Image

കോണ്‍ഗ്രസ്സുതന്നെ ഒരു ലീഗായിപ്പോയി

അനില്‍ പെണ്ണുക്കര Published on 01 July, 2013
കോണ്‍ഗ്രസ്സുതന്നെ ഒരു ലീഗായിപ്പോയി
മുസ്ലീംലീഗിനെകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ മടുത്തു. അധികാരത്തിനുവേി ലീഗിനെ ഇത്രയുംകാലം സഹിച്ചു, സ്‌നേഹിച്ചു. ഫലമോ കോണ്‍ഗ്രസ്സുതന്നെ ഒരു ലീഗായിപ്പോയി. അധികാരം ...അധികാരം എന്നു പറഞ്ഞ് ലീഗ് കോണ്‍ഗ്രസ്സുകാരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അധികമായാല്‍ അമൃതും വിഷം എന്നപോലെ ഈ പ്രലോഭനവും വിഷമായിപ്പോയി. ലീഗ്് എന്തുതീരുമാനിച്ചാലും ആവശ്യപ്പെട്ടാലും നടക്കും എന്ന മട്ടിലായി കേരളവും യൂ.ഡി.എഫും.

അഞ്ചാംമന്ത്രിസ്ഥാനം കൊടുക്കില്ലെന്നു കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞപ്പോള്‍ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞ സമയമാണ് ലീഗു തീരുമാനിച്ചത്. അതാണ് കേരളത്തിലെകോണ്‍ഗ്രസ്സും കേന്ദ്രത്തിലെ ഹൈക്കമാന്‍ും. തങ്ങള്‍ പറയുന്നത് അനുസരിക്കുക അതാണ് കോണ്‍ഗ്രസ്സു ഐ.
വിദ്യാഭ്യാസമേഖലയില്‍, പാസ്‌പോര്‍ട്ടോഫീസ്സില്‍, കഴിയുന്നിടത്തൊക്കെ സ്വന്തക്കാരെ തിരുകിക്കയറ്റി. പഞ്ചായത്തു സര്‍ക്കുലറിലൂടെ ലീഗ് ആശിച്ചതു നേടി. ഇന്നലെവരെ നടന്ന പിഞ്ചുകല്യാണങ്ങള്‍ക്കും കുഞ്ഞുഅമ്മാര്‍ക്കും നിയമം അംഗീകാരം നല്കും. സര്‍ക്കുലര്‍ പിന്‍വലിച്ചെങ്കിലും ഇനിയെന്തുകാര്യം. ലീഗുപറഞ്ഞാല്‍ നടക്കാത്തതൊന്നും ഇല്ല.

ശരിയത്ത്‌ നിയമവും പൊതുനിയമവും വരുംരുവഴിക്കു പോകുമ്പോള്‍ ലീഗുകാര്‍ക്കു ശരണം സൗദിയുടേയും ജെമൈക്കയുടേയും ഭരണഘടനയാണ്. അതിനെതിരെ മിണ്ടില്ല. ഇറ്റലിക്കാര്‍ക്കും ലീഗുകാര്‍ക്കും ഇന്ത്യയില്‍ കോണ്‍ഗ്രസ്സുകാര്‍ ഉള്ളക്കാലത്തോളം സുഖം!

സഹിക്കെട്ട് രമേശ് ഒന്നുപറഞ്ഞു. ലീഗിന്റെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നു പറയാതെ പറഞ്ഞു.  ലീഗിനു ഭയമില്ല. ഇടത്തോട്ടും വലത്തോട്ടും ചാടിമറിഞ്ഞു ചരിഞ്ഞുവെട്ടി ഭരിക്കാനറിയാം. ''ആ യൂ.ഡി.എഫ് ഇബിലീസ്സിനെ തലാക്കുച്ചൊല്ലി  ഇങ്ങോട്ട ബരിന്‍'' എന്നു പറഞ്ഞ്‌ സാക്ഷാല്‍ ഇടത്തോരത്ത് കിടപ്പുണ്ടെന്നു ലീഗിനറിയാം. പക്ഷേ കോണ്‍ഗ്രസ്സിനതു പറ്റില്ലെല്ലോ.

ഇടതു ബാന്ധവം അവര്‍ക്കങ്ങു ഡല്‍ഹിയിലെ പറ്റൂ.

ലീഗിനെ വഷളാക്കി മൂലേല്‍ മൂപ്പന്മാരാക്കിയതിനു ഉത്തരവാദികള്‍ ഇടത്തും വലത്തും നിന്ന് കണ്ണിറുക്കി വിളിക്കുന്ന ചേട്ടന്മാരാണ്. എല്ലാവര്‍ക്കും ഭരണം വേണം, പിന്തുണയും പ്രണയവുംവേണം.


കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറി

കോഴിക്കോട്: കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് പിന്‍മാറി. മൗലികമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത് അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള പ്രശ്നപരിഹാരത്തിനു മുസ്ലിം ലീഗ് ഫോര്‍മുല മുന്നോട്ട് വെക്കില്ല. ലീഗിനെതിരെ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരമല്ളെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശമാണ് ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കാത്തതില്‍ ലീഗില്‍ കടുത്ത അമര്‍ഷമുയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

രമേശിന്‍്റെ പ്രസ്താവനയില്‍ ഉടക്കി നില്‍ക്കുന്ന ലീഗിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാഡ് ഇടപെട്ടിരുന്നു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു.

മുസ്ലിം ലീഗ് ബന്ധം ഭാവിയില്‍ ദോഷം ചെയ്യുമെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ സി.കെ. ഗോവിന്ദന്‍നായരുടെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്മണരേഖ വരച്ചു മാറ്റിനിര്‍ത്തണമെന്നാണ് സി.കെ.ജി പറഞ്ഞത്. അതിന് കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കോണ്‍ഗ്രസ്സുതന്നെ ഒരു ലീഗായിപ്പോയി
Join WhatsApp News
Jack Daniel 2013-07-01 19:03:32
എല്ലാരും ഇപ്പോൾ മുദ്രയിൽ കൂടിയാണ്  സംസാരിക്കുന്നത് . സരിത,  കുഞ്ഞാലി ഇനി ആരോക്കെയാണോ വരാൻ ഇരിക്കണതു? ഇറങ്ങി ഇറങ്ങി വരുന്നുണ്ട് ഓരോന്ന് കുഴപ്പം ഉണ്ടാക്കാൻ 
ഫാത്തിമാ 2013-07-01 17:46:54
ഐസ്ക്രീം ഇമ്മക്ക് ബലിയ പുടുത്വാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക