Image

'സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സാസ്സ്' ഡാളസ്സില്‍ ആരംഭിച്ചു.

പി.പി. ചെറിയാന്‍ Published on 01 October, 2011
'സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സാസ്സ്' ഡാളസ്സില്‍ ആരംഭിച്ചു.
ഡാളസ് : ഒരു വര്‍ഷത്തെ നീണ്ട തയാറെടുപ്പുകള്‍ക്കുശേഷം ' സ്‌റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സസ്' ഡാളസില്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച തുറന്നുകൊടുത്തു. രാവിലെ പത്തിന് ഉദ്ഘാടന പരേഡ് നടന്നു.

കഴിഞ്ഞ 125 വര്‍ഷമായി ഡാലസിലെ പ്രധാന ആകര്‍ഷണമായ സ്‌റ്റേറ്റ് ഫെയറിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസവും എത്തിച്ചേര്‍ന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 23 വരെ നടക്കുന്ന സ്‌റ്റേറ്റ് ഫെയറില്‍ സംഗീത പരിപാടികള്‍, ഓട്ടോ ഷോ, പിഗ് റെയ്‌സ്, ആകര്‍ഷകമായ വിവിധ ഇനം റൈഡുകള്‍, രുചികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികള്‍ ദിവസം തോറും ഫെയറില്‍ സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് സന്ദര്‍ശന സമയം.

ടിക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 214 565 9931 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


'സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സാസ്സ്' ഡാളസ്സില്‍ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക