Image

ജീവകരുണ്യ പ്രവര്‍ത്തനത്തില്‍ മുമ്പന്തിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
ജീവകരുണ്യ പ്രവര്‍ത്തനത്തില്‍ മുമ്പന്തിയില്‍
ഡാളസ്‌: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ജീവകരുണ്യ പ്രവര്‍ത്തനത്തില്‍ മുമ്പന്തിയില്‍. പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ച അര്‍ഹരായ ഏഴു ഭൂരഹിതര്‍ക്ക്‌ പത്തു സെന്റു സ്ഥലം വീതം നല്‌കിയാതിയി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ പ്രസിഡന്റ്‌ എബി തോമസ്‌ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ സെന്റിന്‌ ലക്ഷങ്ങള്‍ വിലമാതിക്കുന്ന സ്ഥലമാണ്‌ അസോസിയേഷനു വേണ്ടി പത്തനംതിട്ട ജില്ലാ രക്ഷാധികാരി ലഹേത്‌ ഏലിയാമ്മ ജോര്‍ജ്‌ പാവങ്ങള്‍ക്ക്‌ വിട്ടു കൊടുത്തത്‌. ലഹേതു പരേതനായ എല്‍.സി. ജോര്‍ജിന്റെ ഭാര്യയാണ്‌ ഏലിയാമ്മ. കുംപ്‌ളംപോയ്‌ക മാര്‍ത്തോമ ഹൈസ്‌കൂള്‍ ഹെഡ്‌മിസ്‌ട്രെസ്‌ ആയി സേവനം ചെയ്‌തു വിരമിച്ച ഏലിയാമ്മ ജോര്‍ജ്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ പത്തനംതിട്ട ജില്ല രക്ഷാധികാരിയും, സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തകയുമാണ്‌. മഹാമനസിന്റെ ഉടമയായ ഈ പ്രവര്‌ത്തക പ്രസിഡന്റ്‌ എബി തോമസിന്റെ ഭാര്യാ മാതാവാണ്‌.

ഹ്രസ്വ വേനല്‍ക്കാല അവധിക്ക്‌ നാട്ടില്‍ എത്തിയ എബി തോമസിനോടും, ചെറു മകന്‍ റിട്‌സ്‌ എബി യോടും ആലോചന നടത്തിയതിനു ശേഷമാണ്‌ പട്ടയ ദാനം ഏഴു പേരുടെ പേരില്‍ നിയമാനുസൃതമായി നടത്തിയത്‌. ഏഴു വീടുകളുടെ നിര്‍മാണ ചെലവുകള്‍ അസോസിയേഷന്‌ ഏറ്റെടുത്തു നടത്തണമെന്ന്‌ ഏലിയാമ്മ എബിയോടു ആവശ്യപ്പെട്ടു.

ഭൂമിക്ക്‌ വില അടിക്കടിക്ക്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മുനിസിപ്പാലിറ്റിയില്‍്‌ ഏഴു ഭൂ രഹിതര്‍ക്ക്‌ ഭുമി ദാനം ചെയ്‌ത അസോസിയേഷന്‍ രക്ഷാധികാരിയായ ഏലിയാമ്മ ജോര്‍ജിന്റെ സേവന തീഷ്‌ണതയില്‍ സെക്രടറി ജോ ചെറുകരയുടെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കില്‍ കൂടിയ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി യോഗം അനുമോദനം അറിയിച്ചു. ഇത്തരം സത്‌പ്രവര്‍ത്തികള്‍ സ്ഥാനമാനത്തിനുവേണ്ടി മുറവിളി കൂട്ടുന്ന മറ്റു അമേരിക്കന്‍ മലയാളി സംഘടനകള്‍ മാതൃകയാകണമെന്നു യോഗം ആവശ്യപ്പെട്ടു. 2011ലെ അസോസിയേഷന്‌ ബെജേറ്റില്‌ ഏഴു പേരുടെ ഭാവന നിര്‌മാണത്തിന്‌ വേണ്ടിയുള്ള തുക കണ്ടെത്തുമെന്ന്‌ സെക്രടറി ജോ ചെറുകര (ന്യൂയോര്‍ക്ക്‌) അറിയിച്ചു. 2 ലക്ഷം രൂപയില്‍ നിര്‍മിക്കാവുന്ന വീടുകളാണ്‌ ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. കാലിഫോര്‍ണിയ, ഡാളസ്‌,ന്യൂയോര്‍ക്ക്‌ അസോസിയേഷന്‍ ഘടകങ്ങള്‍ ഓരോ ഭാവന നിര്‌മാണത്തിന്‌ വേണ്ടി വരുന്ന തുക സ്‌പോണ്‍സര്‍ ചെയ്‌തതായി ജിജി കാരക്കാട്‌, അജയന്‍ മറ്റെന്മേല്‍, ജോണ്‍ മാത്യു എന്നിവര്‌ അറിയിച്ചു. എബി തോമസ്‌ (Ph: 2147274684 abythomas@msn.com) അറിയിച്ചതാണിത്‌.
ജീവകരുണ്യ പ്രവര്‍ത്തനത്തില്‍ മുമ്പന്തിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക