Image

ആര്‍പ്‌കോ പിക്‌നിക്കും ഓണാഘോഷവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
ആര്‍പ്‌കോ പിക്‌നിക്കും ഓണാഘോഷവും നടത്തി
ഷിക്കാഗോ: അസോസിയേഷന്‍ ഓഫ്‌ റീഹാബ്‌ പ്രൊഫഷണല്‍സ്‌ ഓഫ്‌ കേരള ഒറിജിന്‍ അതിന്റെ പ്രഥമ പിക്‌നിക്കും അതോടനുബന്ധിച്ച്‌ ഓണാഘോഷവും സെപ്‌റ്റംബര്‍ 24-ന്‌ ഗ്ലെന്‍വ്യൂവിലുള്ള ഹ്യൂബര്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. ആര്‍പ്‌കോ ബോര്‍ഡ്‌ മെമ്പര്‍ വില്‍സണ്‍ ജോണ്‍ ആയിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍.

മുഖ്യാതിഥിയായെത്തിയ അലക്‌സ്‌ മാപ്ലേട്ടിനെ വൈസ്‌ പ്ര4സിഡന്റ്‌ സണ്ണി മുത്തോലത്ത്‌ ഏവര്‍ക്കും പരിചയപ്പെടുത്തി. അമേരിക്കയിലെത്തിയ ആദ്യത്തെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റായ അലക്‌സ്‌ മാപ്ലേട്ട്‌ (റിട്ടയേര്‍ഡ്‌) പിക്‌നിക്കിനെത്തിയ ഏവരേയും അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു. പ്രസിഡന്റ്‌ ബഞ്ചമിന്‍ തോമസ്‌ ഏവര്‍ക്കും ഓണസന്ദേശം നല്‍കി. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനു പിന്നിലുള്ള ഐത്യഹ്യം അദ്ദേഹം കുട്ടികള്‍ക്ക്‌ വിവരിച്ചുകൊടുത്തത്‌ അവര്‍ക്ക്‌ ഏറെ കൗതുകമുണര്‍ത്തി. ബെഞ്ചമിന്‍ തോമസും ടീമും ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തിയ ചെണ്ടമേളം ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി.

തുടര്‍ന്ന്‌ പിക്‌നിക്കിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തിയ വിവിധയിനം കായിക പരിപാടികളില്‍ വിജയികളായവര്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്ന വിഭവസമൃദ്ധവും കൗതുകപൂര്‍ണ്ണവുമായ പരിപാടികള്‍ക്ക്‌ നേതൃത്വം വഹിച്ചത്‌ വില്‍സണ്‍ ജോണ്‍, ബെഞ്ചമിന്‍ തോമസ്‌, സണ്ണി മുത്തോലത്ത്‌, ബ്രിജീറ്റ്‌ ജോര്‍ജ്‌, ജിഷ ഏബ്രഹാം, ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, സബിന ചെറിയാന്‍, നിഷാ തോമസ്‌, സായി പുല്ലാപ്പള്ളി, സിറില്‍ മിയാലില്‍, റെജില്‍ ബേബി എന്നിവരാണ്‌.

പക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും അതില്‍ പങ്കെടുത്തവര്‍ക്കും സെക്രട്ടറി ബ്രിജിറ്റ്‌ ജോര്‍ജ്‌ നന്ദി പ്രകാശിപ്പിച്ചു.
ആര്‍പ്‌കോ പിക്‌നിക്കും ഓണാഘോഷവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക