Image

റവ.ഫാ.എബ്രഹാം വെട്ടുവയലില്‍ എം.എസ്.എഫ്.എസിന് അറ്റ്‌ലാറ്റയില്‍ സ്വീകരണം നല്‍കി.

ഏബ്രഹാം അഗസ്തി Published on 01 October, 2011
റവ.ഫാ.എബ്രഹാം വെട്ടുവയലില്‍ എം.എസ്.എഫ്.എസിന് അറ്റ്‌ലാറ്റയില്‍ സ്വീകരണം നല്‍കി.

അറ്റ്‌ലാന്റ : മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡിസഘസ്(എം.എസ്.എഫ്.എസ്)സന്യാസ സമൂഹത്തിന്റെ ഇന്ത്യയിലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ആയി നിയമിതനായ ശേഷം ആദ്യമായി അറ്റ്‌ലാന്റയില്‍ സന്ദര്‍ശനം നടത്തിയ റവ.ഫാ.എബ്രഹാം വെട്ടുവയലിന് അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വച്ച് ഇടവക ജനങ്ങളുടെ വകയായി സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ഞായറാഴ്ച ദിവ്യബലിക്കു ശേഷം ചേര്‍ന്ന് പൊതു സമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോണി പുതിയാപറമ്പില്‍ ബൊക്കെ നല്‍കി വെട്ടുവയലില്‍ അച്ചനെ സ്വീകരിച്ചു.

തുടര്‍ന്ന് ഇടവകയെ പ്രതിനിധീകരിച്ച് പാരിഷ് കൗണ്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ഏബ്രഹാം അഗസ്തി വെട്ടുവയലില്‍ അച്ചന് അല്‍ഫോന്‍സാ ഇടവകയുമായി വര്‍ഷങ്ങളായി നിലവിലുള്ള സ്‌നേഹബന്ധം അനുസ്മരിക്കുകയും ഇനിയും കേരളത്തിലും പുറത്തും അച്ചന്റെ സേവനങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ധാരാളമായി ലഭിക്കട്ടെയെന്ന് ആശംസിക്കുകയും ഇടവകയുടെ പേരില്‍ അനുമോദനം അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തിരക്കിനിടയിലും സമയം കണ്ടെത്തി തന്റെ സൗഹൃദം പുതുക്കുന്നതിന് അറ്റ്‌ലാന്റയില്‍ എത്തിയതായിരുന്നു അദ്ദേഹം. അറ്റ്‌ലാന്റ നിവാസികളുടെ സ്‌നേഹ സല്‍ക്കാരങ്ങളില്‍ അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

ഏബ്രഹാം അഗസ്തി-770-315-9499
റവ.ഫാ.എബ്രഹാം വെട്ടുവയലില്‍ എം.എസ്.എഫ്.എസിന് അറ്റ്‌ലാറ്റയില്‍ സ്വീകരണം നല്‍കി.റവ.ഫാ.എബ്രഹാം വെട്ടുവയലില്‍ എം.എസ്.എഫ്.എസിന് അറ്റ്‌ലാറ്റയില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക