Image

ബ്രസല്‍സില്‍ ഒക്‌ടോബര്‍ ഒന്നിനു മാതാ ജാഗരണ്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 01 October, 2011
ബ്രസല്‍സില്‍ ഒക്‌ടോബര്‍ ഒന്നിനു മാതാ ജാഗരണ്‍
ബ്രസല്‍സ്‌: ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഒക്‌ടോബര്‍ ഒന്നിന്‌ രാത്രി മുഴുവന്‍ നീളുന്ന മാതാ ജാഗരണ്‍ സംഘടിപ്പിക്കുന്നു. ഡെന്‍മാര്‍ക്ക്‌ ദുര്‍ഗാ ഭജന്‍ മണ്‌ഡ്‌ലിയാണിതു നടത്തുന്നത്‌.

കള്‍ച്ചറല്‍ സെന്ററിലെ വിശാല്‍ ഭഗവതി ജാഗരണിലാണ്‌ പരിപാടി. രാത്രി ഒമ്പതരയ്‌ക്കു പൂജയോടെ തുടക്കം. ഇന്ത്യ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) എഎസ്‌ബിഎല്‍ ഓഫ്‌ ബ്രസല്‍സാണ്‌ സംഘാടകര്‍.

രാത്രി മുഴുവന്‍ നീളുന്ന ദുര്‍ഗാപൂജയും ആരാധനയുമാണ്‌ ജാഗരണ്‍. ഗണപതിപൂജയോടെ ആരംഭിച്ച്‌ പ്രസാദവിതരണത്തോടെ സമാപിക്കും.

ശ്യാം വര്‍മ്മ,തൃപ്‌ത മേത്ത, അശ്വനി കുമാര്‍, കാന്താ ശിക്കാരി, അശ്വാനി സൂദ്‌, ശിവ സനന്‍ തുടങ്ങിയവരാണ്‌ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്‌. പ്രവേശനവും ഭക്ഷണപാനീയങ്ങളും സൗജന്യമായിരിക്കും.

ഐസിസിയുടെ നേതൃത്വത്തില്‍ ബ്രസല്‍സില്‍ ഹൈന്ദവക്ഷേത്രം നിര്‍മിക്കാനുള്ള പുറപ്പാടിലാണ്‌ സംഘാടകര്‍. അതിനുള്ള ഫണ്‌ട്‌ റൈസിംഗും ഇതോടൊപ്പം നടക്കും.

അനില്‍ ഗുര്‍നാനി (പ്രസിഡന്റ്‌), രവീന്ദ്രപാല്‍ അന്‍ജ്ജേയ (വൈസ്‌ പ്രസിഡന്റ്‌), ശ്യാം വര്‍മ്മ (ജനറല്‍ സെക്രട്ടറി), അശ്വാനി സൂദ്‌ ബാവ (ട്രഷറാര്‍) എന്നിവരാണ്‌ ഐസിസി ഭാരവാഹികള്‍.
ബ്രസല്‍സില്‍ ഒക്‌ടോബര്‍ ഒന്നിനു മാതാ ജാഗരണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക