Image

മലങ്കര ആര്‍ച്ച് ഡയോസിസ്: റീജിയണല്‍ സണ്ടേസ്‌ക്കൂള്‍ കലാമല്‍സരങ്ങള്‍ ഡാലസില്‍ നടന്നു

ബിജു ചെറിയാന്‍ Published on 01 October, 2011
മലങ്കര ആര്‍ച്ച് ഡയോസിസ്: റീജിയണല്‍ സണ്ടേസ്‌ക്കൂള്‍ കലാമല്‍സരങ്ങള്‍ ഡാലസില്‍ നടന്നു

മലങ്കര ആര്‍ച്ച് ഡയാസിസിന്റെ കീഴിലുള്ള സണ്ടേ സ്‌ക്കൂള്‍ അസോസിയേഷന്‍ റീജിയണ്‍ - 4ന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കലാമല്‍സരങ്ങള്‍
നടത്തപ്പെട്ടു. സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച ഡാലസ് സെന്റ് ഇഗ്നേഷ്യസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട പരിപാടിയില്‍ ഡാലസ്, ഹൂസ്റ്റണ്‍ , ഓസ്റ്റിന്‍ , ഒക്കലഹോമ എന്നീ മേഖലകളിലെ വിവധ ദേവാലയത്തില്‍ നിന്നായി 140-ഓളം മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തു. സെന്റ് ഇഗ്നേഷ്യസ് പള്ളി വികാരി റവ.ഫാദര്‍ . മാത്യൂസ് കാവുങ്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി മല്‍സര പരിപാടി ഉല്‍ഘാടനം ചെയ്തു.

സംഗീത വിഭാഗം, പ്രസംഗ കല, ബൈബിള്‍ പരിജ്ഞാനം എന്നിവയെ ആസ്പദമാക്കി നടന്ന വിവിധ മല്‍സരങ്ങളില്‍ ആറു ഗ്രൂപ്പുകളായാണ് കുട്ടികള്‍ പങ്കെടുത്തത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മല്‍സരങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തി. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കി ഡാലസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ തുടര്‍ച്ചയായ മൂന്നാം തവണ ഉജ്ജ്വലവിജയം കൊയ്തുകൊണ്ട് എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സെന്റ് ഇഗ്നേഷ്യസ് ഡാലസ് രണ്ടാം സ്ഥാനം നേടി. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ ഡാലസ് സെന്റ് മേരീസ് (6) സെന്റ് ഇഗ്നേഷ്യസ്(2) എന്നിവ കരസ്ഥമാക്കി.

വിവിധ സണ്ടേ സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ , വൈദിക ശ്രേഷ്ഠര്‍ , സണ്ടേ സ്‌ക്കുള്‍ ഭദ്രാസന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ത്തക്കു കടപ്പാട് ശ്രീ.ജോര്‍ജ്ജ് പൈലി (റീജിയണല്‍ സണ്ടേ
സ്‌ക്കുള്‍ ഇന്‍സ്‌പെക്ടര്‍ ) ഹൂസ്റ്റണ്‍ .

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്)
മലങ്കര ആര്‍ച്ച് ഡയോസിസ്: റീജിയണല്‍ സണ്ടേസ്‌ക്കൂള്‍ കലാമല്‍സരങ്ങള്‍ ഡാലസില്‍ നടന്നുമലങ്കര ആര്‍ച്ച് ഡയോസിസ്: റീജിയണല്‍ സണ്ടേസ്‌ക്കൂള്‍ കലാമല്‍സരങ്ങള്‍ ഡാലസില്‍ നടന്നു
Join WhatsApp News
Augustine Joseph 2024-01-10 15:46:35
I would like to take this opportunity to send my condolences to Mathews' entire family members since I will not be able to attend the funeral services on Saturday>I met Mathew in 1981 when I started working at Manhattan State Hospital and when he was promoted, I occupied his seat till 1994 when I transferred to State Insurance Fund and there after we were talking each other every two weeks till his demise. He was my best friend and I miss him and will pray for his soul. fund fund
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക