Image

നിരുപമ മേനോനെ പൊതിഞ്ഞ് ആരാധകര്‍; അഞ്ഞൂറിലധികം പുസ്തകങ്ങളില്‍ ഒപ്പിട്ട് കവയത്രി

അനില്‍ പെണ്ണുക്കര Published on 02 July, 2013
നിരുപമ മേനോനെ പൊതിഞ്ഞ് ആരാധകര്‍; അഞ്ഞൂറിലധികം പുസ്തകങ്ങളില്‍ ഒപ്പിട്ട് കവയത്രി
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ പ്രസാധക ചരിത്രത്തില്‍ അച്ചടിച്ച ആദ്യദിനത്തില്‍ തന്നെ അയ്യായിരത്തിലധികം പുസ്തകങ്ങള്‍ വിറ്റുപോയ ചരിത്രം ഉണ്ടാവില്ല. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ മേനോന്‍ റാവുവിന്റെ "റെയ്ന്‍ റൈസിംഗ്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷ "മഴ കനക്കുന്നു' പ്രകാശന വേദിയിലാണ് എഴുത്തുകാരിയെ ആരാധകര്‍ പുസ്തകവുമായി വളഞ്ഞത്. 

തന്റെ പുസ്തകവുമായി സമീപിച്ച ആരേയും നിരുപമ റാവു നിരാശപ്പെടുത്തിയില്ല. എല്ലാ പുസ്തകങ്ങളിലും നിരുപമ മേനോന്‍ റാവു എന്നെഴുതി പുസ്തകം തിരിച്ച് ഏല്‍പിക്കുമ്പോള്‍ മധുരമുള്ള ഒരു ചിരിയും എല്ലാവര്‍ക്കും സമ്മാനമായി അവര്‍ നല്‍കി. 

പ്രകാശനവേദിക്ക് പുറത്ത് താത്കാലികമായി പ്രവര്‍ത്തിച്ച സ്റ്റാളിലായിരുന്നു "മഴ കനക്കുന്നു' വില്പന. ആയിരത്തിലധികം പുസ്തകങ്ങളാണ് പ്രകാശന ചടങ്ങില്‍ വിറ്റുപോയത്.
നിരുപമ മേനോനെ പൊതിഞ്ഞ് ആരാധകര്‍; അഞ്ഞൂറിലധികം പുസ്തകങ്ങളില്‍ ഒപ്പിട്ട് കവയത്രിനിരുപമ മേനോനെ പൊതിഞ്ഞ് ആരാധകര്‍; അഞ്ഞൂറിലധികം പുസ്തകങ്ങളില്‍ ഒപ്പിട്ട് കവയത്രിനിരുപമ മേനോനെ പൊതിഞ്ഞ് ആരാധകര്‍; അഞ്ഞൂറിലധികം പുസ്തകങ്ങളില്‍ ഒപ്പിട്ട് കവയത്രി
Join WhatsApp News
K. S. Gopalakrishnan 2013-07-02 11:21:08
മേനോൻ 'ചായം' പൂശി ജാതിയിൽ "കൂടിയവരാ" എന്നും കൂടി മനസ്സിലാക്കിത്തന്നു!  ഇവരുടെ നോട്ടത്തിൽ ജാതിയിൽ "പുലയനായ" ആഫ്രിക്കൻ-അമേരിക്കൻ പ്രസിഡണ്ട് ഒബാമ നയിക്കുന്ന (എല്ലാ വിധത്തിലും ഇവരേക്കാൾ അറിവും കഴിവും വിദ്യാഭ്യാസവും പ്രാപ്തിയും ഉള്ള) അമേരിക്കയിൽ പിറന്ന ഒരു മലയാളിക്കൊച്ചു 'കഷ്ടം' എന്നു പറയും മേനോൻ ജാതി എന്താണെന്ന് മനസ്സിലാക്കുമ്പോൾ! ഇന്ത്യൻ സ്ഥാനപതി യാവാൻ കഴിഞ്ഞ, കേരളത്തിനപ്പുറത്തും, ജാതികോട്ടയ്ക്കു പുറത്തും, അന്തസും, അറിവും, കഴിവും ഉളളവർ ഉണ്ടെന്നു മനസ്സിലാക്കിയിട്ടും, തന്റെ കവിതപ്പുറത്തു താനൊരു മേനോൻ ജാതിയിൽപ്പെട്ടവൾ എന്നു ചേർത്തതു അമേരിക്കൻ സമൂഹത്തിൽ (കുറച്ചു കൂറ-മലയാളികൾ ഒഴികെ) അഭിലഷണീയമോ?  അത്രയും ലോകപരിജ്ഞാനമേ ഇവർക്കുള്ളൂ എന്നല്ലേ അതു കാണിക്കുന്നതും? ആരും ചോദിക്കാതെ തന്നെ, താനൊരു മേനോൻ ജാതിയിൽ ഉള്ളവളെന്നു ജാതി ചേർത്തു പെരെഴുതി നിരുപമ നമ്മളെ നോക്കി ചിരിക്കുന്നു!  അമേരിക്കയെയും!
vayanakkaran 2013-07-02 17:28:22
വിവാഹത്തിന് മുൻ‌പുള്ള ലാസ്റ്റ് നെയിം വിവാഹശേഷം മിഡിൽ നെയിം ആക്കുകയെന്നുള്ളത് ഒരു സാധാരണ പതിവാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 1973ലെ അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ടോപ്പറായ നിരുപമ ഔദ്യോഗിക ജീവിതത്തിനിടയിൽ രചിച്ച, ചൈനീസ്, റഷ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകൾ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയതിന് അഭിനന്ദിക്കപ്പെടേണ്ടതാണ്.

മലയാളിയുടെ മനസ്സ് ജാതിയാൽ മലീനസമാണെന്നു കാണിക്കുന്ന കമന്റ് ദുഖകരമാണ്!

വിദ്യാധരൻ 2013-07-02 18:52:14
ഗോപാലകൃഷ്ണ്ണാ താങ്കൾ പറഞ്ഞതിലുണ്ട് കാര്യം 
ആപാലവൃദ്ധജനം അവരെ പോതിയുന്നതെന്തേ? 
കൂടിയവർ ഒക്കയും മേനോന്മാരോ അതോ
ഓടി നടന്നു വിളിച്ചു കൂട്ടിയോരോ?
കവിതയിൽ ആസക്തി ഉള്ളവരോ അവർ 
അവരുടെ കൂടെ നിന്ന് പടം എടുക്കാൻ വന്നോരോ
എന്തായാലും ഇതെന്തെന്നറിയാതെ ഞാനും 
ചിന്തിച്ചു തല മണ്ട പുണ്ണാക്കുന്നു  വൃതാ 
പൊതിയിലെന്തെന്നറിയാതെ ജനം ഇങ്ങനെ 
പൊതിയുമെങ്കിൽ പൊതി അഴിക്കുമ്പോൾ നാളെ 
എന്തായിരിക്കും എന്നൊക്കെ വല്ലാതെ 
ചിന്തിച്ചു  തല മണ്ട പുണ്ണാക്കുന്നു ഞാൻ  വൃതാ 
അയ്യപ്പെനെന്ന കവി ചത്തു മലച്ചപ്പോൾ 
മെയ്യാകെ പൊതിഞ്ഞത് ഈച്ചകൾ മാത്രമേ 
ഈച്ചയും മർത്ത്യരും ഒന്നായി മാറുന്നു 
ആശ്ചര്യം അത് കേരളം മാത്ര
വിദ്യാധരൻ 2013-07-02 20:03:33
ഇന്ന്  ഒരു എഴുത്തുകാരിയുടെയോ എഴുത്തുകാരന്റെയോ സർഗ്ഗ പ്രതിഭയെക്കാൾ ആ വ്യക്തിയുടെ പിടിപാടുക്ളാണ്  കവികളെയും എഴുത്തുകാരെയും സൃഷ്ദിക്കുന്നതു." മാളിക മുകൾ ഏറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്നത് പോലെ മീഡിയാക്കാരും  പത്രക്കാരുമായിരിക്കും ഇനി സാഹിത്യലോകത്തിന്റെ. വിധി കർത്താക്കൾ. നിരുപമറാവു അവരുടെ മേഖലയിൽ പ്രവീണ ആയിരിക്കും അത് അഭിനന്ദനീയം തന്നെ.  അവരുടെ പരിഭാഷ കവിത കമ്പോളത്തിൽ ഇറങ്ങുന്നതിനു മുമ്പേ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകം അത് വാങ്ങാൻ തടിച്ചു കൂടിയ ജനം ഇത് ഈ വായനക്കാരനെയും വല്ലാതെ ചിന്താ കുഴപ്പത്തിൽ ആക്കി.  ചങ്ങമ്പുഴയുടെ രമണൻ പുറത്തു ഇറങ്ങിയപ്പോൾ ചൂടപ്പം പോലെ അത് വിറ്റഴിഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട്.  കാരണം അത് പച്ചയാ മനുഷ്യ ജീവിതങ്ങളുടെയും അവരുടെ സ്വപ്നങ്ങളുടെയും തനി ആവിഷ്ക്കാരം ആയിരുന്നു.  ചങ്ങമ്പുഴയും കവിതകള പരിഭാഷ ചെയിതിട്ടുണ്ട് പക്ഷെ അതൊന്നും ആരും ഓര്ക്കുന്നു എന്ന് തോന്നുന്നില്ല. കേരളത്തെ ഇളക്കി മരിക്കുന്ന നിരുപമ റാവുവിന്റെ കവിത അവർ ആംഗ്ലേയ ഭാഷയിൽ നിന്ന് മാറ്റ് ആരെയോക്കൊണ്ട്  പരിഭാഷ ചെയ്യിതിരിക്കുന്നു എന്നത് അതിന്റെ മറ്റൊരു വൈകല്യം ആണ്. ഒരു പരിഭാഷ കവിതകളും ഇന്ന് വരെയും ആരുടേയും ഹൃദയങ്ങളിൽ സ്ഥിരപ്രേതിഷ്ട നേടിയുട്ടുണ്ട് എന്ന് തോന്നുന്നില്ല. വായനക്കാരൻ പറഞ്ഞതുപോലെ ജാതി ചിന്തകൾ മനുഷ്യ മനസ്സിൽ നിന്ന് നിർമാർജ്ജനം ചെയ്യപെടട്ടെ എന്ന് നമ്മള്ക്ക്  സ്വപ്നം കാണാം.
"എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ- 
രെത്രയൊ തുഞ്ചൻമ്മാർ കുഞ്ചന്മാരും 
ക്രൂരയാം ജാതിയാൽ നൂനം അലസിപ്പോയി 
കേരള മാതാവേ നിൻ വയറ്റിൽ " (ദുരവസ്ഥ )  വായനക്കാരന്റെ എഴുത്ത് കണ്ടപ്പോൾ എഴുതിയെന്നെയുള്ളൂ 

 
Anthappan 2013-07-03 04:15:04
Some poems are associated with power and when the power ceases the poems ceases too. But some poems lives on even after the death of poets. Ayyappan and Changanpuzha are couple of examples.  
Mathew Varughese, Canada 2013-07-03 06:36:43
വിധ്യധര്ന്റെ കവിത കമന്റു അടിപൊളി കൂടിയവർ ഒക്കെ മേനോണ്‍ മാരാണോ അതോ ജാതിയിൽ കൂടിയവർ മേനോൻ ആണോ എന്ന് അതിനു ധ്വനി ഉണ്ടോ? ഈച്ച പോതിയുംപോലെ അല്ലെ കേരളത്തിൽ കാരണം ഇല്ലാതെ ജനം പൊതിയുന്നത്. പാവം അയ്യാപ്പനെ പൊതിയാൻ ഈച്ചകൾ മാത്രവും
John Varghese 2013-07-03 09:44:59
I echo the same opinion Anthappan has. Nirupama Rao is flexing her power to market her poems. Some of the people who gathered there might not even be reading a newspaper. In any case she aroused curiosity (I may buy a copy) in me to know what the heck is in her poems. To certain extend it works and probably that was her purpose in orchestrating all these drama in Kerala. Money and power speak everywhere and the real truth will be crushed for some time at least.
K. S. Gopalakrishnan 2013-07-04 11:50:03
To 'Vayanakkaran':

"വിവാഹത്തിന് മുൻ‌പുള്ള ലാസ്റ്റ് നെയിം വിവാഹ ശേഷം
മിഡിൽ നെയിം ആക്കുകയെന്നുള്ളത് ഒരു സാധാരണ പതിവാണ്
എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു."

നിരുപമക്ക് വേണ്ടിയോ? അങ്ങനെയൊരു പതിവ് ഇന്നും കേരളത്തിലില്ല. ഒറ്റപ്പേരാണ് ഇന്നും കുട്ടികൾക്കു സാധാരണ ഹിന്ദു കുടുംബങ്ങളിൽ നല്കുന്നത്. അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേരും വീട്ടുപേരും കാണിച്ചു  അതു
കൂടുതൽ വ്യക്തമാക്കുന്നു, പള്ളിക്കൂടത്തിലാക്കുമ്പോൾ. മരുമക്കത്തായം പാലിക്കുന്നവർ അമ്മാവന്റെ പേരു ചേർക്കും. പെണ്‍കുട്ടികൾ  വിവാഹം കഴിക്കുമ്പോൾ ഭർത്താവിന്റെ പേരോ അയാളുടെ വീട്ടുപേരോ തന്റെ 'ലാസ്റ്റ് നെയിം' ആക്കുന്നു. മുൻപ് ഉണ്ടായിരുന്ന 'ലാസ്റ്റ് നെയിം' മിഡിലിലോട്ടു കേറ്റുന്ന രീതി എങ്ങും കണ്ടിട്ടില്ല. നിരുപമ മേനോൻ, അല്ലെങ്കിൽ നിരുപമ നായർ  ഒരു ലംബോധരൻ പിള്ളയെ വിവാഹം കഴിച്ചാൽ ആ രീതിയിൽ  'നിരുപമ മേനോൻ പിള്ള' അല്ലെങ്കിൽ, 'നിരുപമ നായർ പിള്ള'  എന്നാവില്ലെ  മിഡിലിലോട്ടു കേറ്റിയാൽ?

ജാതിക്കളിയിൽ അടങ്ങിയിട്ടുള്ള മനോസുഖവും അതിന്റെ പൊക്കം കാണിക്കലുമല്ലാതെ മറ്റൊന്നുമില്ലതിൽ. അതൊരു അഹന്തയായി തോന്നി വിവരബോധം വന്നതുകൊണ്ടും, പണ്ടത്തെപ്പോലെ വാലുവെച്ചു നടക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ ഇല്ലാതായതോടെയും - കാലം മാറിയതോടെ - വാലു മുറിച്ചു കളയാൻ പലരും തയ്യാറായി, 'മന്നത്തപ്പൻ' മുതൽ.
എന്നാൽ അതു ഉപേക്ഷിക്കാൻ കഴിയാത്ത ഒത്തിരി ബാക്കിയുണ്ട്. അമേരിക്കയിൽ വന്നവരിലും അതു ശ്രേഷ്ഠതയായി വെച്ചുകെട്ടി കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നതിന്റെ ഫലമാണ് നിരുപമയും അതു കവിതപ്പുറത്തു ഒട്ടിച്ചു വെച്ചു പ്രസിദ്ധീകരിച്ചത്. കവിതയെപ്പറ്റി ആരുംതന്നെ ഒന്നും പ്രശംസിച്ചു കണ്ടില്ല എങ്കിലും, അതൊന്നും മനസ്സിലാക്കാതെ തന്നെ പുസ്തകം വാങ്ങാൻ ജനകോടികൾ ലയി നില്ക്കുന്നത്രേ...

വിജയൻ മാഷ്‌ (ചിന്ത വാരികയുടെ പത്രാധിപർ ആയിരുന്ന) ഒരിക്കൽ, "തോളെല്ലു പൊങ്ങിയ മലയാളി"യെപ്പറ്റി പരാമർശിച്ചു എഴുതിയത് വായിച്ചതു ഓർമ്മയുണ്ട്. ചിന്തിക്കുന്ന ആർക്കും അങ്ങനെ തോന്നും വിധമാണ് അത്ഭുതകരമായി തോന്നുന്ന മലയാളിയുടെ ജാതിക്കമ്പം കൊണ്ടുള്ള തോളുപൊക്ക്! മുന്നോക്ക ജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു അമേരിക്കയിൽ വന്ന ക്രിസ്ത്യാനി പെണ്ണുങ്ങൾ പോലും  അവരുടെ പേരിന്റെ കൂടെ നായർ പിള്ള മേനോൻ നമ്ബൂതിരി ജാതിപ്പേര് ചേർത്തു വെച്ചു എഴുതാൻ കാട്ടുന്ന ഔല്സക്യം അപാരമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക