Image

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?

അഷ്‌റഫ് കാളത്തോട് Published on 25 June, 2013
ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?
കുവൈറ്റില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈറ്റികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദുല്‍, ഇന്നലെ അദ്ദേഹം കുവൈറ്റ് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈറ്റിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

വിദേശികളുടെ ക്രമാനുഗതാമായ വളര്‍ച്ചയും, പലരുടെയും അനധികൃത അധിവാസവും, വഴിവിട്ട ജീവിതവും, നിയമ വിരുദ്ധ വാറ്റു കേന്ദ്രങ്ങളും, കുടിച്ചു കൂത്താടിയും, വേശ്യാവൃത്തി നടത്തിയും ജീവിക്കുന്നവരും, സങ്കര സംസ്‌കാരവുമെല്ലാം ഈ നാടിന്റെ സംസ്‌കാരത്തിന് ഭീതിയുണ്ടാക്കുന്നുണ്ടെന്നുള്ള വസ്തുത തള്ളിക്കളയാന്‍ കഴിയില്ല. വിദേശികള്‍ ഈ നാടിനു നല്‍കിയ സംഭാവനകള്‍ ഓര്‍ത്തുകൊണ്ടു പറയുകയാണ് ഇതൊക്കെ കുവൈറ്റിന്റെ ഹാര്‍മണിയെ തകര്‍ക്കുകയാണ്.

എല്ലാ നാട്ടുകാരും ചിന്തിക്കുന്നത് പോലെ രോഗങ്ങളില്ലാത്ത ശാന്തിയൊഴുകുന്ന നിയമാനുസൃത ജീവിതം നയിക്കുന്ന വിദേശികളോടൊത്തുള്ള ഒരു സൗഹൃദം ആണ് കുവൈറ്റികള്‍ ആഗ്രഹിക്കുന്നത്.ലോകത്തോട് തന്നെ ഉദാരമായി ഇടപെടുന്ന കുവൈറ്റികള്‍ ലോകത്തിന് ഒരു മാതൃകതന്നെയാണ്.

കുവൈറ്റില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരും അവകാശപ്പെടുന്നില്ല. അതൊക്കെ ഏതൊരു രാജ്യത്തും പതിവുള്ളതാണ്താനും. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പോലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ പതിവാണ്.

ആ രാജ്യത്തെ പൗരന്മാര്‍ ജീവിതയാനം തേടിപ്പോയി മറ്റൊരു രാജ്യത്തെ സാഹചര്യങ്ങള്‍ മൂലം അവിടത്തെ പൗരത്വം സ്വീകരിക്കുകയും ഉള്ള സമ്പാദ്യം ഇന്ത്യയിലെ ബന്ധു മിത്രാദികള്‍ക്കുവേണ്ടി ചെലവഴിച്ച് ജീവിതാവസാനം, മാറാരോഗങ്ങളുമായി സ്വന്തക്കാരുടെ ആശ്രയത്തിനായി ഇന്ത്യയിലേക്ക് വരുമ്പോള്‍ നമ്മുടെ പോലീസും കോടതിയും ജനാധിപത്യവും വാര്‍ദ്ധക്യത്തെപ്പോലും പരിഗണിക്കാതെ ക്രൂരമായ നിലയില്‍ അവരോടു പെരുമാറിയത് നമുക്ക് മുന്‍പിലുണ്ട്.

ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ ഇത്ര സ്വതന്ത്രമായി ജീവിക്കുവാന്‍ അനുവദിച്ചിട്ടുണ്ടാകുകയില്ല. എത്രയെത്ര പൊതുമാപ്പുകള്‍ ഗള്‍ഫ് നാടുകള്‍ അനുവദിച്ചു, എന്നിട്ടും രാജ്യം വിടാതെ നിയമ ലംഘകരായി ഈ നാടിന്റെ സമധാനത്തിനു ഭീഷണിയാകുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആളുകളോട് എടുക്കുന്ന കര്‍ശനമായ നടപടികള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വന്നുകൂടയ്കയില്ല.

ഉയര്‍ന്ന മേധാവികള്‍ അത്തരം മനുഷ്യത്തരഹിതമായ പ്രവര്‍ത്തി നടന്നിട്ടുണ്ടെങ്കില്‍ അതവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുവാനും, അങ്ങനെയുള്ള ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അനുകൂല നടപടി എടുക്കാമെന്നും ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുമാണ്.

ലോകത്തിന്റെ നാനാ ഭാഗത്തുള്ള നിരവധി വിദേശികളും വിദേശ എംബസ്സികളും കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ നിസ്തൂലമായ പ്രവര്‍ത്തനങ്ങള്‍ വിലകുറച്ചുകാണുവാന്‍ കഴിയില്ല. വിദേശികള്‍ക്കെതിരായ നടപടി ആരംഭിച്ചപ്പോള്‍ വൈകിയാണെങ്കിലും ആദ്യം പ്രതികരിച്ചതും, ഹെല്‍പ് ലൈന്‍ അടക്കമുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതും ഇന്ത്യന്‍ എംബസി തന്നെയാണ്. അതിനെ തുടര്‍ന്നാണ് ഫിലിപ്പൈന്‍സ് അടക്കമുള്ള എംബസ്സികള്‍ നടപടികളുമായി വരുന്നത്.

ഹെല്‍പ് ലൈന്‍ സംവിധാനത്തെ കുറിച്ച് ലബീദ് എഴുതി:

"As for Kuwait, which I expect to take the lead when it comes to safeguarding human rights as per international humanitarian standards, I said a big yes to the hotlines being set up by respective embassies but I would say a big no to anyone trying to threaten an expat’s human rights, or any innocent person for that matter".

പക്ഷെ നമ്മുടെ ഹെല്‍പ് ലൈന്‍ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടതുണ്ട്. ഹെല്‍പ് ലൈന്‍ ഏതു പാതിരാത്രിയിലും അലര്‍ട്ടായിരിക്കണം, ദുരിതമനുഭവിക്കുന്നവര്‍ സമയവും, കാലവും നോക്കാതെ വിളിക്കും, അതിന് ഉടന്‍ പരിഹാരമാകുക എന്നതാണ് ഹെല്‍പ് ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, പലപ്പോഴും ഹെല്‍പ് ലൈനില്‍ നിന്നും ആവശ്യക്കാര്‍ക്ക് അനുകൂലമായ മറുപടിയല്ല ലഭിക്കുന്നത്: 'ഈ പാതിരാത്രിക്കാണോ വിളിക്കുന്നത് രാവിലെ എട്ടു മണിക്ക് വിളിക്കു' തുടങ്ങിയ നിരാശപ്പെടുത്തുന്ന വാക്കുകള്‍ ആണത്രേ ഹെല്‍പ് ലൈന്‍ വഴി ലഭിക്കുന്നത് ഇത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുന്നവരെ നിരാശപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഇന്ത്യക്കാര്‍ക്കെതിരെയുള്ള ശത്രുതാപരമായ നടപടിയായി പലരും സെര്‍ച്ച് നടപടികളെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അത് തികച്ചും അവാസ്തവമാണ്.

അനധികൃത താമസക്കാരോടും കുറ്റവാളികളോടും നാടുകള്‍ക്കതീതമായ നടപടിയാണ് കുവൈത്ത് അനുവര്‍ത്തിച്ചിട്ടുള്ളത് എന്ന് മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ച നേതാക്കളെ അറിയിച്ചിരുന്നു.

ആശങ്കകള്‍ അകറ്റുന്നതിനും, സംശയ ദുരീകരണത്തിനുമായി ജനങ്ങളിലേക്ക് ഇറങ്ങിവരുവാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

തൊഴിലില്ലാത്ത സ്വദേശികളുടെ ആധിക്യം കുറക്കുവാനും തൊഴില്‍ മേഖലയില്‍ സുതാര്യതയും പ്രാതിനിധ്യവും തുല്യമാക്കുന്നതിനും, സ്വദേശി വിദേശി ബാഹുല്യം ക്രമപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചില നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങി വെച്ചിരുന്നു.

നിയമാനുസൃതം താമസിക്കുന്ന ആരും തന്നെ ഭയപ്പെടെണ്ടാതില്ലെന്നും നിയമം ലംഘിക്കുന്നവരെ മാത്രമെ അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയുള്ളൂ എന്നും ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

വീട്ടു വിസയില്‍ വന്ന് സ്‌പോണ്‌സറുടെ കീഴില്‍ ജോലിചെയ്യാതെ മറ്റിടങ്ങളില്‍ ജോലിചെയ്യുന്നത് കുവൈറ്റില്‍ അടക്കം എല്ലാ ഗള്‍ഫ് നാടുകളിലും കുറ്റകരമാണ്, ഫ്രീ വിസ എന്ന് നാം വിളിക്കുന്നതും യഥേഷ്ടം എവിടെയും ജോലി ചെയ്യാമെന്ന് നാം കരുതുന്നതുമായ സമ്പ്രദായം കുറ്റകരമാണ്. ഈ നിയമം പണ്ടേയുള്ളതാണെങ്കിലും അതത്ര കടുത്ത നിലയില്‍ പാലിക്കപ്പെട്ടിരുന്നില്ല അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ആളുകള്‍ വീട്ടു വിസ വിലയ്ക്ക് വാങ്ങി പുറത്ത് ജോലി ചെയ്തു വരുകയായിരുന്നു. പലപ്പോഴും കുടുംബവുമായി സസുഖം ഇവര്‍ കഴിഞ്ഞു കൂടുന്നുണ്ട്. മിക്കവാറും നഴ്‌സിംഗ് അടക്കമുള്ള ജോലിക്കാരായ ഭാര്യമാര്‍ എളുപ്പം കിട്ടുന്ന വിസ എന്നനിലക്ക് ഖാദിം (ഇരുപതാം നമ്പര്‍) വിസയില്‍ ഭര്‍ത്താവിനെ കൊണ്ടുവരുന്നു തിരിച്ചും സംഭവിക്കാറുണ്ട്. ഇത് കുവൈറ്റിന്റെ നിയമങ്ങള്‍ക്കെതിരാണെങ്കിലും അതത്ര വലിയ പ്രശ്‌നമായി കണക്കാക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ ആ നിലയില്‍ എത്തുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന എംബസി അഫടവിറ്റ് സമ്പാദിച്ചു സാധാരണ ജീവിതം നയിച്ചുവരുകയായിരുന്നു. അത്തരക്കാര്‍ പിടിക്കപ്പെടുമ്പോള്‍ അതെങ്ങിനെയാണ് നിയമാനുസൃത കുടിയേറ്റക്കാരായി പരിഗണിക്കുന്നത്. കാലാവധി ശേഷിക്കുന്ന വിസ ഉണ്ടായിരുന്നു എന്നതുകൊണ്ട് ഒരാള്‍ പിടിക്കപ്പെടാതിരിക്കണമെന്നില്ല, അയള്‍ കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ചാണോ ജീവിക്കുന്നത് എന്നും പരിശോധിക്കണം. ഖാദിം വിസ അനുവദിക്കുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ട് ആ നിയമങ്ങള്‍ അനുസരിച്ച് സ്‌പോണ്‌സങറുടെ വീട്ടില്‍ തന്നെയാണ് ഖാദിം കഴിയേണ്ടത്.

സാധാരണ ഓരോ ഫ്‌ലാറ്റിലും ഹാരിസുമാരാണ് വെയ്സ്റ്റ് , ഗാര്‍ബെജു ബങ്കറില്‍ നിക്ഷേപിക്കുന്നത്, കുടുംബവുമായി താമസിക്കുന്ന ഒരാള്‍ വെയ്സ്റ്റ്, ബോക്‌സില്‍ നിക്ഷേപിക്കുമ്പോള്‍ പിടിക്കപ്പെട്ടിട്ടുങ്കില്‍ അതിനു കാരണം വീട്ടു വിസ തന്നെയാണ്. നിയമാനുസൃതം താമസിക്കുന്ന ആളുകള്‍ക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെകില്‍ അവര്‍ എംബസികളെ സമീപിക്കട്ടെ തീര്‍ച്ചയായും നീതി ലഭിക്കും എന്ന് തന്നെയാണ് മേധാവികള്‍ അടിവരയിടുന്നത്.

അധികൃതരുമായി നിരന്തര ബന്ധം പുല
ര്‍ത്തുകയും ആശങ്കകള്‍ ദുരീകരിക്കുവാനും എംബസികളും സംഘടന പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്. ആവശ്യമായ പരിഹാരങ്ങള്‍ അവര്‍ കാണുമെന്ന ആത്മവിശ്വാസവുമുണ്ട്.

ഒരു നയതന്ത്ര സ്ഥാപനം എന്ന നിലയില്‍ എംബസിക്ക് പരിമിതികളുണ്ടായിരിക്കും. എങ്കിലും കഴിയുന്നതെല്ലാം ചെയ്യുക എന്നുള്ളത് പൌരനോടുള്ള രാഷ്ട്രത്തിന്റെ കടപ്പാടാണ്. ഏതു സാഹചര്യത്തെയും തങ്ങളുടെതാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍, ഫിലിപൈന്‍ നയതന്ത്രം നമ്മുടെ പൌരന്മാര്‍ക്കുവേണ്ടി നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് പൗരന് സുരക്ഷിതത്ത്വവും അഭിമാനവും തന്റെ രാജ്യത്തെ നിയമ നയതന്ത്ര കാര്യലയങ്ങളോട് തോന്നുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ സന്നദ്ധ പ്രവ
ര്‍ത്തകരുടെ സേവനങ്ങള്‍ ഹെല്പ് ലൈന്‍ അടക്കമുള്ള ആവശ്യമായ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് എംബസിക്കു കഴിയണം.

ഇതിനിടയില്‍ ആശ്വാസമാകുന്ന ഒരു വാര്‍ത്തയായിരുന്നു രാജ്യത്തെ അനധികൃത താമസക്കാര്ക്ക്ത താമസം നിയമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്കുംന്നതിനുവേണ്ടി പൊതുമാപ്പ് സ
ര്‍ക്കാറിന്റ പരിഗണനയിലെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ നവാഫ് അസ്വബാഹ് വ്യക്തമാക്കിയത്.

അത്തരം ഒരു നടപടിക്കു തുനിയുമ്പോള്‍ അനധികൃത താമസക്കാ
ര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ നിര്‍ത്തിവയ്ക്കുകയും സൗദിയില്‍ പ്രാവര്‍ത്തികമാക്കിയ രീതിയില്‍ കുറച്ചു സമയം അനുവധിച്ചുകൊണ്ട് അതിനു ശേഷം തുടരുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന സമീപനം ഉണ്ടാകണമെന്നും, ഉപാധികളില്ലാതെ വിസ മാറ്റം അനുവധിക്കണമെന്നും ഐക്യ വിദേശ അംബസെഡര്‍മാര്‍ക്ക് കുവൈറ്റിനോട് ആവശ്യപ്പെടാമായിരുന്നു.

രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് രണ്ടു വ
ര്‍ഷംവ മുമ്പാണ്. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള പൊതുമാപ്പ് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകള്‍ ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകള്‍ . ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. നിലവില്‍ കുവൈത്തില്‍ ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്റ രേഖകള്‍ . ഇരുപത്തി നാലായിരം പേരുമായി ബംഗ്ലാദേശും ഇരുപത്തി രണ്ടായിരം പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്നിരരയില്‍.

രാജ്യത്തെ താമസ നിയമം ലംഘിക്കുന്നത് അമേരിക്കക്കാരായാലും പിടികൂടി നാടുകടത്തുന്നതില്‍ ദാക്ഷിണ്യം കാണിക്കില്ലെന്നും നിയമ ലംഘകരുടെ കാര്യത്തില്‍ ഒരു രാജ്യക്കാരോടും വിവേചനമില്ലെന്നും നിയമം കര്ശ്‌നമായി നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. താമസ നിയമ ലംഘനം നടത്തുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയുമാണ് പിടികൂടുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. നിയമവിധേയമായ രേഖകളുള്ളവര്‍ ഇഖാമയും വാഹനമോടിക്കുന്നവര്‍
ഡ്രൈവിംഗ് ലൈസന്‍സും കരുതണമെന്നും ഇഖാമ ലംഘകരുടെ കാര്യത്തില്‍ സ്‌പോണ്‌സെര്മാരും ജാഗ്രത പുലര്‍ത്തണമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവരെ ഒളിപ്പിക്കുന്നതും അവരെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക്‌ റിപ്പോര്‍ട് നല്കാത്തതും കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂട്ടുനില്ക്കുയന്ന സ്‌പോണ്‌സര്‍മാരെ കരിമ്പട്ടികയില്‌പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കി്യിരുന്നു.

പലപ്പോഴും ഇതുകൊണ്ടൊക്കെ തന്നെ പല പ്രമുഖ കമ്പനികളും തങ്ങളുടെ ഫയല്‍ കരിമ്പട്ടികയില്‍ നിന്നും മാറ്റിയെടുക്കുവാന്‍ നെട്ടോട്ടമോടുന്നതും പതിവാണ്.


(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക