Image

യുകെ ഇന്ത്യന്‍ അഡൈ്വസറി കൗണ്‍സിലിന്‌ പുതിയ അംഗങ്ങള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 01 October, 2011
യുകെ ഇന്ത്യന്‍ അഡൈ്വസറി കൗണ്‍സിലിന്‌ പുതിയ അംഗങ്ങള്‍
ലണ്‌ടന്‍: ഇന്ത്യന്‍ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പുതിയ അഞ്ചു പേരെ സിറ്റി ഓഫ്‌ ലണ്‌ടന്‍ കോര്‍പ്പറേഷന്‍ സ്വാഗതം ചെയ്‌തു. പുതിയ അംഗങ്ങളായി സി.ബി. ഭാവെ (സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ മുന്‍ ചെയര്‍മാന്‍), രാജീവ്‌ ലാല്‍ (ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ ഫിനാന്‍സ്‌ കമ്പനി എംഡിയും സിഇഒയും), രാജീവ്‌ ലുത്ര (ലുത്ര ആന്‍ഡ്‌ ലുത്ര ലോ ഓഫിസസ്‌ സ്ഥാപകനും മാനേജിംഗ്‌ പാര്‍ട്‌ണറും), രാജീവ്‌ മെമാനി (എണ്‍സ്റ്റ്‌ ആന്‍ഡ്‌ യംഗ്‌ സിഇഒയും കണ്‍ട്രി മാനേജിംഗ്‌ പാര്‍ട്‌ണറും), രവി നാരായണ്‍ (നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ എംഡിയും സിഇഒയും).

മുംബയിലെ സിറ്റി ഓഫീസിന്റെ പ്രവര്‍ത്തനം അഡൈ്വസറി കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ്‌ നടക്കുന്നത്‌. ഇന്ത്യയുടെ കണ്‍ട്രി ഹെഡും എച്ച്‌എസ്‌ബിസി ഏഷ്യ പസഫിക്‌ ഡയറക്‌ടറുമായ നൈന ലാല്‍ കിദ്വായ്‌ ആണ്‌ കൗണ്‍സില്‍ ചെയര്‍മാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക