Image

മാര്‍ത്തമറിയം സമാജം അഷ്‌ടദശദി: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഒരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
മാര്‍ത്തമറിയം സമാജം അഷ്‌ടദശദി: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഒരുങ്ങി
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിലെ മാര്‍ത്തമറിയം സമാജത്തിന്റെ മൂന്നാമത്‌ വാര്‍ഷിക സംഗമവും, സമാജത്തിന്റെ അഷ്‌ടദശദി ആഘോഷങ്ങളും ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ വെച്ച്‌ ഒക്‌ടോബര്‍ 7,8 തീയതികളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്‌ടോബര്‍ 7-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ തെവോഡോഷ്യസ്‌, ഷിക്കാഗോയിലെ നാല്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലായങ്ങളിലെ വികാരിമാര്‍, ഡീക്കന്‍ സുജിത്‌ തോമസ്‌ മറ്റ്‌ അനവധി പ്രമുഖരും സംബന്ധിച്ച്‌ പ്രസംഗിക്കും.

`ദൈവത്തിന്റെ വചനത്താലും പ്രാര്‍ത്ഥനയാലും അവ ശുദ്ധീകരിക്കും' എന്ന വചനത്തെ കേന്ദ്രീകരിച്ച്‌ ഡീക്കന്‍ സുജിത്‌ തോമസ്‌ ക്ലാസ്‌ നയിക്കും.

ചര്‍ച്ചകള്‍, പഠനകളരി, സംഗീത മത്സരം, ബൈബിള്‍ ക്ലാസ്‌ എന്നിവ ഒക്‌ടോബര്‍ 8-ന്‌ നടക്കും. ആത്മീയവും, വിജ്ഞാനീയവും സന്തോഷപ്രദവുമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നും ഇരുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന്‌ സെക്രട്ടറി ഡാലി തമ്പാന്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി ഷിക്കാഗോയിലെ എല്ലാ ദേവാലയങ്ങളിലേയും സമാജം പ്രവര്‍ത്തകര്‍ വളരെ ആവേശകരമായും,ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നുവെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോര്‍ജ്‌ പൗലോസ്‌ അറിയിച്ചു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജോര്‍ജ്‌ പണിക്കര്‍, മോളമ്മ മാത്യു എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മാര്‍ത്തമറിയം സമാജം അഷ്‌ടദശദി: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക