Image

ഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

ജോസ് കാടാപുറം Published on 27 June, 2013
ഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി
ഗുരുകുലത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ (1994-ല്‍ ) താന്‍ ഉല്‍ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഉള്ളതിനേക്കാള്‍ നൂറുമേനി പുരോഗതിയും പ്രവര്‍ത്തന മികവുമാണ് ഗുരുകുലം നേടിയതെന്ന് പ്രശസ്ത വാഗ്മിയും ഭിഷ്വഗ്വരനുമായ ഡോ.എം.വി.പിള്ള. ഒരു പക്ഷെ നാളെ നോബല്‍ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരന്‍ ഗുരുകുലത്തില്‍ നിന്നും മലയാളം പഠിച്ചു സ്വന്തം നാടിനെ സ്‌നേഹിക്കുന്നരൊളായാല്‍ അത്ഭുതപ്പെടാനില്ലെന്നും ഡോ.എം.വി.പിള്ള പറഞ്ഞു. മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ജെ. മാത്യൂസ് സാര്‍ പ്രിന്‍സിപ്പലായ ഗുരുകുലം മലയാളം സ്‌ക്കൂള്‍ ന്യൂയോര്‍ക്കിലെ മലയാള സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലയാണെന്ന് പറയുന്നതില്‍ തെറ്റില്ല. 1993-ല്‍ തുടങ്ങിയ സ്‌ക്കൂളില്‍ നൂറോളം കുട്ടികള്‍ എല്ലാവര്‍ഷവും മലയാളം ക്ലാസിലും നൃത്ത സംഗീത ക്ലാസുകളിലുമായി പഠിക്കുന്നുണ്ട്.

ഗുരുകുലം സ്‌ക്കൂളില്‍ കേരളത്തില്‍ അദ്ധ്യാപകരായിരുന്നവരും അമേരിക്കന്‍ സ്‌ക്കൂളുകളില്‍ അദ്ധ്യാപകരായിരിക്കുന്നവരും ഉണ്ടെന്നുള്ളത് ഗുരുകുലത്തിന്റെ മാത്രം പ്രത്യേകതയാണ്. കവിയത്രിയും അദ്ധ്യാപികയും ആയ മാര്‍ഗററ്റ് ജോസഫ്, ജെ. മാത്യൂസ്, ജോര്‍ജ് ജോസഫ്, ഡയാന ചെറിയാന്‍, ജൂലി ആശാരപറമ്പില്‍ എന്നിവര്‍ മികച്ച നിലവാരം പുലര്‍ത്തുന്ന അദ്ധ്യാപകരില്‍ ചിലരാണ്.

4000 ത്തോളം പുസ്തകളുള്ള ഗുരുകുലത്തിലെ ലൈബ്രറി
ജോണ്‍ ചാക്കോയുടെയും സുഹൃത്തുക്കളുടെയും അക്ഷീണ പരിശ്രമത്താല്‍ മലയാളത്തിലെ ഏറ്റവും വിശിഷ്ടമായ എല്ലാ പുസ്തകങ്ങളും ശേഖരിക്കാനും, വിതരണം ചെയ്യാനും കഴിയുന്നു. 20 വര്‍ഷമായി ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് സെന്റ് ജോണ്‍സ് സ്‌കൂള്‍  ഹാളില്‍ എല്ലാ വെള്ളിയാഴ്ചയും 6മണി മുതല്‍ 9മണി വരെ മുടക്കം കൂടാതെ മലയാള സംസ്‌കാരത്തെയും ഭാഷയെയും നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിച്ചതിന്റെ ഫലമായി ഗുരുകുലം ന്യൂയോര്‍ക്കിലെ മികച്ച മലയാളം സ്‌ക്കൂളായി മാറ്റുകയായിരുന്നു.

ന്യൂയോര്‍ക്കിലെ വൈറ്റ്‌പ്ലെയ്ന്‍സിലുള്ള സിറ്റി സെന്ററിലെ പെര്‍ഫോമിംഗ്  ആര്‍ട്‌സ് ഹാളില്‍ ഗുരുകുലത്തിലെ വിദ്യാര്‍ത്ഥികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും നല്‍കിയ കലാവിരുന്ന് അവിസ്മരണീയമായ കലാപ്രകടനമായി മാറി. ഇരുപതാം വാര്‍ഷികത്തിന്റെ ആഘോഷ പരിപാടിയില്‍ വിജയപ്രദമാക്കാന്‍ ഗുരുകുലത്തിന്റെ പ്രവര്‍ത്തകരായ
ഫിലിപ്പ് വെമ്പേനിയും കുടുംബാംഗങ്ങളും, പി.ബി.പണിക്കര്‍ (പുരുഷോത്തമന്‍), സി.എം.സി, നൃത്താദ്ധ്യാപിക ലിസ, സംഗീതാദ്ധ്യാപകന്‍ കാര്‍ത്തികേയന്‍ മാഷ്, വോളന്റിയര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ എല്ലാവരോടും ഉള്ള നന്ദി ഡയാനാ ചെറിയാന്‍ പറഞ്ഞു.
ഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായിഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായിഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായിഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായിഗുരുകുലത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
teresa 2013-06-27 08:08:05
rukulam school. I commend all who have been responsible to start the school, maintain our Kerala cultlure and give opportunity for all kerala children and adults to learn the language and cultural of Kerala and feel proud of their inheritance and culture and religions. I wish all the teachers, staff and parents lots of luck and Gods blessing to continue their selfless work teresa antony
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക