Image

സോളാര്‍ പാനല്‍: കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത, ജോപ്പന്റെ അറസ്റ്റ് അട്ടിമറിയുടെ മുന്നോടി (ഊര്‍ജകഥയുടെ മുന്നും പിന്നും)

എ.പി. Published on 29 June, 2013
സോളാര്‍ പാനല്‍: കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത, ജോപ്പന്റെ അറസ്റ്റ് അട്ടിമറിയുടെ മുന്നോടി (ഊര്‍ജകഥയുടെ മുന്നും പിന്നും)
തിരുവനന്തപുരം: സുതാര്യകേരളം മാറ്റി സരിത കേരളം മലയാളിക്ക് സമ്മാനിച്ച കോടികളുടെ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും മുഖ്യപ്രതികളായ സരിത എസ് നായരേയും ബിജു രാധാകൃഷ്ണനേയും, ശാലുമേനോനേയും സംരക്ഷിക്കാന്‍ അണിയറയില്‍ ശക്തമായ നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒന്നാമന്‍ ജോപ്പന്റെ അറസ്റ്റിനെ കേസ് അട്ടമറിക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 

കേസുകള്‍ അട്ടിമറിക്കുന്നതില്‍ വിദഗ്ധനായ
പോലിസുദ്യോഗസ്ഥന്‍ ഈ അന്വേഷണസംഘത്തിലുള്ളത് അട്ടിമറി സാധ്യതയ്ക്ക് ബലമേറുന്നു. ശാലു മേനോനെകുറിച്ചുള്ള അന്വേഷണത്തിന് ആഭ്യന്തരമന്തി തിരുവഞ്ചൂര്‍ നല്‍കിയ നിര്‍ദേശവും കൂട്ടി വായിക്കുമ്പോള്‍ അട്ടമറി സാധ്യതയെക്കുറിച്ച് പോലീസ് ഉന്നതങ്ങളില്‍ പോലും സംശയം ഉയരുന്നുണ്ട്. 

ഗവേഷണ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശിനി ഇന്ദുവിന്റെ കൊലപാതകം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസിന്റെ ചുമതലക്കാരനായിരുന്നു
പോലിസുദ്യോഗസ്ഥന്‍. കോഴിക്കോട് എന്‍.ഐ.ടി അസിസ്റ്റന്റ് പ്രൊഫസര്‍ കെ. സുഭാഷനിലെ ഇങ്ങനെ രക്ഷിക്കാന്‍ ശ്രമിച്ചതിനെ  ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി പുനരന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുഭാഷ് കുറ്റവാളിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 

കോഴിക്കോട്ടേക്ക് ഒപ്പം സഞ്ചരിച്ചിരുന്ന ഇന്ദുവിനെ ആലുവാപ്പുഴയില്‍ സുഭാഷ് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കേസ് ആത്മഹത്യയാക്കി മാറ്റിയ
പോലിസുദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ആയതാണ് അല്‍പമെങ്കിലും ആശ്വാസത്തിന് വക നല്‍കുന്നത്. ഹേമചന്ദ്രനാകട്ടെ ഗണേഷ് കുമാറിന്റെ ബന്ധുവും. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയാണ് അന്വേഷണസംഘത്തിലെ മറ്റൊരാള്‍. കൊല്ലത്തെ ക്രമസമാധാന ചുമതലയുള്ളതിനാല്‍ ബഹ്‌റയ്ക്ക് അന്വേഷണത്തില്‍ കാര്യമായി ഇടപെടാന്‍ സാധിക്കില്ല. അന്വേഷണത്തിലെ ആറ് ഡി.വൈ.എസ്.പിമാരെ നോക്കുകുത്തികളാക്കി കേസ് അട്ടമറിക്കപ്പെടും എന്നാണ് രാഷ്ട്രീയ രംഗത്തേയും പോലീസ് രംഗത്തേയും ഉന്നതര്‍ ആശങ്കപ്പെടുന്നത്. 

ഉമ്മന്‍ചാണ്ടിയുടെ അനന്തിരവനും സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംപള്ളിക്ക് ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ബന്ധമുണ്ട്. ഇത്തരം വിഷയങ്ങള്‍ ഉള്ളതിനാല്‍ ശാലുവിനെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാണ്‌നീക്കം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടന്ന ശാലുവിനെ ചോദ്യം ചെയ്യല്‍ വെറും പ്രഹസനമായിരുന്നു. 

പേരിനുമാത്രം സിനിമയില്‍ അഭിനയിച്ച ശാലു മേനോന് കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡില്‍ അംഗത്വം ലഭിച്ചത് കൊടിക്കുന്നില്‍ സുരേഷ് വഴിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന് ഇടനിലക്കാരനായത് ചങ്ങനാശേരി മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും ഡി.സിസി അംഗവുമായ പി.എന്‍. നൗഷാദാണ്. ഇദ്ദേഹം സെന്‍സര്‍ബോര്‍ഡ് അംഗമായിരുന്നു. 

ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ സരിത-സോളാര്‍ പാനല്‍ കേസ് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ ജനങ്ങള്‍. 

(നാളെ: നന്ദിനി എങ്ങനെ സരിതയായി?)
സോളാര്‍ പാനല്‍: കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത, ജോപ്പന്റെ അറസ്റ്റ് അട്ടിമറിയുടെ മുന്നോടി (ഊര്‍ജകഥയുടെ മുന്നും പിന്നും)
സോളാര്‍ പാനല്‍: കേസ് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത, ജോപ്പന്റെ അറസ്റ്റ് അട്ടിമറിയുടെ മുന്നോടി (ഊര്‍ജകഥയുടെ മുന്നും പിന്നും)
Join WhatsApp News
BENNY 2013-06-29 12:40:05
We  should be ashamed with our rulers for not knowing these cheatings!  
Jack Daniel 2013-06-29 14:19:49
All the rulers were cheaters and that is how they became rulers. A kingdom of cheaters.
Kunjunni Narayanan 2013-06-30 02:45:46
കഥകളിയോ കുച്ചുപ്പുടിയോ? അമേരിക്കയിലെ അഹങ്കാരി പ്പെണ്ണുങ്ങളും, അതിശയത്തോടെ \\\"Wow..!\\\" എന്നു പുലമ്പുന്ന അപാര കൈമുദ്ര!
അമേരിക്കൻ മലയാളിക്കും ഒരു കോടി പോയത് വെറുതെ
Jack Daniel 2013-06-30 06:25:13
പക്ഷേ അവസാനത്തെ അവളുടെ മിഡിൽ ഫിന്ഗർ കൊണ്ടുള്ള മുദ്ര ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവര ഈ അബദ്ധത്തിൽ ചെന്ന് ചാടുകയില്ലായിരുന്നു 
Kunjunni 2013-06-30 09:27:31
മുദ്ര വലിയ നിശ്ചയമില്ലാത്ത പാർട്ടിയാവണം... ചെണ്ടക്കോലും അക്ഷരശ്ലോകവും ഒത്താൽ അല്ലെങ്കിലാരാ അങ്ങവിശ്വസിക്കാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക