനു നല്ലത്‌, ഭംഗി എന്നീയര്‍ത്ഥങ്ങള്‍ എടുക്കാം. അതറിയണമെങ്കില്‍ ശബ്‌ദതാരാവലി മറിച്ചുനോക്കണം. 'യുദ്ധ'മെന്നു കവി ഉദ്ദേശിച്ചത്‌ തെറ്റായി മുഗ്‌ദ്ധ എന്ന്‌ അച്ചടിച്ചതാണെന്ന്‌ വിരുതന്മാര്‍ കരുതിക്കാണും.

എങ്ങിനെയാലും `മുഗ്‌ദ്ധ, യുദ്‌ധമായി', `മദിച്ച കുയില്‍, മരിച്ച കുയിലുമായി..' സി.ബി.എസ്‌.ഇ. കവികോകിലങ്ങള്‍ക്കു അഭിനന്ദങ്ങള്‍.

ഒരു കാര്യത്തില്‍ സമാധാനിക്കാം. ഇതൊന്നും വള്ളത്തോള്‍കവി കേള്‍ക്കുകയില്ലല്ലോ! അദ്ദേഹം ബധിരനായിരുന്നല്ലോ. ഒരു പക്ഷേ ഈ സി.ബി.എസ്‌.ഇ. കടുങ്കൈ മുന്നില്‍ക്കണ്ടാവും അദ്ദേഹം ബധിരവിലാപം എഴുതിയത്‌!

തൊട്ടു
കൂട്ടാന്‍....

ഏതായാലും ` കണ്ണനെ കാണ്മതിനായല്ലോ പോകുന്നു..' എന്ന വരികളില്‍ ഈ സി.ബി.എസ്‌.ഇ. കവി തൊടാതിരുന്നതു ഭാഗ്യം. അല്ലായിരുന്നെങ്കില്‍ കുട്ടികള്‍ അശ്‌ളീലം പഠിച്ചേനേം!
വള്ളത്തോള്‍ പോറ്റിയ കുയിലിനെ സി.ബി.എസ്‌.ഇ-ക്കാരന്‍ തല്ലിക്കൊന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക