Image

ഫാ. പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഡബ്ല്യു.സി.സി ജനറല്‍ അസ്സംബ്ലിയിലേക്ക്

Published on 29 June, 2013
ഫാ. പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഡബ്ല്യു.സി.സി ജനറല്‍ അസ്സംബ്ലിയിലേക്ക്
ഹൂസ്റ്റണ്‍ : സൗത്ത് കൊറിയയിലെ ബുസാനില്‍ നടക്കുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്സിന്റെ പത്താമത് ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ഓര്‍ത്തഡോക്‌സ് ടി.വി.യെ പ്രതിനിധീകരിച്ചു റവ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണവും, ചാര്‍ളി പടനിലവും നിയമിതരായി. ഡബ്ലു.സി.സിയുടെ അക്ക്രഡിറ്റെഷന്‍ കിട്ടിയ ഓര്‍ത്തഡോക്‌സ് ടി.വി.ഔദ്യോകികമായി അസ്സംബ്ലിയുടെ പരിപാടികള്‍ തത്സമയ പ്രക്ഷേപണം നടത്തും. ഒക്ടോബര്‍ 30 മുതല്‍ സെപ്റ്റംബര്‍ നവംബര്‍ 8 വരെ നടക്കുന്ന ജനറല്‍ അസ്സംബ്ലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വിവിധ ക്ര്യസ്തവ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു പ്രതിനിധികള്‍ പങ്കെടുക്കും. 

ഫാ. പുഞ്ചക്കോണം ഓര്‍ത്തഡോക്‌സ് ടി.വി.യുടെ സി.ഇ.ഓ.യും ഫ്‌ളോറിഡ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച് വികാരിയുമാണ്.ചാര്‍ളി പടനിലം ഓര്‍ത്തഡോക്‌സ് ടി.വി.ഡയറക്ടറും ബോര്‍ഡ് സെക്രടറിയും, സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ മെമ്പറും, റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹാരിസ്സ് കൌണ്ടിയിലെ പ്രീസിങ്ങ്റ്റ് ചെയര്‍മാനുമാണ്.
ഫാ. പുഞ്ചക്കോണവും, ചാര്‍ളി പടനിലവും ഡബ്ല്യു.സി.സി ജനറല്‍ അസ്സംബ്ലിയിലേക്ക്
Join WhatsApp News
A reader 2013-07-01 13:08:41
Could you please take a look at the dates?Kindly proof read before it is posted. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക