Image

ബ്രിസ്‌ബനില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു

തോമസ്‌ ടി. ഓണാട്ട്‌ Published on 01 October, 2011
ബ്രിസ്‌ബനില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു
ബ്രിസ്‌ബന്‍: ബ്രിസ്‌ബന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ്‌)സമാപിച്ചു. നൂറോളം കുട്ടികള്‍ പങ്കെടുത്ത വിബിഎസിന്‌ ഡോ. ഏബ്രഹാം ഈട്ടിക്കല്‍, ഡോ.ചിന്‍ജു ഏബ്രഹാം, റവ.ബ്ലൈസു വര്‍ഗീസ്‌, റജി ഫിലിപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. `ആബാ ഫാദര്‍' എന്ന വിഷയത്തെ അധികരിച്ചായിരുന്നു വി.ബി.എസ്‌. പപ്പാറ്റ്‌ ഷോ, സംഗീത വിരുന്ന്‌, സെമിനാര്‍, ബൈബിള്‍ ക്ലാസ്‌ എന്നിവ പുതിയ തലമുറയ്‌ക്ക്‌ നവീന അനുഭവമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക